Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: admin@NewsW

മദ്യനയ അഴിമതി കേസ്;ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നാവശ്യവുമായി കെജ്‌രിവാള്‍ സുപ്രീംകോടതിയില്‍

ഡല്‍ഹി:മദ്യനയ അഴിമതിക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് ശരിവച്ച ദില്ലി ഹൈക്കോടതി വിധിക്കെതിരെ അരവിന്ദ് കെജ്‌രിവാള്‍ സുപ്രീം കോടതിയെ സമീപിച്ചു.അടിയന്തരമായി ഹര്‍ജി പരിഗണിക്കണമെന്ന് കെജ്‌രിവാളിന്റെ അഭിഭാഷകര്‍ സുപ്രീം കോടതിയോട് അഭ്യര്‍ഥിച്ചു.നോക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് മറുപടി നല്‍കി.നിയമ വശങ്ങള്‍ പരിശോധിക്കാതെയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവെന്ന് അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു.ഹര്‍ജി എപ്പോള്‍ പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കിയില്ല.അടുത്ത നാല് ദിവസം കോടതി അവധിയാണ്. കഴിഞ്ഞ ദിവസം കെജ്‌രിവാളിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.കെജ്‌രിവാളിനേതിരെ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് ഇഡിയുടെ നീക്കം. കെജ്രിവാളിന്റെ […]
Read more

അനില്‍ ആന്റണിക്കെതിരെ ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണം ശരിവെച്ച് പി ജെ കുര്യന്‍

പത്തനംതിട്ട:അനില്‍ ആന്റണിക്കെതിരെ ദല്ലാള്‍ നന്ദകുമാര്‍ ഉയര്‍ത്തിയ ആരോപണം സ്ഥിരീകരിച്ച് പി ജെ കുര്യന്‍.അനില്‍ ആന്റണി വാങ്ങിയ പണം തിരികെ കിട്ടാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നന്ദകുമാര്‍ തന്നെ വന്നു കണ്ടിരുന്നുവെന്ന് പി ജെ കുര്യന്‍ പറഞ്ഞു.പണം വാങ്ങിയിട്ടുണ്ടെങ്കില്‍ തിരിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ അത് ആന്റണിയോടാണോ അനില്‍ ആന്റണിയോടാണോ എന്ന് ഓര്‍മ്മയില്ല.സിബിഐ കാര്യമോ നിയമന കാര്യമോ തനിക്ക് അറിയില്ല.എത്ര രൂപ ആണെന്നും പറഞ്ഞതായി ഓര്‍മ്മയില്ല.എന്തിനെന്ന് ചോദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.പണം തിരികെ ലഭിക്കാന്‍ വേണ്ടി നന്ദകുമാറിനായി ഇടപെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രായമായ […]
Read more

ഇത് സര്‍ക്കാരിന്റെ പുസ്തകമല്ല;’വ്യാജ വാര്‍ത്ത’യില്‍ പ്രതികരണവുമായി മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയതെന്ന പേരില്‍ പ്രചരിക്കുന്ന വിദ്വേഷപരമായ പാഠഭാഗം വ്യാജമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി.സാമൂഹ്യമാധ്യമമായ എക്സില്‍ Mr Sinha (Modi’s family) എന്ന അക്കൌണ്ടിലൂടെയാണ് വ്യാജ പാഠഭാഗങ്ങള്‍ പങ്കുവച്ചിട്ടുള്ളത്. കേരളത്തെക്കുറിച്ച് വെറുപ്പ് പരത്താനുള്ള മറ്റൊരു ശ്രമം ആണിതെന്നും വെറുപ്പിന്റെ കൂട്ടുകാര്‍ക്ക് ഇവിടെ സ്ഥാനം ഇല്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അതുകൊണ്ടാണ് വര്‍ഗീയ അജണ്ട കേരളത്തില്‍ വിജയിക്കാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നുണ പറയുക, ആയിരം വട്ടം അത് ആവര്‍ത്തിക്കുക,സത്യമാണെന്ന് തോന്നിപ്പിക്കുക എന്നതാണ് അവര്‍ ചെയ്യുന്നതെന്നും മന്ത്രി ആഞ്ഞടിച്ചു. […]
Read more

