Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

കണ്ണൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ വനിതാ ഉദ്യോഗസ്ഥ വിജിലൻസ് പിടിയിൽ

കണ്ണൂർ: കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥയെ വിജിലൻസ് പിടികൂടി. പാനൂർ സ്വദേശിനിയായ മഞ്ജിമ രാജീവ് ആണ് അറസ്റ്റിലായത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ഇവരെ വിജിലൻസ് സംഘം വലയിലാക്കിയത്.ലൈസൻസ് അനുവദിക്കുന്നതിനായി പരാതിക്കാരനിൽ നിന്ന് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു ഇവർ. 6,000 രൂപ കൈപ്പറ്റുന്നതിനിടെയാണ് വിജിലൻസ് സംഘം മഞ്ജിമയെ പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് കൈക്കൂലി തുകയായ 6,000 രൂപ വിജിലൻസ് സംഘം കണ്ടുകെട്ടി.സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Read more

താമരശേരിയില്‍ ഗര്‍ഭിണിയെ ഉപദ്രവിച്ച സംഭവം; ഭർത്താവായ പ്രതി റിമാൻഡിൽ

കോഴിക്കോട് : താമരശേരിയില്‍ ഗർഭിണിയെ ക്രൂരമായി മർദിച്ച സംഭവത്തിലെ പ്രതി റിമാൻഡില്‍. പ്രതി കോടഞ്ചേരി പെരുവില്ലി ചൂരപ്പാറ ഷാഹിദ് റഹ്മാൻ (28) നെ താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രറ്റ് മുമ്പാകെ ഹാജരാക്കി റിമാൻ്റ് ചെയ്തു. യാതൊരു കുറ്റബോധവുമില്ലാതെയാണ് പ്രതി കോടതിയിലെത്തിയത്. മാധ്യമങ്ങളെ നോക്കി കൈ വീശിയും ചിരിച്ചുമായിരുന്നു പ്രതിയുടെ പ്രതികരണം. എട്ട് മാസം ഗർഭിണിയായ മലപ്പുറം കൊണ്ടോട്ടി സ്വദേശിനിയെയാണ് പങ്കാളിയായ ഷാഹിദ് റഹ്മാൻ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ദേഹമാസകലം പൊള്ളിച്ചത്. ഗർഭിണിയായ യുവതിയെ നാലു ദിവസമായി വീട്ടിൽ […]
Read more

‘യഹൂദിയായിലെ ഒരു ഗ്രാമത്തിൽ’; ഗാനത്തിന്റെ പിറവി ഓർത്ത് പ്രേംപ്രകാശ്

കോട്ടയം : ഈ ക്രിസ്മസ് രാവിൽ, ‘യഹൂദിയായിലെ ഒരു ഗ്രാമത്തിൽ’ എന്ന ഗാനം യേശുദാസ് പാടിയതോടെ ജനപ്രിയമായി. എന്നാൽ ഈ ക്രിസ്മസ് ഗാനം ആദ്യം പാടിയത് നിർമാതാവും നടനുമായ പ്രേംപ്രകാശ്.  മലയാള സിനിമയിൽ ശ്രദ്ധേയനായ നടനും, നിർമ്മിതവുമായ പ്രേംപ്രകാശ് ‘യഹൂദിയായിലെ’ ഈ ഗാനത്തിന്റെ പിറവി ഓർത്തെടുക്കുന്നു. കോട്ടയത്ത്‌ ഇടവക ദേവാലയമായ ലൂർദ് ഫൊറോനാ പള്ളിയിലെ ഗായകനായിരുന്നു ഞാൻ. അവിടെ ക്വയർ മാസ്റ്ററായിരുന്ന എ.ജെ.ജോസഫ്, ഒരു ക്രിസ്മസ് നാളിൽ മനസ്സിൽ തോന്നിയ ഈണത്തിനൊത്തു വരികൾ എഴുതി തയാറാക്കിയതാണു ‘യഹൂദിയായിലെ’ […]
Read more

സിനിമ സീരിയൽ നടൻ മദ്യലഹരിയിൽ  വഴിയാത്രക്കാരനെ വാഹനം ഇടിപ്പിച്ചു

കോട്ടയം: അമിത മദ്യലഹരിയിൽ എത്തിയ സിനിമ സീരിയൽ നടൻ സിദ്ധാർഥ്പ്രഭു വഴിയാത്രക്കാരനെ വാഹനം ഇടിപ്പിച്ചു. ഇതു ചോദ്യംചെയ്ത നാട്ടുകാരെയും, തടയാൻ എത്തിയ പൊലീസിനെയും ആക്രമിച്ച ഇയാളെ ഒടുവിൽ ചിങ്ങവനം പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ബുധനാഴ്ച രാത്രി എംസി റോഡിൽ നാട്ടകം ഗവ. കോളജിനു സമീപത്താണ് സംഭവം. കോട്ടയത്തു നിന്ന്  ചങ്ങനാശേരി ഭാഗത്തെക്കു പോയ സിദ്ധാർഥ് പ്രഭു,  ഇയാൾ ഓടിച്ച കാർ നിയന്ത്രണംവിട്ട് ലോട്ടറി വിൽപനക്കാരനായ കാൽനടയാത്രക്കാരനെ ഇടിക്കുകയായിരുന്നു. ഇദ്ദേഹം ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും […]
Read more

