തടി കുറയ്ക്കാന്‍ ചോറ് ഒഴിവാക്കി ചപ്പാത്തി കഴിക്കുന്നവര്‍ ഏറെയുണ്ട്. പ്രത്യേകിച്ച് രാത്രിയിലാണ് പലര്‍ക്കും ഈ ശീലം. ചപ്പാത്തി ചോറിനേക്കാള്‍ നല്ലത് തന്നെയാണ്. എന്നാല്‍ അതിനും എണ്ണമൊക്കെയുണ്ട്.
ഒരു ദിവസം ഇടത്തരം വലിപ്പമുള്ള മൂന്ന് അല്ലെങ്കില്‍ നാല് ചപ്പാത്തി വീതം കഴിക്കുന്നത് നല്ലതാണ് ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലത്. ഉച്ചയ്ക്ക് രണ്ട് ചപ്പത്തിയും അത്താഴത്തിന് ഒന്ന് അല്ലെങ്കില്‍ രണ്ട് ചപ്പാത്തി എന്നിങ്ങനെ കഴിക്കാം.
ഗോതമ്പ്, മള്‍ട്ടിഗ്രെയിന്‍, ഓട്സ് അല്ലെങ്കില്‍ റാഗി ചപ്പാത്തികള്‍ കഴിക്കുന്നതാണ് ഉചിതം. ഫൈബര്‍ അടങ്ങിയതിനാല്‍ ചപ്പാത്തി കഴിക്കുമ്പോള്‍ വയര്‍ നിറഞ്ഞതായി തോന്നുമെന്നതിനാല്‍ ഇടക്കിടെ വിശപ്പ് തോന്നില്ല.
എണ്ണയോ നെയ്യോ ഉപയോഗിക്കാതെ ഉണ്ടാക്കണം. വേണമെങ്കില്‍ എണ്ണ കുറച്ച്, പരിപ്പ്, പച്ചക്കറി പോലുള്ള പ്രോട്ടീന്‍ നിറഞ്ഞ കറികളോടൊപ്പം കഴിക്കാം.
പച്ചക്കറികള്‍, സാലഡ്, തൈര് എന്നിവ കൂടെ കഴിക്കാം. ഇത് ദഹനം എളുപ്പമാക്കാനും വിശക്കാതിരിക്കാനും സഹായിക്കും.
ചപ്പാത്തിയുടെ എണ്ണം കുറയ്ക്കുന്നതിനോടൊപ്പം പ്രോട്ടീന്‍ കൂടിയ ഭക്ഷണങ്ങള്‍ (പയര്‍, പച്ചക്കറികള്‍) ഡയറ്റില്‍ ഉള്‍പ്പെടുത്താനും ശ്രദ്ധിക്കണം.





