Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: ponnani

യുഡിഎഫ്ന് പൊന്നാനി തീരദേശ മേഖലയിൽ നൗഷാദ് അലി ഫാക്ടർ

മലപ്പുറം: പൊന്നാനി നഗരസഭയിലെ തീരദേശ മേഖലയിൽ കെപിസിസി സെക്രട്ടറി കെ.പി. നൗഷാദ് അലിയുടെ പ്രവർത്തനങ്ങൾ യുഡിഎഫിന് ഗുണമായി എന്ന് വിലയിരുത്തൽ. രണ്ടുവർഷത്തിലേറേയായി അദ്ദേഹം പൊന്നാനി കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. തീരദേശത്തുൾപ്പെടെ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് അദ്ദേഹം നടത്തിയത്. അതെല്ലാം തിരഞ്ഞെടുപ്പിൽ ഗുണകരമായെന്നാണ് വിലയിരുത്തൽ. തീരദേശത്ത് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരിടത്തുപോലും യുഡിഎഫിന് ജയിക്കാനായിരുന്നില്ല. ഇത്തവണ നാലുസീറ്റ് നേടാൻ യുഡിഎഫിനായി.എന്നാൽ, ഈഴുവത്തിരുത്തി മേഖല കേന്ദ്രീകരിച്ചും കെ.പി. നൗഷാദ് അലി പ്രവർത്തനങ്ങൾ നടത്തിയിരുന്നെങ്കിലും ആ ഭാഗങ്ങളിൽ കാര്യമായ ചലനമുണ്ടാക്കിയില്ല.
Read more

സംഗീതജ്ഞൻ കരിം സരിഗയുടെ അനുസ്മരണയോഗം മാറഞ്ചേരിയിൽ നടന്നു

മലപ്പുറം: കലാ- സാംസ്കാരിക മേഖലയിൽ നിറസാന്നിദ്ധ്യമായിരുന്ന പ്രശസ്ത സംഗീതജ്ഞൻ കരിം സരിഗയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ മാറഞ്ചേരിയിൽ അനുസ്മരണയോഗം നടത്തി. കലാ സാംസ്കാരിക വേദിയായ മാറഞ്ചേരി സർഗവേദി സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് പ്രമുഖ ഗായകൻ എടപ്പാൾ വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. സർഗവേദി കൺവീനർ ഏ.ടി. അലി അധ്യക്ഷത വഹിച്ചു. റഹ്മാൻ പോക്കർ അനുസ്മരണ പ്രഭാഷണം നടത്തി. സർഗവേദി ചെയർമാൻ ബഷീർ സിൽസില, കെ.പി. രാജൻ, ലീനാ മുഹമ്മദലി, എ. മുഹമ്മദ് മാസ്റ്റർ, സുജീന്ദ്രൻ, ഫൈസൽ ബാവ, ജോയ് […]
Read more

സി.​വി. സു​ധ പൊന്നാനി നഗരസഭ ചെയർ​പേ​ഴ്സ​ൻ ആ​കാൻ സാധ്യത

മലപ്പുറം: മലപ്പുറം ജി​ല്ല​യി​ൽ എ​ൽ.​ഡി.​എ​ഫി​ന് ല​ഭി​ച്ച ഏ​ക ന​ഗ​ര​സ​ഭ​യാ​യ പൊന്നാനിയിൽ സി.​വി. സു​ധ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ ആ​യേ​ക്കും. തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യാണ് സി.​വി. സു​ധ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റാ​കു​ന്ന​ത്. കു​ട്ടാ​ട് വാ​ർ​ഡി​ൽ നി​ന്ന് 121 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​വു​മാ​യാ​ണ് സു​ധ ഇ​ക്കു​റി ജ​യി​ച്ച​ത്. ചെ​യ​ർ പേ​ഴ്സ​ൻ സി .​വി സു​ധ ആകുമെന്നാണ് സി.​പി.​എം വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന. അ​തേസ​മ​യം മൂ​ന്ന് ത​വ​ണ വി​ജ​യി​ക്കു​ക​യും സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​വു​ക​യും ചെ​യ്തി​രു​ന്ന റീ​ന പ്ര​കാ​ശ​ൻ, ഷീ​ന സു​ദേ​ശ​ൻ എ​ന്നി​വ​ർ​ക്കും സാ​ധ്യ​ത​യു​ണ്ട്. വാ​ർ​ഡ് 28 […]
Read more

