Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

ചുമതലയേൽക്കാനെത്തിയ ഉദ്യോഗസ്ഥയെ തടഞ്ഞ് ‘പെരുവഴി’യിലിരുത്തി

ആലപ്പുഴ: ജില്ലാ സമഗ്ര ശിക്ഷാ കേരള യിൽ അക്കൗണ്ട്സ് ഓഫീസറായി ഡെപ്യൂട്ടേഷനിൽ ചുമതലയേൽക്കാൻ എത്തിയ ഉദ്യോഗസ്ഥയെ എൻ.ജി.ഒ. യൂണിയൻ, കെ.ജി.ഒ.എ. പ്രവർത്തകർ ചേർന്നു തടഞ്ഞു. ഇതേത്തുടർന്ന് ഉദ്യോഗസ്ഥയായ റെറ്റി പി. തോമസ് ഓഫീസ് ഗേറ്റിനു പുറത്ത് ആറു മണിക്കൂറോളം ഇരുന്നു. ചുമതലയേൽക്കാനാകാതെ മടങ്ങുകയുംചെയ്തു. ഡെപ്യൂട്ടേഷൻ നിയമനം പൊതുവിദ്യാഭ്യാസ വകുപ്പിലെ സ്ഥാനക്കയറ്റത്തെ ബാധിക്കുമെന്നാരോപിച്ചാണ് പ്രവർത്തകർ തടഞ്ഞത്. സെക്രട്ടേറിയറ്റിൽ പൊതുഭരണവകുപ്പിൽ അണ്ടർ സെക്രട്ടറിയായ റെറ്റി തിരുവനന്തപുരം സ്വദേശിനിയാണ്. ഇവർ ഇടതനുകൂല സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ അംഗമാണ്.അക്കൗണ്ട്സ് ഓഫീസർ തസ്തിക പൊതുവിദ്യാഭ്യാസ […]
Read more

ഇസ്രായേലിലേക്ക് ബോംബുകളുടെ കയറ്റുമതി പുനഃരാരംഭിക്കാനൊരുങ്ങി യു.എസ്

വാഷിങ്ടൺ: ഇസ്രായേലിലേക്ക് ബോംബുകളുടെ കയറ്റുമതി പുനഃരാരംഭിക്കാനൊരുങ്ങി യു.എസ്. 500 പൗണ്ട് ബോംബുകളാണ് ഇസ്രായേലിലേക്ക് യു.എസ് കയറ്റുമതി ചെയ്യുക. എന്നാൽ, 2,000 പൗണ്ട് ബോംബുകളുടെ കയറ്റുമതി തടഞ്ഞ നടപടിയിൽ ബൈഡൻ ഭരണകൂടം പുനഃപരിശോധന നടത്തിയേക്കില്ല. ഗസ്സയിലെ ജനസാന്ദ്രത കൂടിയ മേഖലകളിൽ ബോംബുകൾ പ്രയോഗിക്കുമെന്ന ആശങ്കയാണ് ഇതിന് പിന്നിലെന്ന് യു.എസ് ഭരണകൂടം വിശദീകരിച്ചു. കൂടുതൽ ശക്തിയേറിയ 2000 പൗണ്ട് ബോംബുകൾ കയറ്റുമതി ചെയ്താൽ അത് റഫയിൽ ഉൾപ്പടെ ഇസ്രായേൽ പ്രയോഗിക്കുമെന്ന് ആശങ്കയുണ്ടെന്ന് പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത യു.എസ് ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് […]
Read more

അംബാനിക്കല്യാണം കളറാക്കാൻ പോപ് ഇതിഹാസങ്ങൾ മാത്രമല്ല, ഇന്ത്യൻ ഗായകരും പാടും;

അനന്ത് അംബാനി–രാധിക മെർച്ചന്റ് വിവാഹത്തിനു പാടാൻ ഇന്ത്യയിലെ പ്രമുഖ ഗായകരും. ശ്രേയ ഘോഷാൽ, സോനു നിഗം, ശങ്കർ മഹാദേവൻ, ഹരിഹരൻ, കൗശികി ചക്രവർത്തി എന്നിവരാണ് വിവാഹദിനത്തിൽ പാട്ടുമായി അതിഥികൾക്കു മുന്നിലെത്തുക. വിവാഹ ചടങ്ങിനിടെ ലൈവായി ഭക്തിഗാനങ്ങളും ശ്ലോകങ്ങളും ആലപിക്കാനാണ് അംബാനി കുടുംബം ഈ ഗായകരെ ക്ഷണിച്ചതെന്നാണു സൂചന. പോപ് താരങ്ങളായ അഡെൽ, ലാന ഡെൽ റേ, റാപ്പർ ഡ്രേക്ക് എന്നിവരും അംബാനിക്കല്യാണം കൊഴുപ്പിക്കാൻ പാട്ടുമായി വേദിയിലെത്തും. വിവാഹത്തോടനുബന്ധിച്ചുള്ള സംഗീത് ചടങ്ങിൽ പാടാൻ 83 കോടി രൂപയെറിഞ്ഞ് ഗായകൻ […]
Read more

വിവാഹചടങ്ങിൽ പങ്കെടുക്കില്ലെന്ന് ആലിയ കശ്യപ്

അനുഷ എൻ.എസ് ലോകം ഒന്നായി ഉറ്റ്നോക്കുന്ന ഒന്നാണ് ജുലെെ 12 ആം തീയതി നടക്കാനിരിക്കുന്ന അനന്ത് അംബാനിയുടെയും രാധിക മെർച്ചൻ്റിൻ്റെയും വിവാഹം . വിവാഹത്തോടനുബന്ധിച്ച് നടന്ന പ്രീ വെഡ്ഡിം​ഗ് സെലിബ്രേഷൻ തന്നെ താരനിഭിഠമായിരുന്നു. എന്നാൽ ലോകമൊന്നായി കാത്തിരിക്കുന്ന വിവാഹത്തിന് താൻ പങ്കെടുക്കില്ലെന്നറിയിച്ചിരിക്കുകയാണ് നടനും സംവിധായകനുമായ അനുരാ​ഗ് കശ്യപിന്റെ മകളും ഇൻഫ്ളുവൻസറുമായ ആലിയ കശ്യപ്. അംബാനിയുടെ വീട്ടിൽ നടക്കുന്ന ചടങ്ങുകൾ വെറും സർക്കാസാണെന്നും ആത്മാഭിമാനം ഉള്ളത്കൊണ്ട് ക്ഷണം ലഭിച്ചിട്ടും ചടങ്ങിൽ പങ്കെടുക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നുമാണ് ആലിയ കശ്യപ് പറ‍‍‍ഞ്ഞിരിക്കുന്നത്.ഇൻസ്റ്റ​ഗ്രാം ബ്രോഡ്കാസ്റ്റ് […]
Read more

വീട്ടമ്മമാരുടെ ത്യാഗം ഇന്ത്യൻ പുരുഷന്മാര്‍ തിരിച്ചറിയണമെന്ന് കോടതി

ന്യൂഡൽഹി: കുടുംബത്തിനുവേണ്ടി വീട്ടമ്മമാർ സഹിക്കുന്ന ത്യാ​ഗങ്ങളെക്കുറിച്ച് ഇന്ത്യൻ പുരുഷന്മാർ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. വിവാഹമോചിതരായ ‌മുസ്ലിം സ്ത്രീകളുടെ ജീവനാംശവുമായി ബന്ധപ്പെട്ട് മുഹമ്മദ് അബ്ദുള്‍ സമദ് എന്ന വ്യക്തി നല്‍കിയ ഹര്‍ജി പരി​ഗണിക്കുകയായിരുന്നു കോടതി.കുടുംബത്തിൽ വീട്ടമ്മമാർക്കുള്ള പ്രധാന പങ്കിനെക്കുറിച്ചും കോടതി വ്യക്തമാക്കി. ഭർത്താക്കന്മാർ ഭാര്യമാർക്ക് സാമ്പത്തിക സഹായം നൽകേണ്ടത് അത്യാവശ്യമാണ്. സ്ത്രീകളുടെ സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്തുന്നതിനായി ജോയിന്റ് ബാങ്ക് അക്കൗണ്ടുകൾ നിലനിർത്തണമെന്നും എ.ടി.എം ഉപയോ​ഗിക്കാൻ […]
Read more

സൗന്ദര്യമില്ലെന്ന് പറ‍ഞ്ഞ് നവവധുവിന് ഭർത്താവിൻ്റെ ക്രൂരപീഡനം ; കേള്‍വിശക്തി തകരാറിലായി

മലപ്പുറം: നവവധുവിന് ഭർത്താവിൻ്റെ ക്രൂരപീഡനമെന്ന് പരാതി. മലപ്പുറം വേങ്ങര സ്വദേശിയായ മുഹമ്മദ് ഫായിസിനെതിരേയാണ് ഭാര്യ പോലീസിനെ സമീപിച്ചത്. സംശയത്തിന്റെ പേരിലും സൗന്ദ്യര്യം കുറവാണെന്ന് ആരോപിച്ചും സ്ത്രീധനത്തെച്ചൊല്ലിയും മുഹമ്മദ് ഫായിസ് നിരന്തരം മര്‍ദിച്ചെന്നാണ് പെണ്‍കുട്ടിയുടെ ആരോപണം. സംഭവത്തില്‍ പരാതി നല്‍കിയിട്ടും പോലീസ് ഇതുവരെ പ്രതിയെ പിടികൂടിയിട്ടില്ലെന്നും പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. മെയ് രണ്ടാം തീയതിയാണ് പരാതിക്കാരിയും മുഹമ്മദ് ഫായിസും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ആറാംനാള്‍ മുതല്‍ ഫായിസ് ഉപദ്രവം ആരംഭിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. നവവധുവിന്റെ വീട്ടില്‍ വിരുന്നിന് പോയി […]
Read more

”കോടതിയിലുള്ള മെമ്മറി കാര്‍ഡ് പുറത്തുപോകുന്ന നാടായി കേരളം” : സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ.കെ രമ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായിനടന്ന അതിക്രമങ്ങള്‍ നിയമസഭയില്‍ എണ്ണിപ്പറഞ്ഞ് കെ.കെ. രമ എം.എല്‍.എ. വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യാനുള്ള ഉപക്ഷേപത്തിന് അനുമതി തേടിക്കൊണ്ട് നടത്തിയ പ്രസംഗത്തിലാണ് രമ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പം നില്‍ക്കുന്നുവെന്ന് പറയുകയും വേട്ടക്കാരനൊപ്പം കിതയ്ക്കുകയുമാണെന്ന് അവര്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ അഭാവത്തില്‍ സര്‍ക്കാരിനുവേണ്ടി മന്ത്രി വീണാ ജോര്‍ജായിരുന്നു സഭയില്‍ മറുപടി നല്‍കിയത്. ഇത് ചൂണ്ടിക്കാട്ടിയും രമ വിമര്‍ശനം ഉന്നയിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരയുള്ള അക്രമങ്ങള്‍ വര്‍ധിച്ചുവരുന്നത് സര്‍ക്കാര്‍ […]
Read more

യൂസ്ഡ് കാര്‍ വാങ്ങുന്നവരില്‍ 48.5 ശതമാനം ശമ്പളക്കാരായ പ്രൊഫഷണലുകള്‍

കൊച്ചി: യൂസ്ഡ് കാറുകള്‍ വാങ്ങുന്നവരില്‍ 48.5 ശതമാനവും ശമ്പളക്കാരായ പ്രൊഫഷണലുകളാണെന്ന് കാര്‍സ്24-ന്‍റെ 2024 കലണ്ടര്‍ വര്‍ഷത്തെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള രണ്ടാം ത്രൈമാസ കണക്കുകള്‍ സൂചിപ്പിക്കുന്നു. പ്രമോഷനുകളും ബോണസുകളും പുതിയ ചുമതലകളുമെല്ലാം ലഭിക്കുന്ന കാലമാണ് ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ത്രൈമാസം.ജീവിത ശൈലിയിലുണ്ടാകുന്ന ഉയര്‍ച്ചയുടേയും പ്രതിദിന യാത്രകളുടേയും പശ്ചാത്തലത്തില്‍ വ്യക്തിഗത വാഹനത്തിനായി നിക്ഷേപം നടത്തുന്ന തീരുമാനം കൂടുതല്‍ കോര്‍പറേറ്റ് ജീവനക്കാര്‍ കൈക്കൊള്ളുന്നുമുണ്ട്. ഡല്‍ഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ മെട്രോ നഗരങ്ങളില്‍ ഇത്തരം വാങ്ങലുകളുടെ കാര്യത്തില്‍ ഗണ്യമായ […]
Read more

കോഴിക്കോട് CPM ല്‍ ഗ്രൂപ്പിസം. പ്രമോദ് കോട്ടൂളിയെ പുറത്താക്കും

രാജേഷ് തില്ലങ്കേരി കോഴിക്കോട്ടെ പി എസ് സി കോഴവിവാദം ഒതുക്കാനായി സി പി എം സംസ്ഥാനകമ്മിറ്റിയുടെ തിരക്കിട്ട ഇടപെടല്‍. പി എസ് സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴിക്കോട്ടെ ഡോക്ടര്‍ ദമ്പതിമാരില്‍ നിന്നും 22 ലക്ഷം കോഴ കൈപ്പറ്റിയെന്ന ആരോപണത്തില്‍ പ്രതിസ്ഥാനത്തുനില്‍ക്കുന്ന സി.പി. എം പ്രാദേശിക നേതാവ് പ്രമോദ് കോട്ടൂളിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനാണ് സംസ്ഥാന സെക്രട്ടറിയുടെ നിര്‍ദ്ദേശം.പരാതിയെക്കുറിച്ച് അറിയില്ലെന്നും, പാര്‍ട്ടി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും നിലപാട് വ്യക്തമാക്കിയ ജില്ലാ സെക്രട്ടറി പി മോഹനനെ തള്ളിയാണ് പാര്‍ട്ടി […]
Read more

ന്യൂനമർദപാത്തി; സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത, ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: വടക്കൻ കേരളതീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദപാത്തി നിലനിൽക്കുന്നതിനാൽ 5 ദിവസത്തേക്കു കേരളത്തിൽ വ്യാപക മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ്. മിന്നലോടുകൂടിയ മിതമായ മഴയ്ക്കാണു സാധ്യത. 12, 13 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയും ഉണ്ടായേക്കും. ഇന്ന് രാത്രി വരെ കേരള, തമിഴ്നാട് തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. ഉയർന്ന തിരമാലകൾക്കു സാധ്യതയുള്ളതിനാൽ വടക്കൻ കേരളം, കര്‍ണാടകം, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മണിക്കൂറിൽ 35 […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix