Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

യുഎസ്–റഷ്യൻ ചർച്ച ഇന്ന് സൗദിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കീവ്: യുഎസ്-റഷ്യന്‍ ചര്‍ച്ച ഇന്ന് സൗദിയില്‍ വെച്ച് നടക്കും. യുഎസിന്റെ മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിന്റെ നേതൃത്വത്തിലാണ് ചര്‍ച്ച നടക്കുക. എന്നാല്‍ യുക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കാനുളള ചര്‍ച്ചയിലേക്ക് യുക്രെയ്‌ന് ക്ഷണമില്ല. യുക്രെയ്‌നുമായി ആലോചിക്കാതെയുളള സമാധാന ഉടമ്പടി അംഗീകരിക്കില്ലെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി പ്രഖ്യാപിച്ചിട്ടുണ്ട്.

സമാധാനം കൊണ്ടുവരുന്നതിനും സംഘര്‍ഷങ്ങൾ അവസാനിപ്പിക്കുന്നതിനുമാണ് ചര്‍ച്ച നടത്തുന്നതെന്ന് യുഎസ് പ്രതിനിധി മൈക്കല്‍ മക്കോള്‍ മാധ്യമങ്ങളോട് പറഞ്ഞു. റഷ്യയില്‍ നിന്ന് ആരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നതെന്ന് വ്യക്തമല്ല.

സമാധാന ചര്‍ച്ചകളില്‍ നിന്നും യൂറോപ്പിനെ ഒഴിവാക്കിയതിനെ തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങളുടെ യോഗവും ഇന്ന് പാരീസില്‍ നടക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഉച്ചകോടിയിലേക്ക് യൂറോപ്യന്‍ നേതാക്കളെ ക്ഷണിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix