Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

ഇതര സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ നാളികേരം ഇറക്കുമതി; അപ്രതീക്ഷിത വിലയിടിവിൽ കേര കർഷകർ ദുരിതത്തിൽ

പാലക്കാട്: വടക്കഞ്ചേരി നാളികേര വിലയിൽ ഉണ്ടായ അപ്രതീക്ഷിത ഇടിവ് കേരകർഷകരെ കടുത്ത ആശങ്കയിലാക്കി. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ നാളികേരം എത്തിത്തുടങ്ങിയതോടെയാണ് ജില്ലയിൽ വില കുത്തനെ ഇടിഞ്ഞതെന്ന് കർഷകർ പറയുന്നു. ഇതിനുമുമ്പ് 35 രൂപ വരെ ലഭിച്ചിരുന്ന ഒരു നാളികേരത്തിന് ഇപ്പോൾ 25 രൂപ മാത്രമാണ് വിപണിയിൽ ലഭിക്കുന്നത്. വിളവെടുപ്പ് ചെലവും തൊഴിലാളി വേതനവും ഉയർന്ന സാഹചര്യത്തിൽ ഈ വിലയിടിവ് കനത്ത നഷ്ടത്തിലേക്കാണ് കർഷകരെ തള്ളിവിടുന്നതെന്ന് അവർ പറയുന്നു. ഇതേസമയം ചകിരി ഉൾപ്പെടെയുള്ള തേങ്ങാ ഉൽപ്പന്നങ്ങൾക്ക് നിലവിൽ […]
Read more

കനാലിലെ ചോർച്ച; ചോരുന്നത് മൂന്നു മാസം മുമ്പ് നവീകരിച്ച കനാൽ

പാലക്കാട്: ആലത്തൂർ നിർമ്മാണത്തിലെ അപാകംമൂലം ചേരാമംഗലം കനാലിലുണ്ടായ ചോർച്ചയെത്തുടർന്ന് കൂളിയാട്, പുള്ളോട് പാടശേഖരങ്ങളുടെ അതിർത്തിയിൽ രണ്ടാം വിള നെൽക്കൃഷിയിറക്കിയ പാടം വരണ്ടുണങ്ങി. ചേറ്റുവിത നടത്തി ഒരു മാസം പിന്നിട്ട കൂളിയാട് പാടശേഖരത്തിലെ വാലറ്റത്തെ നെൽക്കൃഷിയാണ് ഉണങ്ങുന്നത്. രാധാകൃഷ്ണൻ, കണ്ടായി, രുക്മിണി, ചന്ദ്രൻ എന്നിവരുടെ കൃഷിക്കാണ് വെള്ളം എത്താത്തത്. ഒന്നാംവളം ഇടേണ്ട സമയമായെങ്കിലും വെള്ളമില്ലാത്തതിനാൽ അതിന് കഴിയുന്നില്ലെന്ന് കർഷകർ പറഞ്ഞു. ചേരാമംഗലം ജലസേചനപദ്ധതിയുടെ കോട്ടാമ്പൊറ്റ കാട്ടുത്തെരുവ് ഭാഗത്തുനിന്നുള്ള പ്രധാനകനാലിൽനിന്ന് തുമ്പിൽപ്പറമ്പ് ഭാഗത്ത് ആരംഭിക്കുന്ന ഉപകനാലിലാണ് ചോർച്ച. കനാൽ നവീകരിച്ചപ്പോൾ […]
Read more

അന്യസംസ്ഥാന തൊഴിലാളിയായ ചിക്കൻ സ്റ്റാൾ ജീവനക്കാരൻ കടയിൽ തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട്: നരിക്കുനി ചെങ്ങോട്ടു പോയിൽ സ്കൂളിന് മുൻവശത്തെ ചിക്കൻ സ്റ്റാളിൽ ജോലി ചെയ്ത് വരുന്ന ബിഹാർ സ്വദേശിയായ ചോട്ടു ആലമിനെ കടയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയെ വീഡിയോ കോൾ വിളിച്ച് കാണിച്ചതിനുശേഷം തൂങ്ങിമരിക്കുകയായിരുന്നു. ഭാര്യ വിളിച്ചു പറഞ്ഞ പ്രകാരം മറ്റൊരാൾ അവിടെ വന്ന് നോക്കിയപ്പോഴേക്കും മരണപ്പെട്ടിരുന്നു. കാക്കൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു.
Read more

സംസ്ഥാന പാര അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്; ഇരട്ട സ്വർണ്ണ തിളക്കവുമായി റിദ ഫാത്തിമ

കോഴിക്കോട്: 15-ാമത് കേരള സംസ്ഥാന പാര അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഉജ്ജ്വല പ്രകടനവുമായി റിദ ഫാത്തിമ. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങളിൽ 100 മീറ്റർ, 200 മീറ്റർ ഓട്ടമത്സരങ്ങളിലാണ് റിദ സ്വർണ്ണ മെഡലുകൾ കരസ്ഥമാക്കിയത്. ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ജില്ല രണ്ടാം സ്ഥാനം നേടി.നിലവിൽ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ റിദ ഫാത്തിമ, കായിക രംഗത്ത് ഇതിനോടകം തന്നെ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. അടുത്തിടെ ഗോവയിൽ നടന്ന സി.പി. ഫുട്‌ബോൾ ദേശീയ ചാമ്പ്യൻഷിപ്പിൽ […]
Read more

സ്ഥാനാർഥിയുടെ പരാജയം; മുസ്‌ലിം ലീഗ് ഭാരവാഹി യോഗത്തിൽ കൈയാങ്കളി

കോഴിക്കോട്: കിഴക്കോത്ത് പഞ്ചായത്തിലെ പന്നൂർ വാർഡിൽ മുസ്‌ലിം ലീഗ് സ്ഥാനാർഥി പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട് ലീഗ് ഭാരവാഹികളുടെ യോഗത്തിൽ വാക്കേറ്റവും കൈയാങ്കളിയും. ശനിയാഴ്ച വൈകീട്ട് എളേറ്റിൽ മുസ്‌ലിം ലീഗ് ഓഫീസിൽ നടന്ന വാർഡ് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗത്തിലാണ് സംഭവം. ഓഫീസിലെ ജനൽച്ചില്ലുകൾ തകരുകയും ഫർണിച്ചറിന്‌ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ജില്ലാ പഞ്ചായത്ത് മുൻ അംഗവും ഭരണം ലഭിച്ചാൽ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുകയും ചെയ്തിരുന്ന എം.എ.ഗഫൂർ മാസ്റ്റർ ആയിരുന്നു പന്നൂർ […]
Read more

ഗുരുവായൂരില്‍ പൂക്കച്ചവടക്കാരനെ ഇരുമ്പ് പൈപ്പുകൊണ്ട് ആക്രമിച്ച കേസ്; പ്രതി അറസ്റ്റില്‍

തൃശ്ശൂർ: ഗുരുവായൂര്‍ വടക്കേ നടയിലെ പൂക്കച്ചവടക്കാരനായ വൃദ്ധനെ ഇരുമ്പ് പൈപ്പുകൊണ്ട് ആക്രമിച്ച് കൈ തല്ലിയൊടിച്ച കേസിലെ പ്രതിയെ ടെമ്പിള്‍ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് വടക്കഞ്ചേരിക്കടുത്ത് കാരപ്പറ്റ സ്വദേശി ചന്ദ്രന്‍ (മീശ ചന്ദ്രന്‍–68) ആണ് അറസ്റ്റിലായത്.തിരുവത്ര സ്വദേശിയായ ചീരമ്പത്ത് വീട്ടില്‍ രാജേന്ദ്രന്‍ (66) എന്നയാളെയാണ് പ്രതി ആക്രമിച്ചത്. ഡിസംബര്‍ 12നാണ് സംഭവം. രാജേന്ദ്രന്‍ മാഞ്ചിറ ജംഗ്ഷനിൽ പൂക്കച്ചവടം നടത്തുന്ന തട്ടിനടുത്തേക്ക് എത്തിയ പ്രതി മലമൂത്ര വിസര്‍ജനം നടത്തുകയും, ഒരു കവറില്‍ വിസര്‍ജ്യങ്ങളടക്കമുള്ള മാലിന്യം നിക്ഷേപിക്കുകയും ചെയ്തു. തുടര്‍ന്ന് […]
Read more

കളത്തിങ്ങൽ പാറ മാൻ സിറ്റി പ്രീമിയർ ലീഗ് സീസൺ 6 ലോഗോ പ്രകാശനം ചെയ്തു

മലപ്പുറം: കളത്തിങ്ങൽ പറ മാൻസിറ്റി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബീ ടീം സൗഹ്യദ വേദി പാലത്തിങ്ങൽ സ്പോൺസർ ചെയ്യുന്ന ‘മാൻസിറ്റി പ്രീമിയർ ലീഗ് സീസൺ 6` ന്റെ ലോഗോ പ്രകാശനം ജവഹർ പുരസ്കാര ജേതാവും ക്യാപ്സൂൾ ഗ്രൂപ്പ് ചെയർമാനുമായ ഡോ: കബീർ മച്ചി ഞ്ചേരി നിർവ്വഹിച്ചു. മാൻ സിറ്റി ക്ലബ്ബ് ഭാരവാഹികളായ അഷ്റഫ് കളത്തിങ്ങൽ പാറ, ഇർഷാദലി .സി ,നദ്റാൻ, മുഹ്സിൻ , ബീ ടീം ഭാരവാഹികളായ അഷ്റഫ് കുന്നുമ്മൽ , കുഞ്ഞിമരക്കാർ ഹാജി മൂന്ന്കണ്ടത്തിൽ, പി.കെ.അബ്ദുൽ അസീസ്, […]
Read more