പാലാ നഗരസഭയിലെ കേരള കോൺഗ്രസ് (എം) പാർലമെന്ററി പാർട്ടി നേതാവായി ബിജു പാലൂപടവൻ

കോട്ടയം: പാലാ നഗരസഭയിലെ കേരള കോൺഗ്രസ് (എം) പാർലമെന്ററി പാർട്ടി നേതാവായി ബിജു പാലൂപടവനെ തെരഞ്ഞെടുത്തു. നഗരസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ കേരള കോൺഗ്രസ് (എം)-ന് നിലവിൽ 10 അംഗങ്ങളാണുള്ളത്. കഴിഞ്ഞ കൗൺസിലിലും പാർട്ടിക്ക് 10 അംഗങ്ങൾ ഉണ്ടായിരുന്നു. കേരള കോൺഗ്രസ് (എം) മുനിസിപ്പൽ മണ്ഡലം പ്രസിഡന്റും എൽ.ഡി.എഫ് ടൗൺ മണ്ഡലം കൺവീനറുമായി പ്രവർത്തിക്കുന്ന ബിജു പാലൂപടവൻ, 25-ാം വാർഡായ നെല്ലിയാനിയിൽ നിന്നുമാണ് ഇത്തവണ കൗൺസിലിലേക്ക് വിജയിച്ചത്. ഇത് മൂന്നാം തവണയാണ് അദ്ദേഹം നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. പാർട്ടി […]
Read more

ചാലക്കുടി നഗരസഭ ചെയര്‍മാന്‍,വൈസ് ചെയര്‍മാന്‍ തർക്കം തുടരുന്നു

തൃശ്ശൂർ: തൃശ്ശൂർ നഗരസഭയിലെ ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് ഈ മാസം 26 വെള്ളിയാഴ്ച നടക്കാനിരിക്കെ, സ്ഥാനാർത്ഥികളെക്കുറിച്ചുള്ള അന്തിമ തീരുമാനം ഇതുവരെ കൈവരിച്ചിട്ടില്ല. വിഷയത്തിൽ ഉണ്ടായ കടുത്ത അഭിപ്രായ ഭിന്നതകളെ തുടർന്ന് തീരുമാനം ഡിസിസിക്ക് വിട്ടിരിക്കുകയാണ്. ചെയർപേഴ്സൺ സ്ഥാനത്തേക്ക് ആലീസ് ഷിബു, റീന ഡേവീസ്, സൂസി സുനിൽ എന്നിവരാണ് പരിഗണനയിലുള്ളത്. വൈസ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് കെ.വി. പോൾ, വത്സൻ ചമ്പക്കര, അഡ്വ. ബിജു എസ്. ചിറയത്ത് എന്നിവരുടെ പേരുകളാണ് മുന്നോട്ടുവച്ചിരിക്കുന്നത്. എന്നാൽ, ആലീസ് ഷിബുവിന് തുടർച്ചയായി അഞ്ച് […]
Read more

അതിരപ്പിള്ളിയിൽ യുവതിയെ ബലാത്സംഗം ചെയ്ത മുൻ കോൺഗ്രസ് നേതാവ് പിടിയിൽ

തൃശ്ശൂർ: അതിരപ്പിള്ളിയിൽ യുവതിയെ ബലാത്സംഗം ചെയ്ത മുൻ കോൺഗ്രസ്‌ നേതാവും ഫ്ലാറ്റ് കൊലപാതക കേസിലെ പ്രതിയുമായ റഷീദും കൂട്ടാളികളും പിടിയിൽ ഡിസംബർ 13നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തൃശ്ശൂർ സ്വദേശിയായ യുവതിയെ അതിരപ്പിള്ളിയിലെ റിസോർട്ടിൽ വച്ച് റഷീദും സംഘവും ബലാത്സംഗം ചെയ്യുകയായിരുന്നു യുവതിയുടെ പരാതിയിൽ പോലീസ് കേസ് എടുക്കുകയും സംഭവത്തിന്‌ ശേഷം ഒളിവിൽ പോയ പ്രതികൾക്ക് വേണ്ടി പോലീസ് തിരച്ചിൽ ഊർജിതമാക്കുകയിരിരുന്നു. പ്രതികളെ കോഴിക്കോട്ടെ ലോഡ്ജിൽ നിന്നാണ് പിടികൂടിയത് മുൻ യൂത്ത് കോൺഗ്രസ് നേതാവ് കൂടിയായ റഷീദ് […]
Read more

