Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇഡി ചമഞ്ഞ് തട്ടിയത് 4 കോടി! കൊടുങ്ങല്ലൂരിലെ എഎസ്ഐയെ കസ്റ്റഡിയിലെടുത്ത് കർണാടക പൊലീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ഇഡി ചമഞ്ഞ് കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ കൊടുങ്ങല്ലൂരിലെ എഎസ്ഐയെ കര്‍ണാടക പൊലീസ് കസ്റ്റ‍ഡിയിലെടുത്തു. എഎസ്ഐ ഷെഫീർ ബാബുവിനെയാണ് കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. 4 കോടി രൂപ തട്ടിയെന്നാണ് കേസ്.

ഇഡി ഉദ്യോ​ഗസ്ഥനായി ചമഞ്ഞ് 3 സുഹൃത്തുക്കളോടൊപ്പം കർണാടകയിലെ രാഷ്ട്രീയ നേതാവിന്റെ കൈയ്യിൽ നിന്ന് കോടികൾ തട്ടിയെടുത്തത് എന്നാണ് കര്‍ണാടക പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. സംഭവത്തെ തുടർന്ന് പൊലീസ് ഷെഫീർ ബാബുവിനെ കർണാടകയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരെ വിവരമറിയിച്ചതിന് ശേഷം കർണാടക പൊലീസ് കൊടുങ്ങല്ലൂരെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുക്കുന്നത്.

Recent News

Advertisement
WhiteswanTV Footer