Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: case filed

മിഥുൻ്റെ മരണം; സ്‌കൂള്‍ മാനേജ്‌മെന്റിന് എതിരെ കേസ്

കൊല്ലം: കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌ക്കൂളിൽ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്കൂൾ മാനേജ്‌മെന്റിന് എതിരേയും കേസ്. ശാസ്താംകോട്ട പൊലീസാണ് കേസെടുത്തത്. സ്‌കൂള്‍ മാനേജര്‍, മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരും പ്രതികളാകും. സൈക്കിള്‍ ഷെഡ് കെട്ടിയ സമയത്തെ മാനേജ്‌മെന്റും സ്‌കൂളിന് ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ക്കെതിരെയും കേസെടുക്കും. മാനേജ്‌മെന്റിനെതിരെ നടപടിയെടുക്കാതെ പ്രധാന അധ്യാപികയ്‌ക്കെതിരെ മാത്രം നടപടി സ്വീകരിച്ചതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
Read more

സാമുദായിക ശത്രുത വളര്‍ത്തുന്ന പരാമര്‍ശം: കെ അണ്ണാമലൈക്കെതിരെ കേസ്

ചെന്നൈ: സാമുദായിക ശത്രുത വളര്‍ത്തുന്ന പരാമര്‍ശങ്ങൾ നടത്തിയതിന് തമിഴ്നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈക്കെതിരെ ക്രിമിനല്‍ കേസ്. മധുരയില്‍ നടന്ന മുരുകന്‍ ഭക്ത സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങളുടെ പേരിലാണ് അണ്ണാമലെെയ്ക്കും ഹിന്ദു മുന്നണി നേതാക്കള്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ജൂണ്‍ 22-ന് നടന്ന മുരുകന്‍ ഭക്തജന സമ്മേളനത്തില്‍ നിരവധി നേതാക്കള്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്ന് കാണിച്ച് വഞ്ചിനാഥന്‍ എന്ന അഭിഭാഷകനാണ് പരാതി നൽകിയത്. വിവിധ സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നുമായിരുന്നു പരാതി.
Read more

ഒരു വയസുകാരന്‍റെ മരണം: മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യും

മലപ്പുറം: കാടാമ്പുഴയില്‍ ഒരു വയസുകാരന്‍ മരിച്ച സംഭവത്തിൽ കാടാമ്പുഴ പൊലീസ് കേസെടുത്തു. അസ്വഭാവിക മരണത്തിനാണ് കേസ് എടുത്തത്. കുഞ്ഞ് മരിച്ചത് മാതാപിതാക്കള്‍ ചികിത്സ നല്‍കാത്തതിനെ തുടര്‍ന്നാണ് എന്ന ആരോപണം വ്യാപകമായതോടെയാണ് നടപടി. ഇന്ന് രാവിലെ മൃതദേഹം സംസ്‌കരിച്ചെങ്കിലും പോസ്റ്റ്‌മോര്‍ട്ടം ചെയ്യേണ്ടി വരുമെന്ന് ഡിഎംഒ അറിയിച്ചു. കോട്ടക്കല്‍ സ്വദേശിനി ഹിറ ഹരീറ-നവാസ് ദമ്പതികളുടെ മകന്‍ എസന്‍ അര്‍ഹനാണ് ഇന്നലെ മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ച കുട്ടിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന സംശയത്തിലാണ് ആരോഗ്യവകുപ്പ്. കുഞ്ഞിന്റെ മാതാപിതാക്കള്‍ അശാസ്ത്രീയ ചികിത്സാ രീതികളെ […]
Read more

