Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

പൊതുസ്ഥലങ്ങളിലെ പ്രചാരണ സാമഗ്രികള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍

തൃശ്ശൂർ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തില്‍ പ്രചാരണ സാമഗ്രികള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച ബാനറുകള്‍, പോസ്റ്ററുകള്‍, ഫ്ലക്‌സ് ബോര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രചാരണ സാമഗ്രികളും വൈകാതെ നീക്കം ചെയ്യണം. നിശ്ചിത സമയത്തിനുള്ളില്‍ ഇവ നീക്കം ചെയ്യാത്ത പക്ഷം ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തന്നെ സാമഗ്രികള്‍ നീക്കം ചെയ്യും. ഇതിനായി വരുന്ന ചെലവ് ബന്ധപ്പെട്ട സ്ഥാനാര്‍ഥികളില്‍ നിന്ന് ഈടാക്കുകയും അത് അവരുടെ തെരഞ്ഞെടുപ്പ് […]
Read more

അരീക്കോട്ട് എൽഡിഎഫിലും യുഡിഎഫിലും റിബൽ സ്ഥാനാർഥികൾക്ക് വിജയം

മലപ്പുറം: അരീക്കോട്ട് എൽഡിഎഫിലും യുഡിഎഫിലും റിബൽ സ്ഥാനാർഥികൾ വിജയം നേടി. അരീക്കോട് ഗ്രാമപ്പഞ്ചായത്ത് അഞ്ചാം വാർഡ് നോർത്ത് കൊഴക്കോട്ടൂരിൽ മത്സരിച്ച ഷാനിബ സുഹൈൽ മോൻ ആണ് യുഡിഎഫ് കേന്ദ്രങ്ങളെ അമ്പരപ്പിച്ച് വിജയിച്ചത്. നേരത്തെ മുസ്‌ലിംലീഗ് ടിക്കറ്റിൽ മത്സരിച്ച് ഗ്രാമപ്പഞ്ചായത്ത് അംഗമായ സുഹൈൽ മോൻ്റെ ഭാര്യയാണ് ഷാനിബ.യുഡിഎഫ് ധാരണപ്രകാരം ഈ വാർഡ് കോൺഗ്രസ്സിനായിരുന്നു. ഇതിൽ പ്രതിഷേധിച്ച ഒരു വിഭാഗത്തിൻ്റെ നിർബന്ധത്തിലാണ് ഷാനിബ മത്സരത്തിനിറങ്ങിയത്. എതിർസ്ഥാനാർഥി സിപിഎമ്മിലെ സുവർണ പുഷ്പരാജനെയാണ് ഇവർ 77 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയത്. ചെമ്രക്കാട്ടൂർ വാർഡിൽ […]
Read more

ഫ്രഷ്കട്ട് വിരുദ്ധ സംയുക്‌ത സമരസമിതി ചെയർമാൻ കുടുക്കിൽ; ബാബുവിന് മുൻകൂർ ജാമ്യം അനുവദിച്ചു

കോഴിക്കോട് : അമ്പായത്തോട് ഫ്രഷ് കട്ട് സംഘർഷ കേസിൽ കുടുക്കിൽ ബാബുവിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഫ്രഷ്കട്ട് വിരുദ്ധ സംയുക്‌ത സമരസമിതി ചെയർമാനായ കുടുക്കിൽ ബാബു സംഘർഷം നടന്ന ദിവസം വിദേശത്തേക്ക് പോയതാണ്. പോലീസിന് നേരെ നടന്ന ആക്രമണം,പ്ലാന്റിന് തീവയ്പ്പ് എന്നിങ്ങനെ ചാർജ് ചെയ്ത എട്ടോളം കേസിൽ പ്രതിയാണ് കുടുക്കിൽ ബാബു.തദ്ദേശ തിരഞ്ഞെടുപ്പിൽ താമരശ്ശേരി കരിങ്ങമണ്ണ വാർഡിൽ മത്സരിച്ച ബാബു വൻഭൂരിപക്ഷ ത്തോടെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.
Read more

​കോഴിക്കോട് കോർപ്പറേഷൻ തെരഞ്ഞെടുപ്പ്; 17 സിറ്റിംഗ് കൗൺസിലർമാർ വിജയിച്ചു, 9 പേർക്ക് തോൽവി

കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ജനവിധി തേടിയ 26 സിറ്റിംഗ് കൗൺസിലർമാരിൽ 17 പേർ മാത്രമാണ് വിജയം കണ്ടത്. ആരോഗ്യസമിതി അധ്യക്ഷ എസ്. ജയശ്രീ ഉൾപ്പെടെയുള്ളവർ വിജയിച്ചപ്പോൾ ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് ഉൾപ്പെടെ ഒമ്പത് പേർ പരാജയപ്പെട്ടു. പരാജയപ്പെട്ട പ്രമുഖരിൽ കെപിസിസി ജനറൽ സെക്രട്ടറി പി.എം. നിയാസ് (പാറോപ്പടി) ഉൾപ്പെടുന്നു. എൽഡിഎഫ് കൗൺസിലർമാരായി ഡോ. എസ്. ജയശ്രീ (കോട്ടുളി), വി.പി. മനോജ് (എരഞ്ഞിക്കൽ), ഒ. സദാശിവൻ (തടമ്പാട്ടുതാഴം), സുരേഷ് കൊല്ലറത്ത് (നടുവട്ടം), കെ. […]
Read more

ഗുരുവായൂർ എയുപി സ്കൂളിന് സമീപം താത്കാലിക തുണിക്കടക്ക് തീപ്പിടുത്തം

തൃശ്ശൂർ: ഗുരുവായൂർ എയുപി സ്കൂളിന് സമീപം പ്രവർത്തിച്ചിരുന്ന താത്കാലിക തുണിക്കടക്ക് തീപ്പിടുത്തം. നെന്മിനി പയ്യപ്പാട്ട് വീട്ടിൽ വിഷ്ണുവിന്റെ ഉടമസ്ഥതയിലുള്ള, തകര ഷീറ്റ് ഉപയോഗിച്ച് നിർമിച്ച കടയിലാണ് തീ പടർന്നത്. ഞായറാഴ്ച രാവിലെ ഏകദേശം 11.30ഓടെയായിരുന്നു സംഭവം. വിവരമറിഞ്ഞെത്തിയ ടെംപിള്‍ പോലീസ് അഗ്നിരക്ഷാ സേന ചേർന്ന് തീ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ഏകദേശം എട്ട് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി കടയുടമ അറിയിച്ചു.ശബരിമല സീസണുമായി ബന്ധപ്പെട്ട് ഗുരുവായൂരിൽ ഇത്തരം നിരവധി താത്കാലിക വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിനിടെയാണ് […]
Read more

ബിജെപി- സിപിഎം സംഘർഷം

പാലക്കാട് : തദ്ദേശ തിരഞ്ഞെടുപ്പ് ഫലംപ്രഖ്യാപിച്ചശനിയാഴ്ച രാമശ്ശേരിയിൽ ബിജെപി-സിപിഎംസംഘർഷം. എലപ്പുള്ളി പഞ്ചായത്ത് ഭരണം പിടിച്ചസിപിഎം പ്രവർത്തകർ ആഹ്ലാദപ്രകടനവുമായി ബിജെപി ജയിച്ച രാമശ്ശേരി വാർഡിൽ എത്തിയതുംതുടർസംഭവങ്ങളുമാണ് സംഘർഷത്തിൽകലാശിച്ചത്. ബിജെപി പ്രവർത്തകരായ മൂന്നുപേർക്ക് സംഘർഷത്തിൽ പരിക്കേറ്റു. ബിജെപിയുടെ പരാതിയിൽ 50 സിപിഎം പ്രവർത്തകർക്കെതിരേ കസബ പോലീസ്കേസെടുത്തതായി സിഐ പറഞ്ഞു. ശനിയാഴ്ച മൂന്നരയോടെയായിരുന്നു സംഘർഷമുണ്ടായത്. പഞ്ചായത്ത് ഭരണം ലഭിച്ചതോടെഉച്ചയോടെയാണ് എൽഡിഎഫിന്റെ ആഹ്ലാദപ്രകടനം തുടങ്ങിയത്. എന്നാൽ രാമശ്ശേരി വാർ‌ഡ് ഭരണം പിടിച്ച ബിജെപി ആഹ്ലാദപരിപാടികൾക്കായി തയ്യാറെടുക്കുന്നതിനിടെയാണ് സിപിഎമ്മിന്റെ പ്രകടനം രാമശ്ശേരിയിലേക്ക് കടന്നുവന്നത്. ബൈക്ക്റാലിയായാണ് […]
Read more

കനത്ത പരാജയത്തിലും ചുവന്ന് തുടുത്ത് പൊന്നാനി; നഗരസഭയിൽ ഹാട്രിക് വിജയവുമായി എല്‍ഡിഎഫ്