കനത്ത പരാജയത്തിലും ചുവന്ന് തുടുത്ത് പൊന്നാനി; നഗരസഭയിൽ ഹാട്രിക് വിജയവുമായി എല്‍ഡിഎഫ്

മലപ്പുറം: മലപ്പുറം ജില്ലയിലെ കനത്ത തോൽവിയിലും പൊന്നാനിപൊന്നാനി നഗരസഭയില്‍ തുടര്‍ച്ചയായ മൂന്നാം തവണയും പൊന്നാനിയില്‍ എല്‍ഡിഎഫ് ഭരണം തുടരും. 53 വാർഡുകളിൽ 32 ഇടത്തും ജയിച്ചാണ് എൽ ഡി എഫ് ഭരണം നില നിർത്തിയത് 73.08 ശതമാനം പേര്‍ ജനവിധി രേഖപ്പെടുത്തിയ നഗരസഭയില്‍ ഇത്തവണ രണ്ട് പക്ഷത്തിനും പ്രതീക്ഷയുണ്ടായിരുന്നു. 2020 ല്‍ 51 വാര്‍ഡുകളില്‍ 38 സീറ്റുകള്‍ നേടിയാണ് എല്‍ഡിഎഫ് ചരിത്ര വിജയം നേടിയത്. യുഡിഎഫ് 13 ഇടങ്ങള്‍ നേടി. മലപ്പുറത്തെ ഇടത് കോട്ടങ്ങളിലൊന്നാണ് പൊന്നാനി. അതേസമയം […]
Read more

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊന്നാനി പോലീസിന്റെ മുന്നറിയിപ്പ്

മലപ്പുറം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പും, അതിന്റെ വോട്ട് എണ്ണലും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പൊന്നാനി പോലീസിന്റെ അറിയിപ്പ്. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട എല്ലാ സാമിഗ്രികളും നീക്കം ചെയ്യണം. തിരഞ്ഞെടുപ്പ് വിജയഹ്ലാദ പ്രകടനങ്ങളിൽ ഒരു കാരണവശാലും ഓഫ്‌ റോഡ് വാഹനങ്ങൾ ഉപയോഗിക്കാൻ പാടില്ല എന്നും, ബൈക്ക് സ്റ്റൻഡ് നടത്താൻ പാടില്ല എന്നും ഉത്തരവുണ്ട്. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സ്ഥാനർഥികളുടെയും പാർട്ടി ഓഫീസുകൾക്ക് മുന്നിലും വിമത സ്ഥാനാർഥികളുടെയും സ്വതന്ത്ര സ്ഥാനാർഥികളുടെയും വീടിന് മുന്നിൽ പ്രകടനം നടത്തുന്നതിന് വിലക്കുണ്ട് എന്നും […]
Read more

പൊന്നാനിയിൽ മികച്ച പോളിംഗ്

മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ മികച്ച പോളിംഗ്. പൊന്നാനി മുനിസിപ്പാലിറ്റിയിലും പൊന്നാനി ബ്ലോക്ക് പഞ്ചായത്തിലും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിലും മികച്ച പോളിംഗ് ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഉച്ച തിരിഞ്ഞ് 3:30 ആയപ്പോഴേക്കും പൊന്നാനി ബ്ലോക്ക് പഞ്ചായത്തിൽ 64.61% വും പെരുമ്പാടപ്പ് ബ്ലോക്ക് പഞ്ചായത്തിൽ 61.4% വും പൊന്നാനി മുനിസിപ്പാലിറ്റി യിൽ 58.57 ശതമാനവും പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. പൊന്നാനിയിലെ പ്രമുഖ സിപിഎം നേതാവും സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗവുമായ ടി എം […]
Read more

പൊന്നാനിയിൽ 3 ലക്ഷത്തോളം നിരോധിത പുകയില ഉത്പന്നങ്ങളുടെ പാക്കറ്റുകൾ പിടികൂടി

മലപ്പുറം: ലോറിയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന ഒന്നര കോടി രൂപയോളം വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ പാക്കറ്റുകൾ പിടികൂടി.ഇന്ന് ഉച്ചക്ക് പൊന്നാനി ഹൈവേയിൽ നടത്തിയ വാഹന പരിശോധനയിലാണ് 200 വലിയ ചാക്കുകളായി കടന്നു വന്ന 3 ലക്ഷത്തോളം ഹാൻസ് പാക്കറ്റുകൾ പിടികൂടിയത്. പിടിച്ചെടുത്ത ഉൽപ്പന്നങ്ങൾക്ക് മാർക്കറ്റിൽ ഒന്നര കൊടിയോളം രൂപ വില വരും മലപ്പുറം ജില്ലാ പോലീസ് മേധാവി ആറ് വിശ്വനാഥ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും വലിയ തോതിലുള്ള ഹാൻസ് ശേഖരം പിടികൂടിയത്. […]
Read more

ജെസിഐ പൊന്നാനിയുടെ 2026 വർഷത്തേക്കുള്ള പ്രസിഡണ്ടായി അമീൻ കെ.വി യെ തിരഞ്ഞെടുത്തു

മലപ്പുറം: ജൂനിയർ ചേമ്പർ ഇൻറർനാഷണൽ (ജെസിഐ) പൊന്നാനി ചാപ്റ്ററിന്റെ 2026 വർഷത്തേക്കുള്ള പ്രസിഡൻറ് ആയി അമീൻ കെ വി ഡിസംബർ ഏഴിന് ചുമതലയേറ്റു. പ്രസ്തുത കാലയളവിലേക്കുള്ള സെക്രട്ടറിയായ ആർകിടെക്റ്റ് ജിജു, ട്രഷറർ വാസിൽ പുത്തൻ എന്നിവരും വൈസ് പ്രസിഡൻറുമാർ, ഡയറക്ടർമാർ, കോഡിനേറ്റർമാർ എന്നിവരും ചുമതലയേറ്റു. ചങ്ങരംകുളം ഡി.ആർ.എസ് നോളേജ് സിറ്റിയിൽ നടന്ന പരിപാടിയിൽ മുഖ്യാതിഥിയായി ജെസിഐ ഇന്ത്യ സോൺ 28 ൻ്റെ 2026 ലെ പ്രസിഡൻറ് മീര മേനോൻ പങ്കെടുത്തു. സോൺ വൈസ് പ്രസിഡൻറ് അബ്ദുൽ റഫീഖ് […]
Read more

ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ വെളിയംകോട് ബ്ലോക്ക്‌ സെക്രട്ടറി സിപിഎമ്മിൽ ചേർന്നു

മലപ്പുറം: ഇന്ത്യൻ നാഷണൽ കോൺഗ്രസ് വെളിയംകോട് ബ്ലോക്ക് സെക്രട്ടറി പി കെ സുബൈർ കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്നു. പൊന്നാനി എംഎൽഎപി നന്ദകുമാർ കൊടി നൽകി സ്വീകരിച്ചു. പൊന്നാനിയിലെ മറ്റ് നേതാക്കളും സന്നിഹിതരായി. കോൺഗ്രസ്സിന്റെ സമകാലീന രാഷ്ട്രീയത്തോടുള്ള ശക്തമായ വിയോജിപ്പും ഇടതുപക്ഷ ഗവണ്മെന്റിന്റെ പ്രവർത്തനങ്ങളോടും രാഷ്ട്രീയത്തോടുള്ള താല്പര്യവുമാണ് സിപിഎമ്മിൽ ചേരാനുള്ള കാരണമെന്ന് സുബൈർ പറഞ്ഞു
Read more

പൊന്നാനിയിൽ വീട് കുത്തി തുറന്ന് ആഭരണങ്ങളും മൊബൈൽ ഫോണും അപഹരിച്ചു

മലപ്പുറം: പൊന്നാനിയിലുള്ള ഐശ്വര്യ തിയേറ്ററിന് സമീപത്തെ വീട്ടിൽ നിന്ന് ആഭരണങ്ങളും മൊബൈൽ ഫോണും അപഹരിച്ചു. പൊന്നാനി സ്വദേശിയായ സിന്ധുവിന്റെ വീട്ടിലാണ് സംഭവം ഉണ്ടായത്. വീടിന്റെ വാതിൽ കമ്പിപ്പാര ഉപയോഗിച്ച് കുത്തി തുറന്നാണ് മുറിയിൽനിന്ന് ആഭരണങ്ങളും മൊബൈൽ ഫോണും മോഷ്ടിച്ചത്. പോലീസെത്തി തെളിവ് ശേഖരിക്കുകയും കേസ് എടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. സിന്ധുവും ബാക്കിയുള്ള വീട്ടുകാരും ബന്ധുവീട്ടിൽ പോയ ദിവസമാണ് സംഭവം.
Read more

Recent News

Advertisement
WhiteswanTV Footer