ആദിവാസികള്‍ക്കെതിരായ പരാമര്‍ശം; വിജയ് ദേവരകൊണ്ടയ്‍ക്കെതിരെ കേസ്

ആദിവാസികള്‍ക്ക് എതിരായ പരാമര്‍ശത്തിൽ തെലുങ്ക് ചലച്ചിത്ര താരം വിജയ് ദേവരകൊണ്ടയ്ക്കെതിരെ പൊലീസ് കേസ്. എസ്‍സി/ എസ്‍ടി അതിക്രമം തടയല്‍ നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഒരു സിനിമയുടെ പ്രീ റിലീസ് ഇവെന്‍റില്‍ പങ്കെടുക്കവെ ആയിരുന്നു താരത്തിന്‍റെ വിവാദ പരാമര്‍ശം. പരാമര്‍ശത്തിന് പിന്നാലെ ജൂണ്‍ 17 ന് താരത്തിനെതിരെ പൊലീസ് കേസ് എടുത്തിരുന്നു. പഹല്‍ഗാം തീവ്രവാദ ആക്രമണത്തെ അഞ്ഞൂറ് വര്‍ഷം മുന്‍പ് നടന്ന ആദിവാസി ഗോത്ര യുദ്ധങ്ങളുമായി താരതമ്യം ചെയ്യുകയും ആദിവാസി ഗോത്രങ്ങള്‍ക്കിടയിലുള്ള സംഘര്‍ഷങ്ങളെ തീവ്രവാദി ആക്രമണങ്ങളുമായി താരതമ്യം ചെയ്തുകൊണ്ടുള്ളതായിരുന്നു […]
Read more

‘അശോക സ്തംഭത്തെ അപമാനിച്ചു’; എന്‍വി ബാലകൃഷ്ണനെതിരെ കേസ്

കോഴിക്കോട്: അശോക സ്തംഭത്തെ അപമാനിച്ചെന്ന് ആരോപിച്ച് സാമൂഹിക പ്രവര്‍ത്തകന്‍ എന്‍വി ബാലകൃഷ്ണനെതിരെ കേസ്. അശോക സ്തംഭത്തെ അപമാനിച്ചെന്നും സമൂഹത്തില്‍ സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചെന്നും ആരോപിച്ച് കൊയിലാണ്ടി പൊലീസാണ് സ്വമേധയാ കേസെടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിയേയും മുഖ്യമന്ത്രി പിണറായി വിജയനെയും വിമര്‍ശിച്ചുകൊണ്ട് ഫെബ്രുവരി 25 ന് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്നാണ് നടപടി. മാര്‍ച്ച് 21 നാണ് കേസെടുത്തത്. തുടര്‍ന്ന് ഇന്നലെ അദ്ദേഹത്തിന്റെ വീട്ടില്‍ പരിശോധന നടത്തുകയും ഇന്ന് സ്റ്റേഷനില്‍ ഹാജരാകണം എന്നാവശ്യപ്പെട്ട് നോട്ടീസ് കൈമാറുകയുമായിരുന്നു.
Read more

പ്രിസം പബ്ബ് സംഭവം: നടി കൽപികക്കെതിരെ കേസ്

ഹൈദരാബാദ്: പ്രിസം പബ്ബിൽ ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ നടിയും ഇന്‍ഫ്യൂവെന്‍സറുമായ കല്‍പിക ഗണേഷിനെതിരെ കേസ്. ഹൈദരാബാദിലെ ഗച്ഛിബൗലി പോലീസാണ് നടിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പ്രിസം പബ്ബിൽ ജീവനക്കാരെ ആക്രമിച്ചത് അടക്കം സംഭവങ്ങളിലാണ് കേസ്. കൽപിക പബ്ബ് ജീവനക്കാർക്കെതിരെ കൽപിക മോശമായി പെരുമാറുകയും അവരുടെ ദേഹത്തേക്ക് പ്ലേറ്റുകൾ എറിയുകയും, ശാരീരിക അധിക്ഷേപം നടത്തുകയും ചെയ്തുവെന്നാണ് ആരോപണം. പബ്ബിലെ ബില്ല് നടി അടച്ചില്ലെന്നും പബ്ബ് മാനേജ്മെന്‍റ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതേസമയം പബ്ബ് ജീവനക്കാർ തന്നോടാണ് മോശമായി പെരുമാറുകയും […]
Read more

വീട്ടമ്മയ്ക്ക് അശ്ലീല സന്ദേശം അയച്ചു; പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്

