കോഴിക്കോട്: നരിക്കുനി ചെങ്ങോട്ടു പോയിൽ സ്കൂളിന് മുൻവശത്തെ ചിക്കൻ സ്റ്റാളിൽ ജോലി ചെയ്ത് വരുന്ന ബിഹാർ സ്വദേശിയായ ചോട്ടു ആലമിനെ കടയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയെ വീഡിയോ കോൾ വിളിച്ച് കാണിച്ചതിനുശേഷം തൂങ്ങിമരിക്കുകയായിരുന്നു. ഭാര്യ വിളിച്ചു പറഞ്ഞ പ്രകാരം മറ്റൊരാൾ അവിടെ വന്ന് നോക്കിയപ്പോഴേക്കും മരണപ്പെട്ടിരുന്നു. കാക്കൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു.






