പത്തനംതിട്ട: അടൂർ ബൈപ്പാസിൽ മൃതദേഹവുമായി പോയ ആംബുലൻസും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. തിരുവനന്തപുരം പേയാട് സ്വദേശി മാർട്ടിൻ (58) മരിച്ചശേഷം, അദ്ദേഹത്തിന്റെ മൃതദേഹം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.
ആംബുലൻസ് ഡ്രൈവറായ എറണാകുളം സ്വദേശി സച്ചു, മരിച്ച മാർട്ടിന്റെ ബന്ധുവായ ജാസ്മിൻ, കാർ ഡ്രൈവറായ അടൂർ മുന്നാളം സ്വദേശി അമൽ എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ ഏകദേശം 11.50 ഓടെയാണ് സംഭവം നടന്നത്.




