ഗുജറാത്ത്: സ്ത്രീയെ ആക്രമിച്ചു എന്ന് ആരോപിച്ച് വൃദ്ധനായ ഒരാളെ ട്രെയിനിൽ വെച്ച് ക്രൂരമായി മർദിച്ചു.ലൈംഗിക പീഡന ആരോപണം ഉന്നയിച്ചാണ് അക്രമികൾ അദ്ദേഹത്തെ മർദിച്ചതെങ്കിലും റെയിൽവേ അധികൃതർ ഇതുവരെ ഈ ആരോപണങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ മർദിക്കപ്പെട്ട ആളുടെ കുടുംബം പറയുന്നത് മറ്റൊരു വാദമാണ് .മർദ്ദനത്തിനിരയായ വൃദ്ധൻ തന്റെ ഇരിപ്പിടത്തിൽ ഇരുന്ന് ഖുർആൻ പാരായണം ചെയ്യുകയായിരുന്നു.
അദ്ദേഹം ട്രെയിനിൽ കയറുമ്പോൾ ചില പുരുഷന്മാർ കൂടെ കയറി. അദ്ദേഹത്തിന്റെ ചുറ്റും ഇരുന്ന് മുസ്ലീങ്ങൾക്കെതിരെ അപമാനകരമായ പരാമർശങ്ങൾ നടത്തുകയും അത് അദ്ദേഹം കേൾക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തു കൂടാതെ അപ്പോൾ ഒരു സ്ത്രീ അദ്ദേഹത്തെ ചൂണ്ടി പാകിസ്ഥാനി എന്ന് വിളിച്ചു എന്ന് കുടുംബം ആരോപിച്ചു .
പ്രശ്നം രൂക്ഷമായപ്പോൾ, ടിടിഇ അദ്ദേഹത്തോട് വാതിലിനടുത്തേക്ക് വരാൻ ആവശ്യപ്പെട്ടു. അപ്പോൾ രണ്ട് പുരുഷന്മാരും സ്ത്രീയും ചേർന്ന് അദ്ദേഹത്തെ ക്രൂരമായി മർദ്ദിക്കാൻ തുടങ്ങി.ക്രൂരമായ ആക്രമണത്തിന്റെ വീഡിയോയിൽ, രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും വൃദ്ധനോട് മോശമായി പെരുമാറുന്നത് കാണാം.






