പാലക്കാട്: വടക്കഞ്ചേരിസിപിഎം നടപടിയെടുത്തതിനെത്തുടർന്ന്
പാർട്ടിയിൽനിന്ന് വിട്ട് യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രരായി മത്സരിച്ച
സിപിഎം മുൻ ഏരിയാസെക്രട്ടറി കെ. ബാലനും മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. ഗംഗാധരനും തോറ്റു.
യുഡിഎഫ് പിന്തുണച്ചിട്ടും തോറ്റത് ഇരുവർക്കും കനത്ത തിരിച്ചടിയായി. കെ. ബാലൻ കിഴക്കഞ്ചേരിയിലെ പറശ്ശേരി വാർഡിലും പി. ഗംഗാധരൻ വടക്കഞ്ചേരിയിലെ ആയക്കാട് വാർഡിലുമാണ് മത്സരിച്ചത്. പി. ഗംഗാധരനെ 270 വോട്ടിനാണ് എൽഡിഎഫിലെ വി. പ്രഭാകരൻ പരാജയപ്പെടുത്തിയത്. എൽഡിഎഫ്
സ്ഥാനാർഥി എ. ഷെറീഫിനോട് 80 വോട്ടിനായിരുന്നു കെ. ബാലന്റെ പരാജയം.




