ഈ കൊടും വേനലില്‍ ഉള്ളം കുളിര്‍പ്പിക്കാന്‍ ഏറ്റവും മികച്ച ഭക്ഷണമാണ് പഴങ്കഞ്ഞി. രാവിലെ അല്പം പഴങ്കഞ്ഞി തൈരും മുളകുചതച്ചതും ഉപ്പും നീട്ടി ഒരു പിടിപിടിച്ചാല്‍ ശരീരം ആകെ ഒന്നും തണുക്കും. രാത്രി ബാക്കി വരുന്ന ചോറിലേക്ക് അല്പം വെള്ളം ഒഴിച്ച് വെച്ചാല്‍ നേരം പുലരുമ്പോഴേക്കും പഴങ്കഞ്ഞി റെഡി.
നമുക്ക് മാത്രമല്ല, ചൈന, തായ്ലാന്ഡ്, ഇന്തോനേഷ്യ തുടങ്ങി നിരവധി രാജ്യങ്ങളില്‍ പഴങ്കഞ്ഞി പരമ്പരാഗതമായി കഴിക്കാറുണ്ട്. വിറ്റാമിന്‍ ബി6, ബി12 എന്നിവയുടെ കലവറയാണ് പഴങ്കഞ്ഞി, അതുപോലെ പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം, സെലീനിയം പോലുള്ളവയാലും സമ്പന്നമാണ്.
കൊളാജന്‍ ഉല്പാദനം ഉള്ളതിനാല്‍ ചര്‍മ്മത്തിനും വളരെ നല്ലതാണ്. മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പഴങ്കഞ്ഞി അത്യുത്തമമാണ്.
ദഹനം സുഖമമാക്കാനും ഊര്‍ജ്ജം നല്‍കാനും സഹായിക്കുന്നു. ചോറ് വെള്ളത്തിലിട്ട് ഏറെ നേരം വയ്ക്കുമ്പോള്‍ ലാക്റ്റിക് ആസിഡ് ബാക്ടീരിയ ചോറിലെ അയേണ്‍, പൊട്ടാസ്യം, അയേണ്‍ തുടങ്ങിയ വിവിധ ഘടകങ്ങളെ ഇരട്ടിയാക്കി വര്‍ധിപ്പിയ്ക്കും.
ബ്ലഡ് പ്രഷര്‍, ഹൈപ്പര്‍ ടെന്‍ഷന്‍ തുടങ്ങിയവ പരിഹരിക്കും. ദഹനശേഷി വര്‍ധിപ്പിക്കാനും അള്‍സര്‍ പോലുള്ള മാരകമായ രോഗങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കാനും പഴങ്കഞ്ഞി നല്ലതാണ്.


