റിയാദ്: സൗദി അറേബ്യയിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. മാർച്ച് 29 മുതൽ ഏപ്രിൽ 2 വരെ അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ചു. ഇത്തവണ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന അവധിയായതിനാൽ പ്രവാസികൾ ഉൾപ്പെടെ എല്ലാവരും വലിയ സന്തോഷത്തിലാണ്.
ഏപ്രിൽ രണ്ടു വരെയാണ് അവധിയെങ്കിലും ഏപ്രിൽ മൂന്നു മുതൽ വാരാന്ത്യ അവധി തുടങ്ങുമെന്നതിനാൽ അന്ന് കൂടി പൊതു അവധി കിട്ടുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. വെള്ളിയാഴ്ച മുതൽ സാധാരണ അവധി തുടങ്ങുന്നതിനാൽ വാരാന്ത്യ ദിനങ്ങളുടെ ആനുകൂല്യം കൂടി ലഭിക്കും. അങ്ങനെയാണെങ്കിൽ ആകെ എട്ട് ദിവസത്തെ അവധിയായിരിക്കും ലഭിക്കുക.