മലപ്പുറം: മലപ്പുറം ജില്ലയിലെ കനത്ത തോൽവിയിലും പൊന്നാനിപൊന്നാനി നഗരസഭയില്‍ തുടര്‍ച്ചയായ മൂന്നാം തവണയും പൊന്നാനിയില്‍ എല്‍ഡിഎഫ് ഭരണം തുടരും. 53 വാർഡുകളിൽ 32 ഇടത്തും ജയിച്ചാണ് എൽ ഡി എഫ് ഭരണം നില നിർത്തിയത് 73.08 ശതമാനം പേര്‍ ജനവിധി രേഖപ്പെടുത്തിയ നഗരസഭയില്‍ ഇത്തവണ രണ്ട് പക്ഷത്തിനും പ്രതീക്ഷയുണ്ടായിരുന്നു. 2020 ല്‍ 51 വാര്‍ഡുകളില്‍ 38 സീറ്റുകള്‍ നേടിയാണ് എല്‍ഡിഎഫ് ചരിത്ര വിജയം നേടിയത്. യുഡിഎഫ് 13 ഇടങ്ങള്‍ നേടി. മലപ്പുറത്തെ ഇടത് കോട്ടങ്ങളിലൊന്നാണ് പൊന്നാനി. അതേസമയം […]
Read more

എരുമപ്പെട്ടി പഞ്ചായത്തിൽ എൽ.ഡി.എഫ് തുടർഭരണം ഉറപ്പിച്ചു

തൃശ്ശൂർ : എരുമപ്പെട്ടി പഞ്ചായത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽ.ഡി.എഫ്) തുടർഭരണം ഉറപ്പിച്ചു. ആകെ 19 വാർഡുകളിൽ 10 വാർഡുകളിൽ എൽ.ഡി.എഫ് വിജയിച്ചപ്പോൾ, യു.ഡി.എഫ് 8 വാർഡുകളിൽ വിജയിച്ചു. ഒരു വാർഡിൽ കോൺഗ്രസ് റിബൽ സ്വതന്ത്ര സ്ഥാനാർത്ഥിയാണ് ജയം നേടിയത്. തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ലീഡ് യുവ സാരഥിയായ ആഷിക് ചിറ്റണ്ടയ്ക്കാണ് ലഭിച്ചത്.കടങ്ങോട് പഞ്ചായത്തിൽ എൽ.ഡി.എഫിന് ഹാട്രിക് വിജയം. തുടർച്ചയായി മൂന്നാം തവണയാണ് എൽ.ഡി.എഫ് ഇവിടെ ഭരണം നേടുന്നത്. ആകെ വാർഡുകളിൽ 11ൽ എൽ.ഡി.എഫും 9ൽ യു.ഡി.എഫും […]
Read more

കിഴക്കേ ചെറായിയിലെ സിപിഎം ആക്രമണത്തിനെതിരെ ബിജെപി പ്രതിഷേധം ഇന്ന്

തൃശ്ശൂർ : പുന്നയൂർ കിഴക്കേ ചെറായിയിൽ സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിൽ വൃദ്ധർക്കും കുട്ടികൾക്കും നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് ബിജെപി പ്രതിഷേധപ്രകടനം നടത്തുമെന്ന് നേതൃത്വം അറിയിച്ചു. ഇന്ന് വൈകിട്ട് 4.30ന് കിഴക്കേ ചെറായിയിൽ നിന്നും കൊഴപ്പമാടത്തേക്ക് പ്രതിഷേധപ്രകടനം നടക്കും. സിപിഎം നേടിയ വിജയത്തിന്റെ പേരിൽ ആഹ്ലാദം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി, സ്ത്രീകളെയും കുട്ടികളെയും പോലും അക്രമിക്കാൻ സിപിഎം തയ്യാറായതെന്നത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത് പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റവരെ ഇന്നലെ നേരിട്ടെത്തി സന്ദർശിച്ച […]
Read more

സിപിഎം വിട്ട് യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രരായി മത്സരിച്ച പി. ഗംഗാധരനും കെ. ബാലനും തോറ്റു

പാലക്കാട്: വടക്കഞ്ചേരിസിപിഎം നടപടിയെടുത്തതിനെത്തുടർന്ന്പാർട്ടിയിൽനിന്ന് വിട്ട് യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രരായി മത്സരിച്ചസിപിഎം മുൻ ഏരിയാസെക്രട്ടറി കെ. ബാലനും മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. ഗംഗാധരനും തോറ്റു. യുഡിഎഫ് പിന്തുണച്ചിട്ടും തോറ്റത് ഇരുവർക്കും കനത്ത തിരിച്ചടിയായി. കെ. ബാലൻ കിഴക്കഞ്ചേരിയിലെ പറശ്ശേരി വാർഡിലും പി. ഗംഗാധരൻ വടക്കഞ്ചേരിയിലെ ആയക്കാട് വാർഡിലുമാണ് മത്സരിച്ചത്. പി. ഗംഗാധരനെ 270 വോട്ടിനാണ് എൽഡിഎഫിലെ വി. പ്രഭാകരൻ പരാജയപ്പെടുത്തിയത്. എൽഡിഎഫ്സ്ഥാനാർഥി എ. ഷെറീഫിനോട് 80 വോട്ടിനായിരുന്നു കെ. ബാലന്റെ പരാജയം.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix