മലപ്പുറം: മലപ്പുറം ജില്ലയിലെ കനത്ത തോൽവിയിലും പൊന്നാനിപൊന്നാനി നഗരസഭയില്‍ തുടര്‍ച്ചയായ മൂന്നാം തവണയും പൊന്നാനിയില്‍ എല്‍ഡിഎഫ് ഭരണം തുടരും. 53 വാർഡുകളിൽ 32 ഇടത്തും ജയിച്ചാണ് എൽ ഡി എഫ് ഭരണം നില നിർത്തിയത് 73.08 ശതമാനം പേര്‍ ജനവിധി രേഖപ്പെടുത്തിയ നഗരസഭയില്‍ ഇത്തവണ രണ്ട് പക്ഷത്തിനും പ്രതീക്ഷയുണ്ടായിരുന്നു.
2020 ല്‍ 51 വാര്‍ഡുകളില്‍ 38 സീറ്റുകള്‍ നേടിയാണ് എല്‍ഡിഎഫ് ചരിത്ര വിജയം നേടിയത്. യുഡിഎഫ് 13 ഇടങ്ങള്‍ നേടി. മലപ്പുറത്തെ ഇടത് കോട്ടങ്ങളിലൊന്നാണ് പൊന്നാനി. അതേസമയം മൂന്ന് ദശാബ്ദങ്ങളായി ആധിപത്യമുണ്ടായിരുന്ന പെരിന്തല്‍മണ്ണ എല്‍ഡിഎഫിന് നഷ്ടമായി. യുഡിഎഫ് ആദ്യമായി പെരിന്തല്‍മണ്ണയില്‍ ഭരണംപിടിച്ചു.




