Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

താമരശേരി ചുരം രണ്ടാം വളവിൽ മരം വീണു; ഗതാഗതം ഭാഗികമായി തടസപ്പെട്ടു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: താമരശേരി ചുരത്തിലെ രണ്ടാം വളവിൽ മരം വീണതിനെ തുടർന്ന് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ഇന്ന് രാവിലെ പത്തേകാലോടെയാണ് ഗതാഗത തടസം ഉണ്ടായത്. വലിയൊരു മരത്തിന്റെ കൊമ്പ് ഒടിഞ്ഞ് മറ്റൊരു മരത്തിന്റെ കൊമ്പിലേയ്ക്ക് വീണതോടെയാണ് ഇരട്ടമരം ഒടിഞ്ഞ് റോഡിലേക്ക് ഇടിയുകയും ഗതാഗതം തടസപ്പെടുകയും ചെയ്തത്.

തുടർച്ചയായി യാത്ര ചെയ്യുകയായിരുന്ന വാഹനങ്ങൾ ഇടത് വശത്തേക്ക് ചേർത്ത് നിർത്തേണ്ടി വന്നത് വലിയ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചു. ഫയർഫോഴ്‌സ് ഉടൻ സ്ഥലത്തെത്തി മരങ്ങൾ വെട്ടിമാറ്റുന്നതിനുള്ള പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. ഹൈവേ പൊലീസും സ്ഥലത്ത് റദ്ദാക്കൽ നടപടികൾ ഏകോപിപ്പിക്കുന്നു.
ഇതിനിടെ, താമരശേരി ചുരത്തിൽ നിരന്തരമായി ഉണ്ടാകുന്ന ഗതാഗതക്കുരുക്കുകൾക്കെതിരേ മുസ്ലീം ലീഗ് അടിവാരത്ത് സമരം തുടരുകയാണ്. ചുരം വഴിയുള്ള യാത്രയുടെ ദൗർഘമ്യം, അപകടസാധ്യതകൾ, അപ്രതീക്ഷിത ഗതാഗത തടസങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.

Tags :

Recent News

Advertisement
WhiteswanTV Footer