ഞാന്‍ രോഹിത് ശര്‍മയുടെ ഫാന്‍,:പൃഥ്വിരാജ്

ലോകക്രിക്കറ്റില്‍ ഏറ്റവും അധികം ആരാധകരുളള താരമാണ് രോഹിത് ശര്‍മ്മ.ഇപ്പോഴിതാ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനും ഇതിഹാസ ഓപ്പണറുമായ രോഹിതിന്റെ ആരാധകനാണ് താനെന്ന് തുറന്ന പറഞ്ഞിരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം പൃഥിരാജ്.മുംബൈയിലെ സ്ലാങിനെക്കുറിച്ച് സംസാരിക്കവെയാണ് രോഹിത്തിനെക്കുറിച്ച് പൃഥ്വിരാജ് പറയുന്നത്.ചില കാര്യങ്ങള്‍ പഠിച്ചെടുത്തത് രോഹിതില്‍ നിന്നാണെന്ന് പറഞ്ഞിരിക്കുകയാണ് താരം. മുംബൈയിലെ ഭൂരിഭാഗം സ്ലാങുകളും ഞാന്‍ മനസ്സിലാക്കിയെടുത്തത് സ്റ്റംപ് മൈക്കിലൂടെയുള്ള രോഹിത് ശര്‍മയുടെ സംസാരത്തില്‍ നിന്നാണ്. ഞാന്‍ അദ്ദേഹത്തിന്റെ വലിയൊരു ആരാധകന്‍ കൂടിയാണ് എന്നാണ് പൃഥ്വിരാജ് പറയുന്നത്. മഷെബ്ള്‍ ഇന്ത്യയെന്ന യൂട്യൂബ് ചാനലിന് നല്‍കിയ […]
Read more

ഭൗതിക ശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്സ് അന്തരിച്ചു

ന്യൂകാസിൽ: പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാനജേതാവുമായ പീറ്റര്‍ ഹിഗ്സ് അന്തരിച്ചു. 94 വയസ്സായിരുന്നു. അസുഖബാധിതനായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.1964-ൽ പീറ്റർ ഹിഗ്‌സ് ഉൾപ്പെടെ ആറു ശാസ്ത്രജ്ഞരാണ് പ്രപഞ്ചത്തിൽ പിണ്ഡത്തിന് കാരണമായ അദൃശ്യമായ കണികാതലമുണ്ടെന്ന സിദ്ധാന്തത്തിന് രൂപം കൊടുത്തത്. വീണ്ടും കൂടി സ്വര്‍ണ്ണവില ഹിഗ്സ് ബോസോൺ എന്ന സങ്കൽപം മുന്നോട്ടുവച്ച ഭൗതിക ശാസ്ത്രജ്ഞനാണ് പീറ്റര്‍ ഹിഗ്സ്. ഹിഗ്സ് ബോസോണ്‍ സിദ്ധാന്തം മുന്നോട്ട് വെച്ചതിന് 2013ലെ ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം ബെല്‍ജിയന്‍ ശാസ്ത്രജ്ഞന്‍ ഫ്രാങ്കോയ്സ് ഇംഗ്ലര്‍ട്ടുമായി ഹിഗ്‌സ് പങ്കിട്ടിരുന്നു.
Read more

വീണ്ടും കൂടി സ്വര്‍ണ്ണവില

തിരുവനന്തപുരം:സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്.പവന് 80 രൂപ കൂടി ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 52,880 രൂപയായി.ഇന്നലെയും ഇന്നുമായി 360 രൂപയാണ് പവന് കൂടിയത്. ഇന്നലെ രണ്ട് തവണ സ്വര്‍ണവില കൂടിയിരുന്നു. ആദ്യം 80ഉം രണ്ടാമത് 200 രൂപയുമാണ് ഇന്നലെ കൂടിയത്.ഗ്രാമിന് 10 രൂപയുടെ വര്‍ദ്ധനയാണ് ഉണ്ടായത്. കേരള സ്റ്റോറിയല്ല, ‘മണിപ്പൂരിലെ കലാപം’ ഡോക്യൂമെന്ററി പ്രദര്‍ശിപ്പിക്കാനൊരുങ്ങി എറണാകുളം-അങ്കമാലി അതിരൂപത ആഗോള വിപണിയില്‍ സ്വര്‍ണവില വര്‍ധിച്ചതാണ് സ്വര്‍ണ വില വര്‍ധിക്കാനുള്ള കാരണം.ഡോളറിനോട് രൂപയുടെ മൂല്യം ഇടിഞ്ഞതും സുരക്ഷിത നിക്ഷേപമായി സ്വര്‍ണം […]
Read more

കേരള സ്റ്റോറിയല്ല, ‘മണിപ്പൂരിലെ കലാപം’ ഡോക്യൂമെന്ററി പ്രദര്‍ശിപ്പിക്കാനൊരുങ്ങി എറണാകുളം-അങ്കമാലി അതിരൂപത

കൊച്ചി:മണിപ്പൂരിലെ കലാപവുമായി ബന്ധപ്പെട്ട ഡോക്യൂമെന്ററി പ്രദര്‍ശിപ്പിക്കാനൊരുങ്ങി എറണാകുളം-അങ്കമാലി അതിരൂപത.ഇന്റന്‍സീവ് ബൈബിള്‍ കോഴ്‌സിന്റെ ഭാഗമായാണ് പ്രദര്‍ശനം.’ദ ക്രൈ ഓഫ് ദ ഒപ്രസ്ഡ്’എന്ന ഡോക്യുമെന്ററിയാണ് പ്രദര്‍ശിപ്പിക്കുന്നത്.എറണാകുളം അതിരൂപതയ്ക്ക് കീഴിലുള്ള സാന്‍ജോപുരം പള്ളിയില്‍ 9.30നാണ് പ്രദര്‍ശനം നടക്കുക. സംസ്ഥാനത്ത് ചൂടിന് ശമനമില്ല;ശനിയാഴ്ച വരെ താപനില ഉയര്‍ന്നു തന്നെ സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇടുക്കി രൂപത കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചത് വിവാദമായിരുന്നു.ദൂരദര്‍ശന്‍ ദ കേരള സ്റ്റോറി സംപ്രേഷണം ചെയ്തതിന് പിന്നാലെയായിരുന്നു ഇടുക്കി രൂപതയും ചിത്രം പ്രദര്‍ശിപ്പിച്ചത്.പള്ളികളിലെ ഇന്റന്‍സീവ് കോഴ്സിന്റെ […]
Read more

സംസ്ഥാനത്ത് ചൂടിന് ശമനമില്ല;ശനിയാഴ്ച വരെ താപനില ഉയര്‍ന്നു തന്നെ

സംസ്ഥാനത്ത് ശനിയാഴ്ച വരെ താപനില ഉയര്‍ന്നു തന്നെയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ഏപ്രില്‍ 9 മുതല്‍ 13 വരെയുളള ദിവസങ്ങളില്‍ 40-41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലത്ത് 40 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരും. പതഞ്ജലിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പത്തനംതിട്ട, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും, ആലപ്പുഴ,എറണാകുളം, കാസര്‍കോട് ജില്ലകളില്‍ 37°C വരെയും തിരുവനന്തപുരം, […]
Read more

പതഞ്ജലിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ദില്ലി:പരസ്യ വിവാദ കേസില്‍ പതഞ്ജലിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍.അലോപ്പതി മരുന്നുകള്‍ക്കെതിരായ പരസ്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് ആയുഷ് മന്ത്രാലയം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി.അലോപ്പതിക്കെതിരായ പരസ്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും അത് പൊതുതാല്‍പര്യത്തിന് വിരുദ്ധമാണെന്നുമാണ് സുപ്രീംകോടതിയെ കേന്ദ്രം അറിയിച്ചത്. പതഞ്ജലിയുടെ വ്യാജ പരസ്യക്കേസില്‍ ബാബാ രാംദേവിനെയും ആചാര്യ ബാല്‍കൃഷ്ണനെയും കഴിഞ്ഞ ദിവസം സുപ്രീംകോടതി നേരിട്ട് ശാസിച്ചിരുന്നു.കൊവിഡ് പ്രതിരോധം എന്ന പേരില്‍ പതഞ്ജലി പുറത്തിറക്കിയ’കൊറോണിലിന്’ പരസ്യം നല്‍കരുതെന്ന് നിര്‍ദ്ദേശിച്ചുവെന്നും ഇതിന്റെ ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ത്തിയായിരുന്നില്ലെന്നും സത്യവാങ്മൂലത്തില്‍ പരാമര്‍ശമുണ്ട്.കോടതി വിമര്‍ശനത്തിന് പിന്നാലെയാണ്‌ കേന്ദ്രം സത്യവാങ്മൂലം നല്‍കിയത്. കോടതിയലക്ഷ്യക്കേസില്‍ […]
Read more

പതഞ്ജലിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ദില്ലി:പരസ്യ വിവാദ കേസില്‍ പതഞ്ജലിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍.അലോപ്പതി മരുന്നുകള്‍ക്കെതിരായ പരസ്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് ആയുഷ് മന്ത്രാലയം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി.അലോപ്പതിക്കെതിരായ പരസ്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും അത് പൊതുതാല്‍പര്യത്തിന് വിരുദ്ധമാണെന്നുമാണ് സുപ്രീംകോടതിയെ കേന്ദ്രം അറിയിച്ചത്. പതഞ്ജലിയുടെ വ്യാജ പരസ്യക്കേസില്‍ ബാബാ രാംദേവിനെയും ആചാര്യ ബാല്‍കൃഷ്ണനെയും കഴിഞ്ഞ ദിവസം സുപ്രീംകോടതി നേരിട്ട് ശാസിച്ചിരുന്നു.കൊവിഡ് പ്രതിരോധം എന്ന പേരില്‍ പതഞ്ജലി പുറത്തിറക്കിയ’കൊറോണിലിന്’ പരസ്യം നല്‍കരുതെന്ന് നിര്‍ദ്ദേശിച്ചുവെന്നും ഇതിന്റെ ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ത്തിയായിരുന്നില്ലെന്നും സത്യവാങ്മൂലത്തില്‍ പരാമര്‍ശമുണ്ട്.കോടതി വിമര്‍ശനത്തിന് പിന്നാലെയാണ്‌ കേന്ദ്രം സത്യവാങ്മൂലം നല്‍കിയത്. കോടതിയലക്ഷ്യക്കേസില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer