സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

‘വെള്ളിത്തിര’; യൂട്യൂബ് ചാനലുമായി നിർമാതാക്കളുടെ സംഘടന

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പുതിയ യുട്യൂബ് ചാനൽ ആരംഭിക്കാൻ ഒരുങ്ങി നിർമാതാക്കളുടെ സംഘടന. സിനിമകളുടെ ലാഭനഷ്ടക്കണക്കുകൾ എല്ലാമാസവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ സ്വന്തം യൂട്യൂബ് ചാനലിലൂടെ പുറത്തുവിടും. ‘വെള്ളിത്തിര’ എന്നാണ് ഉടൻ പ്രവർത്തനമാരംഭിക്കുന്ന യുട്യൂബ് ചാനലിന്റെ പേര്. ആദ്യമായി ഫെബ്രുവരിയിലെ കണക്കുകൾ പുറത്തുവിട്ടുകൊണ്ടാകും ലോഞ്ചിങ് നടക്കുന്നത്.

താരങ്ങളുടെ എതിർപ്പ് മറികടന്നുകൊണ്ടാണ് അസോസിയേഷൻ ചിത്രങ്ങളും നിർമാണച്ചെലവും വരുമാനവും പുറത്തിറക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുന്നത്. ജനുവരിയിലെ കണക്കുകൾ പുറത്തുവിട്ടതിനുപിന്നാലെ അസോസിയേഷൻ വൈസ് പ്രസിഡന്റ് ജി. സുരേഷ് കുമാറും ആന്റണി പെരുമ്പാവൂരും തമ്മിൽ തർക്കം ഉണ്ടാവുകയും അത് വിവാദമാവുകയും ചെയ്തു. മലയാളത്തിലെ മുൻനിര നടന്മാരുൾപ്പെടെയുള്ളവർ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യ്ക്കുപിന്നാലെയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും യുട്യൂബ് ചാനൽ ആരംഭിക്കുന്നത്. നിർമാതാക്കളുടെ നിലപാടുകൾ വ്യക്തമാക്കാനും അസോസിയേഷന്റെ ഔദ്യോഗിക വിശദീകരണങ്ങൾ പുറത്തിറക്കാനുമാണ് ‘വെള്ളിത്തിര’ അവതരിപ്പിക്കുന്നത്. ചില യൂട്യൂബ് ചാനലുകൾ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഔദ്യോഗിക വിവരങ്ങളെന്ന തരത്തിൽ തെറ്റായവിവരങ്ങൾ പുറത്തുവിടുന്നത് ഇല്ലാതാക്കുകയെന്ന ലക്ഷ്യവും ഇതിനുപിന്നിലുണ്ട്.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.