കോഴിക്കോട്: അശ്ലീല സന്ദേശം അയച്ചെന്ന പരാതിയിൽ പൊലീസുദ്യോഗസ്ഥനെതിരെ കേസ്. കടമേരി സ്വദേശി സുരേഷിനെതിരെയാണ് കേസെടുത്തത്. ഇയാൾ കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറാണ്. നാദാപുരം സ്വദേശിനിയായ വീട്ടമ്മയ്ക്ക് അശ്ലീല സന്ദേശം അയച്ചെന്നാണ് പരാതി. നാദാപുരം പൊലീസാണ് ഇയാൾക്കെതിര കേസെടുത്തിരിക്കുന്നത്.
Read more

കാര്‍ട്ടൂണിസ്റ്റ് ഹേമന്ത് മാളവ്യക്കെതിരെ കേസ്

ഭോപ്പാല്‍: കാര്‍ട്ടൂണിസ്റ്റ് ഹേമന്ത് മാളവ്യക്കെതിരെ കേസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആര്‍എസ്എസിനെയും അധിക്ഷേപിച്ച് കാര്‍ട്ടൂണുകള്‍ നിര്‍മ്മിച്ചുവെന്ന പരാതിയിലാണ് കേസ്. മധ്യപ്രദേശ് പൊലീസാണ് ​ഹേമന്ത് മാളവ്യക്കെതിരെ കേസെടുത്തത്. ആര്‍എസ്എസ് പ്രവര്‍ത്തകനും മധ്യപ്രദേശ് ഹൈക്കോടതി അഭിഭാഷകനുമായ വിനയ് ജോഷിയുടെ പരാതിയിലാണ് കാര്‍ട്ടൂണിസ്റ്റിനെതിരെ പൊലീസ് കേസെടുത്തത്.ഹേമന്ത് മാളവ്യയുടെ കാര്‍ട്ടൂണുകള്‍ ആര്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്തുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്തുവെന്ന് ആരോപിച്ചാണ് വിനയ് പരാതി നല്‍കിയത്. വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. അതേസമയം തന്റെ കാര്‍ട്ടൂണുകള്‍ ഭരണകൂടത്തെ […]
Read more

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുക ഉയര്‍ന്ന സംഭവത്തിൽ കേസ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുക ഉയര്‍ന്ന സംഭവത്തില്‍ കേസ്. വെസ്റ്റ് ഹില്‍ സ്വദേശി ഗോപാലന്റെ മരണത്തിലാണ് മെഡിക്കല്‍ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് തീപിടുത്തമുണ്ടായത്. പുക ഉയർന്നതിന് പിന്നാലെ വെന്റിലേറ്റര്‍ സഹായം നഷ്ടപ്പെട്ടതോടെയാണ് ഗോപാലന്റെ മരണം സംഭവിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. മെഡിക്കല്‍ കോളേജില്‍ മരിച്ച നസീറയുടെ മരണം പുക ഉയര്‍ന്നതിന് ശേഷം വെന്റിലേറ്ററില്‍ നിന്ന് പുറത്തിറക്കിയതിന് പിന്നാലെയാണെന്ന് നസീറുടെ ബന്ധു ആരോപിച്ചിരുന്നു.
Read more

13 വയസുകാരന് കാർ ഓടിക്കാൻ നല്‍കി; കോഴിക്കോട് പിതാവിനെതിരെ കേസ്

കോഴിക്കോട്: 13 വയസ്സുകാരന് കാറോടിക്കാന്‍ നല്‍കിയ പിതാവിനെതിരെ കേസ്. ചെക്യാട് സ്വദേശി നൗഷാദിനെതിരെയാണ് കേസെടുത്തത്. ശുഭയാത്ര പോര്‍ട്ടലില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് കേസ്. വാഹനം ഓടിക്കുന്നതിന്റെ റീല്‍സ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കാര്‍ കോഴിക്കോട് വളയം പൊലീസ് കസ്റ്റഡിയിലെടുത്തു.
Read more

Recent News

Advertisement
WhiteswanTV Footer