കേരള സ്‌റ്റോറി പ്രദര്‍ശിപ്പിക്കാനൊരുങ്ങി ദൂരദര്‍ശന്‍;പ്രതികരണവുമായി മുഹമ്മദ് റിയാസ്
കോഴിക്കോട്:വിവാദമായ ചിത്രം’ദ കേരള സ്റ്റോറി’ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്.ദൂരദര്‍ശനെ സംഘദര്‍ശന്‍ എന്ന് വിശേഷിപ്പിച്ച റിയാസ്,നടപടി പൊതുമേഖലാ സ്ഥാനപത്തിന് ചേര്‍ന്നതല്ലെന്നും പ്രതികരിച്ചു.ഇന്ന് രാത്രി എട്ട് മണിക്കാണ് വിവാദ സിനിമ ‘ദ കേരള സ്റ്റോറി’ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യുന്നത്.സംസ്ഥാനത്തെ ജനങ്ങളെ മോശമായി ചിത്രീകരിക്കുകയാണ്.കേരളം കുഴപ്പം പിടിച്ച സ്ഥലമെന്ന് വരുത്തിതീര്‍ക്കാനും കേരളത്തെ ആകെ തീവ്രവാദം എന്ന് പ്രചരിപ്പിക്കാനുമാണ് ശ്രമം.ഇതിനെതിരെ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും മന്ത്രി പ്രതികരിച്ചു. ദൂരദര്‍ശന്‍ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാണ്. ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമമാണെന്നാണ് സിപിഐഎം […]
Read more