കൊച്ചി: നടന്‍ ബാലയ്ക്കെതിരെ പരാതിയുമായി മുന്‍ ഭാര്യ അമൃത സുരേഷ്. വിവാഹമോചന കരാറിലെ കോംപ്രമൈസ് എഗ്രിമെന്റില്‍ കൃത്രിമം കാണിച്ചെന്നും അമൃതയുടെ ഒപ്പ് വ്യാജമായി ഇട്ടെന്നുമാണ് പരാതി നല്‍കിയിരിക്കുന്നത്. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
മകളുടെ പേരിലുള്ള ഇന്‍ഷുറന്‍സില്‍ പ്രീമിയം തുക അടയ്ക്കാതെ വഞ്ചിച്ചു. ഇന്‍ഷുറന്‍സ് തുക പിന്‍വലിച്ചുവെന്നും മകള്‍ക്കായി നിക്ഷേപിച്ചിരുന്ന 15 ലക്ഷം പിന്‍വലിച്ചുവെന്നും പരാതിയില്‍ പറയുന്നു. ബാങ്കില്‍ വ്യാജ രേഖയുണ്ടാക്കി ബാല കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെനന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ കേസിനെക്കുറിച്ച് അറിയില്ലെന്നാണ് ബാലയുടെ പ്രതികരണം.