പ്രവാസി ക്ഷേമനിധി; നിസാര കാരണങ്ങൾ പറഞ്ഞ് അംഗങ്ങളെ ആനുകൂല്യങ്ങളിൽ നിന്ന് ഒഴിവാക്കുന്നു

മലപ്പുറം: കേരള പ്രവാസി ക്ഷേമനിധിയിൽ അംഗങ്ങളായ അംഗങ്ങളെ നിസാര കാര്യങ്ങൾ പറഞ്ഞ് ഒഴിവാക്കുന്നതായി പരാതി. പ്രവാസ ജീവിതം തുടരുന്നവർക്കും പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയവർക്കും വേണ്ടി സർക്കാർ ആവിഷ്കരിച്ചതാണ് പ്രവാസി ക്ഷേമനിധി. ഇതിൽ അംഗത്വമെടുത്ത് അഞ്ച് വർഷം അംശാദായം അടച്ച് 60 വയസ്സ് പൂർത്തിയായവർക്ക് പെൻഷനും അംശാദായം അടച്ച് കൊണ്ടിരിക്കുന്നവർക്ക് വിവിധ ആനുകൂല്യങ്ങളും ക്ഷേമനിധി വഴി നൽകി വരുന്നുണ്ട്. എന്നാൽ ക്ഷേമനിധിയിൽ അംഗങ്ങളായി നാട്ടിൽ തിരിച്ചെത്തിയ പല മുൻ പ്രവാസികൾക്കും സാമ്പത്തിക പരാധീനതകൾ മൂലം അംശാദായം കൃത്യ […]
Read more

ഒഴൂരിൽ മുസ്‌ലിം ലീഗ് ഓഫീസ് തീയിട്ടവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണം: പി. അബ്ദുൽ ഹമീദ് മാസ്റ്റർ

മലപ്പുറം: ഒഴൂർ പഞ്ചായത്തിലെ അയ്യായയിൽ ഇരുട്ടിന്റെ മറവിൽ മുസ്‌ലിം ലീഗ് ഓഫീസ് തീയിട്ട് നശിപ്പിച്ചവരെ കണ്ടെത്താൻ പോലീസ് സക്രിയമായി പ്രവർത്തിക്കണമെന്നും നാടിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചവർക്കെതിരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം തീയിട്ട് നശിപ്പിച്ച താനൂർ നിയോജക മണ്ഡലത്തിൽ ഒഴൂർ പഞ്ചായത്തിലെ അയ്യായ മുസ്‌ലിം ലീഗ് ഓഫീസ് സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലങ്ങളായി മുസ്‌ലിം […]
Read more

ചങ്ങനാശ്ശേരിയിൽ വെട്ടിപ്പൊളിച്ച റോഡുകൾ നന്നാക്കാതെ ജല അതോറിറ്റി

കോട്ടയം: ചങ്ങനാശ്ശേരിയിലെ ആഘോഷങ്ങൾക്കു ജലഅതോറിറ്റിയുടെ വലിയ പണി. പൈപ്പിടാനായി ആരാധനാലയങ്ങൾക്കു സമീപത്തുള്ള റോഡ് കുത്തിപ്പൊളിച്ചിട്ട് പുനർനിർമിക്കാത്തതാണ് ദുരിതമാകുന്നത്. കാവിൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവം, പുതൂർപ്പള്ളി ചന്ദനക്കുടം, മെത്രാപ്പൊലീത്തൻ പള്ളിയിലെ മകരം തിരുനാൾ തുടങ്ങിയ ആഘോഷങ്ങളുടെ ഭാഗമായുള്ള ഘോഷയാത്രകളും പ്രദക്ഷിണവും കടന്നുപോകേണ്ട വഴിയാണ് തകർന്നു കിടക്കുന്നത്. ദിവസേന ആയിരക്കണക്കിനാളുകളാണ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തുന്നത്. ഇതോടൊപ്പം ക്രിസ്മസ്, പുതുവത്സര ആഘോഷം കൂടി വരുന്നതോടെ റോഡിൽ തിരക്ക് കൂടും. പൊളിച്ചിട്ട റോഡ് പുനർനിർമിക്കാത്തത് യാത്രക്കാർക്കും  ദുരിതമാകുന്നുണ്ട്‍. വെയിലായാൽ പ്രദേശമാകെ പൊടിശല്യമാണ്. മഴ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix