Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മോദിയെ കണ്ടു തന്റെ പ്രതിജ്ഞ നിറവേറ്റി; ഒടുവിൽ പതിനാലുവര്‍ഷത്തിനുശേഷം ചെരുപ്പ് ധരിച്ച ആരാധകൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഹരിയാന : ലോകത്തിലെ ഏറ്റവും ജനപ്രിയനും, ആരാധ്യനുമായ നേതാക്കളിൽ ഒരാളാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. 100 ദശലക്ഷത്തിലധികം ആരാധകരുള്ള, സോഷ്യൽ മീഡിയയിലും പ്രധാനമന്ത്രി ഒരു താരമാണ് . ഇപ്പോഴിതാ തന്റെ 100 ദശലക്ഷത്തിലധികം ആരാധകരിൽ ഒരാളുടെ പ്രവർത്തിയിൽ നരേന്ദ്ര മോദി വാചാലനാകുകയാണ് .

നീണ്ട പതിനാലുവര്‍ഷമാണ് മോദിയുടെ കടുത്ത ആരാധകനും ബിജെപി പ്രവത്തകനുമായ ഹരിയാന സ്വദേശിയായ രാംപാല്‍ കശ്യപ് മോദിയോടുള്ള തന്റെ സ്നേഹം കൊണ്ടും അദ്ദേഹത്തെ നേരിൽ കാണണമെന്ന ആഗ്രഹം കൊണ്ടും ഈ നീണ്ട വർഷം നഗ്നപാദനായി നടന്നത്. അതേസമയം ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടുമുട്ടിയതോടെ തന്റെ പ്രതിജ്ഞ നിറവേറ്റിയതിന്റെ ആഹ്ലാദത്തിലാണ് അദ്ദേഹം.

2014 ല്‍ മോദി പ്രധാനമന്ത്രിയായെങ്കിലും, അദ്ദേഹത്തെ നേരില്‍ കാണുംവരെ ചെരുപ്പിടില്ല എന്ന പ്രതിജ്ഞ എടുക്കുകയായിരുന്നു കശ്യപ്. എന്നാൽ ഇന്നലെ പ്രധാനമന്ത്രിയെ നേരില്‍ കണ്ടതോടെ കശ്യപിന്റെ ആഗ്രഹങ്ങളെല്ലാം സഫലമായി. ഈ പ്രതിജ്ഞ മോദി അറിഞ്ഞതോടെ പ്രിയപ്പെട്ട ആരാധകനായ കശ്യപിന് ഒരു ഷൂസ് സമ്മാനിക്കുകയും ചെയ്തു.

എന്തിനാണ് ഇത്രയും കാലം ഇങ്ങനെ ചെയ്തതെന്നായിരുന്നു കശ്യപിനോട് മോദി ചോദിച്ചത്.’രാംപാല്‍ജിയെപ്പോലുള്ളവര്‍ എന്നെ വിനയാന്വിതനാക്കുന്നു. ഇത്തരം പ്രതിജ്ഞകള്‍ എടുക്കുന്ന ഏവരോടും ഞാന്‍ അഭ്യര്‍ഥിക്കുകയാണ് നിങ്ങളുടെ സ്‌നേഹം ഞാന്‍ വിലമതിക്കുന്നു. നിങ്ങള്‍ സാമൂഹ്യപ്രവര്‍ത്തനവുമായും രാഷ്ട്രനിര്‍മാണവുമായും ബന്ധപ്പെട്ട കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കൂ!’- മോദി പറഞ്ഞു. ഒരു നേതാവെന്ന നിലയില്‍ രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ മോദിക്ക് മാത്രമെ കഴിയുകയുള്ളുവെന്നാണ് കശ്യപിന്റെ ഉറച്ചവിശ്വാസം.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer