വേമ്പനാട് കായൽ പുനരുദ്ധാരണത്തിന് ഒമ്പത് പദ്ധതികൾ അവതരിപ്പിച്ച് ‘ബീറ്റാ വേമ്പനാട്’ ഫോറം
ആലപ്പുഴ: സംസ്ഥാനത്തെ ഏറ്റവും വലിയ തണ്ണീർത്തടമായ വേമ്പനാട് തടാകത്തിന്റെ പരിസ്ഥിതി പുനരുദ്ധാരണത്തിന് ഒമ്പത് പദ്ധതികൾ അവതരിപ്പിച്ച് ബീറ്റാ വേമ്പനാട് ഫോറം. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആര്യാട് ലേക്ക് കനോപ്പി റിസോർട്ടിൽ സംഘടിപ്പിച്ച ബീറ്റാ വേമ്പനാട് ഫോറത്തിലാണ് മേഖലയിലെ വിദഗ്ധർ വ്യത്യസ്തമായ പരിസ്ഥിതി പുനരുദ്ധാരണ പദ്ധതികൾ അവതരിപ്പിച്ചത്. കുളവാഴ മൂല്യവർദ്ധിത ഉൽപന്നങ്ങൾ, ഓൺസൈറ്റ് ശുചീകരണ സംവിധാനം, സ്കൂൾ ലാബുകളിലൂടെ വിദ്യാർത്ഥി-പൗര ജലഗുണ നിരീക്ഷണം, നഴ്‌സറി പെൻ സാങ്കേതികവിദ്യയിലൂടെ മത്സ്യബന്ധന വർദ്ധനവ്, ബയോബണ്ട് നിർമാണം, സ്ലൂയിസ് ഗേറ്റ് സാങ്കേതികവിദ്യ, കീടനാശിനികൾ […]
Read more