കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം അംഗീകരിച്ചുവെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തിരിച്ചുവരാന്‍ സാധിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിനെത്തിയപ്പോഴായിരുന്നു ഗോവിന്ദന്റെ പ്രതികരണം.
നല്ല നിലയില്‍ സംഘടനാ പരിശോധനയും തിരുത്തലും നടത്തി, വര്‍ഗബഹുജന പ്രസ്ഥാനങ്ങള്‍ സജീവപ്പെടുത്തി ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് തിരിച്ചുവരാന്‍ സാധിക്കും. പരാജയം അംഗീകരിച്ചു. പുതിയ സര്‍ക്കാര്‍ വരാന്‍ പോകുന്നു. സത്യപ്രതിജ്ഞ ബഹിഷ്‌കരിക്കില്ല. ക്രിയാത്മക പ്രതിപക്ഷമായി മാറും. പ്രതിപക്ഷ മര്യാദയോടെയുള്ള നിലപാട് സ്വീകരിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു.






