Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: worker dies

അന്യസംസ്ഥാന തൊഴിലാളിയായ ചിക്കൻ സ്റ്റാൾ ജീവനക്കാരൻ കടയിൽ തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട്: നരിക്കുനി ചെങ്ങോട്ടു പോയിൽ സ്കൂളിന് മുൻവശത്തെ ചിക്കൻ സ്റ്റാളിൽ ജോലി ചെയ്ത് വരുന്ന ബിഹാർ സ്വദേശിയായ ചോട്ടു ആലമിനെ കടയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയെ വീഡിയോ കോൾ വിളിച്ച് കാണിച്ചതിനുശേഷം തൂങ്ങിമരിക്കുകയായിരുന്നു. ഭാര്യ വിളിച്ചു പറഞ്ഞ പ്രകാരം മറ്റൊരാൾ അവിടെ വന്ന് നോക്കിയപ്പോഴേക്കും മരണപ്പെട്ടിരുന്നു. കാക്കൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു.
Read more

കനത്ത മഴയിൽ മരം വീണ് തൊഴിലുറപ്പ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

കൊച്ചി: ശക്തമായ കാറ്റിലും മഴയിലും മരം വീണ് തൊഴിലുറപ്പ് തൊഴിലാളിയായ വൃദ്ധ മരിച്ചു. കരവട്ടേ അമ്മാം കുളത്തിൽ അന്നക്കുട്ടി ആണ് മരിച്ചത്. 85 വയസായിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. തൊഴിലുറപ്പ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾവഴിയിലെ പറമ്പിൽ നിന്നിരുന്ന റബ്ബർ മരവും വട്ടമരവും മറിഞ്ഞ് അന്നക്കുട്ടിയുടെ ദേഹത്ത് പതിക്കുകയായിരുന്നു. മൃതദേഹം കൂത്താട്ടുകുളം ദേവമാതാ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix