കണ്ണൂർ: വളക്കൈയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. ശ്രീകണ്ഠാപുരത്തുനിന്ന് തളിപ്പറമ്പിലേക്ക് പോകുന്നതിനിടെയാണ് സംഭവം നടന്നത്. ഓടിക്കൊണ്ടിരിക്കെ ബസിന്റെ മുൻഭാഗത്താണ് ആദ്യം തീപിടിത്തം ഉണ്ടായത്.
തുടർന്ന് തീ വേഗത്തിൽ വാഹനമാകെ പടർന്നു. അപകടം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ യാത്രക്കാർ ബസിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ടു. അതിനാൽ വലിയ ദുരന്തം ഒഴിവായി. ആർക്കും പരിക്കേറ്റിട്ടില്ല. തീപിടിത്തത്തിൽ ബസ് പൂർണമായും കത്തി നശിച്ചു.






