Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഐവിഎഫിലൂടെ 500 ഓളം കുഞ്ഞുങ്ങൾ; നേട്ടങ്ങളിലൂടെ എസ്എടി ആശുപത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഐവിഎഫ് ചികിത്സയിലൂടെ 500 ഓളം കുഞ്ഞുങ്ങളെ ചികിത്സ തേടിയ ദമ്പതികള്‍ക്ക് സമ്മാനിച്ച് തിരുവനന്തപുരം എസ്എടി ആശുപത്രി. ഗവൺമെന്റ് മെഡിക്കൽ കോളേജിൻ്റെ മാതൃ-ശിശു ആരോഗ്യ വിഭാഗമായ തൃതീയ പരിചരണ സ്ഥാപനമാണ് SAT ആശുപത്രി.

ചികിത്സയിലൂടെ കുഞ്ഞുങ്ങള്‍ക്കായി ശ്രമിക്കുന്ന ദമ്പതികൾക്ക് മികച്ച ചികിത്സ ഏറ്റവും മിതമായ നിരക്കില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗം ശക്തിപ്പെടുത്തിയിട്ടുള്ളത്.

പുതുതായി 5 ഡോക്ടര്‍മാരുടെ തസ്തികകള്‍ കൂടി സൃഷ്ടിച്ചു. ഹിസ്റ്ററോസ്‌കോപ്പി, ഇന്‍ക്യുബേറ്റര്‍ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങള്‍ സജ്ജമാക്കി. കാന്‍സറോ മറ്റ് രോഗങ്ങളോ ബാധിച്ചവര്‍ക്ക് അണ്ഡം സൂക്ഷിച്ച് വയ്ക്കാനുള്ള ഫെര്‍ട്ടിലിറ്റി പ്രിസര്‍വേഷന്‍ പ്രോഗാം ആരംഭിച്ചു.

ഹോര്‍മോണ്‍ ചികിത്സ, സര്‍ജറി, അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി ഉപയോഗിച്ചുള്ള ഐവിഎഫ് (ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍), ഇന്‍ട്രാസൈറ്റോപ്ലാസ്മിക് സ്പേം ഇന്‍ജക്ഷന്‍ (ഐസിഎസ്ഐ) തുടങ്ങി നിരവധി സംവിധാനങ്ങളാണ് എസ്എടി ആശുപത്രിയില്‍ സജ്ജമാക്കി.

മികച്ച ചികിത്സയിലൂടെ 40 മുതല്‍ 50 ശതമാനം വരെ വിജയ ശതമാനം ഉയര്‍ത്താന്‍ എസ്എടി ആശുപത്രിയ്ക്കായി. ഐവിഎഫ് തീയറ്ററും, ലാപ്രോസ്‌കോപ്പി തീയറ്ററും പരിശോധനകള്‍ക്കായി ഐവിഎഫ് ലാബും ആന്‍ഡ്രോളജി ലാബും നിലവിലുണ്ട്. കാന്‍സര്‍ രോഗികള്‍ക്ക് കീമോതെറാപ്പിക്കോ റേഡിയേഷനോ മുമ്പ് അണ്ഡം, ബീജം, ഭ്രൂണം എന്നിവ സൂക്ഷിച്ച് വയ്ക്കാന്‍ കഴിയുന്ന ശീതീകരണ സംവിധാനവും ആശുപത്രിയിൽ സജ്ജമാക്കിയിട്ടുണ്ട്.

Recent News

Advertisement
WhiteswanTV Footer