Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഭിന്നശേഷിക്കാരെ ചേർത്ത് പിടിച്ച് അഡ്വ. എപി സ്മിജി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് താനാളൂർ ഡിവിഷനിൽ നിന്നും മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. എപി സ്മിജി ഭിന്നശേഷിക്കാരെ ചേർത്ത് പിടിച്ച്തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചു. നിറമരുതൂർ മങ്ങാട് കിൻഷിപ്പ് റിഹാബിലിറ്റേഷൻ സെൻ്ററിലെ സഹോദരങ്ങളെ സന്ദർശിച്ച് അനുഗ്രഹം വാങ്ങിയാണ് പ്രചരണത്തിന് തുടക്കം കുറിച്ചത്. എഴുത്തുകാരിയായസൽമ തിരൂർഷാൾ അണിയിച്ച് സ്വീകരിച്ചു. ചെയർമാൻ സുധീഷ് നായത്ത് അധ്യക്ഷനായി.

ദിന്നശേഷിക്കാരുടെയും കുടുംബാംഗങ്ങളുടെയും ക്ഷേമത്തിനും പുനരധിവാസ പ്രവർത്തനങ്ങൾക്കും വേണ്ടി പ്രവർത്തിക്കാൻ ഒപ്പമുണ്ടാവുമെന്നും അവർ പറഞ്ഞു. തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ:കോളെജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥി എം സാജിതക്ക് പത്മശ്രി കെ വി റാബിയയുടെ ആത്മകഥ സ്വപ്നങ്ങൾക്ക്ചിറകുകളുണ്ട് എന്ന പുസ്തകവും സമ്മാനിച്ചു. നാസർ കുറ്റൂർ, പി. അഷറഫ്,മുജീബ് താനാളൂർ, അമീർ മാടമ്പാട്ട് ,എം. ഷൈനി,ആബിദ പെമ്പ്ര എന്നിവർ സംസാരിച്ചു.

Recent News

Advertisement
WhiteswanTV Footer