ആലപ്പുഴ: കഞ്ഞിക്കുഴിയിൽ ഓട്ടോ ഡ്രൈവറുടെ മൃതദേഹം റോഡിന് മധ്യത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പുത്തനമ്പലം സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ രേവതി നിവാസിൽ രമേശൻ (65) ആണ് മരിച്ചത്.
പുത്തനമ്പലം ജംക്‌ഷനിലെ വീ ബോൻഡ് കമ്പനി–കാക്കനാട് റോഡിൽ ഇന്ന് പുലർച്ചെയാണ് മൃതദേഹം കമിഴ്ന്ന നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മുഹമ്മ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.