കാട്ടാകമ്പാൽ പഞ്ചായത്തിലെ അയിനൂർ എട്ടാം വാർഡിൽ അണഞ്ഞു കിടന്ന തെരുവിളക്കുകൾ പുനരുദ്ധരിച്ചു

തൃശ്ശൂർ: കാട്ടകാമ്പാൽ പഞ്ചായത്തിലെ അയിനൂർ എട്ടാം വാർഡിൽ അണഞ്ഞു കിടന്നിരുന്ന തെരുവിളക്കുകൾ വീണ്ടും പ്രവർത്തനക്ഷമമാക്കാനുള്ള നടപടി ആരംഭിച്ചു. വാർഡ് മെമ്പർ മോനിഷ രജീഷ്യുടെ സാന്നിധ്യത്തിലാണ് വാർഡിലെ എല്ലാ തെരുവുകളിലുമുള്ള ലൈറ്റുകൾ പരിശോധിക്കുകയും ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്തത്. മോനിഷ രജീഷിനോടൊപ്പം രജീഷ് നേതൃത്വം നൽകി. രാത്രികാലങ്ങളിൽ നാട്ടുകാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനുമാണ് തെരുവിളക്കുകൾ പൂർണമായി കത്തിക്കുന്നതെന്ന് മോനിഷ പറഞ്ഞു. വാർഡിന്റെ വികസനം ഉറപ്പാക്കുന്നതിനുള്ള ആദ്യപടിയായാണ് ഈ പ്രവർത്തനമെന്നും അവർ വ്യക്തമാക്കി.
Read more

ആർത്താറ്റ് സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഫെല്ലോഷിപ്പ് യൂണിറ്റ് ഉദ്ഘാടനം

തൃശ്ശൂർ: AD-52-ൽ വിശുദ്ധ മാർത്തോമാ ശ്ലീഹായാൽ സ്ഥാപിതമായ ആർത്താറ്റ് സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽയിൽ സെൻ്റ് ഡയനേഷ്യസ് ഓർത്തഡോക്സ് ഫെല്ലോഷിപ്പ് ഇടവക യൂണിറ്റിന്റെ പ്രവർത്തനോദ്ഘാടനം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. ചടങ്ങ് യുഹാനോൻ മാർ പോളിക്കാർപ്പോസ് തിരുമേനി നിർവഹിച്ചു. സംഘടനയുടെ യൂണിറ്റ് പ്രസിഡന്റും ഇടവക വികാരിയുമായ റവ. ഫാ. വി. എം. സാമുവേൽ അധ്യക്ഷത വഹിച്ചു. സഹവികാരി റവ. ഫാ. ജോസഫ് ജോർജ് കെ, സെക്രട്ടറി ഷാജു പി. വി., ജോയിന്റ് സെക്രട്ടറി ശ്യാമ ജിജി, ട്രഷറർ ബിനു […]
Read more

ചങ്ങനാശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ ആധുനീക രീതിയിൽ നവികരണം

കോട്ടയം: ചങ്ങനാശേരി മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലേക്ക്. സംസ്ഥാന കായികവകുപ്പ് അനുവദിച്ച അഞ്ചേകാൽ കോടി രൂപ വിനിയോഗിച്ചാണ് സ്റ്റേഡിയ നവീകരണം. നൂറ്റിപ്പത്ത് മീറ്റർ നീളവും എഴുപതു മീറ്റർ വീതിയുമുള്ള ഗ്രൗണ്ടിൽ ആധുനിക സംവിധാനങ്ങളാണ് ഒരുങ്ങുന്നത്. പ്രഭാതസവാരിക്കായി പൊതുജനങ്ങൾക്ക് പ്രയോജനപ്രദമാകുന്ന വാക്ക്‌വേയും ഒരുക്കുന്നുണ്ട്. ഏറെ വർഷങ്ങളായി തകരാറിലായിരുന്ന സ്റ്റേഡിയം നവീകരിക്കുന്നതിലൂടെ സ്കൂൾ,കോളേജ് വിദ്യാർഥികൾക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് അഡ്വ.ജോബ് മൈക്കിൾ എംഎൽഎ പറഞ്ഞു. പരമാവധി വേഗത്തിൽ പണികൾ പൂർത്തീകരിച്ച് സ്റ്റേഡിയം തുറന്നുകൊടുക്കുകയാണ് ലക്ഷ്യം. ദേശീയതല ടൂർണമെന്റുകൾക്ക് അനുയോജ്യമായ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix