Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണശ്രമം; പ്രതിയെ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമിച്ച അന്തർസംസ്ഥാന യുവാവിനെ നാട്ടുകാരൻ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ചേർത്തല മാടയ്ക്കൽ ഘണ്ഠാകർണ്ണ ക്ഷേത്രത്തിലാണ് സംഭവം. നിരവധി പൊലീസ് സ്റ്റേഷനുകളിൽ മോഷണക്കേസുകളിൽ പ്രതിയായ ബധിരനും മൂകനുമായ യുവാവാണ് പിടിയിലായത്.

ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ജയദേവൻ (52) ആണ് പ്രതിയെ പിടികൂടിയത്. ക്ഷേത്രത്തിലെ കുത്തുവിളക്ക് ഊരിയെടുത്ത് കാണിക്കവഞ്ചി കുത്തിത്തുറക്കുന്ന ശബ്ദം കേട്ടാണ് ജയദേവൻ ഉണർന്നത്. തുടർന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ മോഷണം നടത്താൻ ശ്രമിക്കുന്നയാളെ കണ്ടു.

ജയദേവനെ കണ്ടതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇതിനിടെ ഉണ്ടായ പിടിവലിയിൽ റോഡിലേക്ക് വീണ ജയദേവന്റെ നെഞ്ചിനും ശരീരത്തിനും പരിക്കേറ്റു. ബഹളം കേട്ട് എത്തിയ നാട്ടുകാർ പ്രതിയുടെ കൈകാലുകൾ കയറുകൊണ്ട് കെട്ടിയിട്ടു. തുടർന്ന് സ്ഥലത്തെത്തിയ ചേർത്തല പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ക്ഷേത്രത്തിലെ മറ്റൊരു കാണിക്കവഞ്ചിയിൽ നിന്ന് മോഷ്ടിച്ച പണവും പ്രതിയുടെ പോക്കറ്റിൽ നിന്ന് കണ്ടെത്തി. കാണിക്കവഞ്ചിക്ക് സമീപം ചിതറിക്കിടന്ന നിലയിലും പണം കണ്ടെത്തിയിട്ടുണ്ട്.

പ്രതിയുടെ കൈവശം ബുധനാഴ്ച ഗുരുവായൂരിലേക്കുള്ള ട്രെയിൻ ടിക്കറ്റും പോലീസ് കണ്ടെത്തി. ആലപ്പുഴ കടപ്പുറത്ത് കുതിരസവാരി നടത്തുന്നയാളുടെ സഹായിയായി ജോലി ചെയ്തുവരികയായിരുന്നു ഇയാളെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. എന്നാൽ പ്രതിയുടെ പേരോ സ്വദേശമോ തിരിച്ചറിയാനുള്ള രേഖകളൊന്നും കൈവശമില്ലെന്ന് പൊലീസ് അറിയിച്ചു.

അടുത്തിടെ പട്ടണക്കാട് മഹാദേവ ക്ഷേത്രത്തിലും മുത്താരമ്മൻ കോവിലിലും കാണിക്കവഞ്ചികൾ മോഷണം പോയിരുന്നു. ഈ സംഭവങ്ങളിലെ പ്രതികളെ കണ്ടെത്താനാകാത്തതിൽ നാട്ടുകാർ ആശങ്കയിലായിരുന്നു. പുതിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ചേർത്തല പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix