Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

കിണറ്റിൽവീണ കാട്ടുപോത്ത് ചത്തു

തിരുവനന്തപുരം : പാലോട് ജനവാസമേറിയ ആദിവാസിമേഖലയിലെ കിണറ്റിൽവീണ കാട്ടുപോത്ത് ചത്തു. പാലോട് വനം റെയ്ഞ്ചിൽപ്പെട്ട ആദിവാസി മേഖലയിലെ പെരിങ്ങമ്മല ഇയ്യക്കോട് കല്ലണയിലാണ് കാട്ടുപോത്ത് കിണറ്റിൽവീണത്. കല്ലണ തടത്തരികത്തു വീട്ടിൽ പൂമാല കാണിയുടെ കിണറ്റിലാണ് വെള്ളിയാഴ്ച രാത്രി ഒരുമണിയോടെ കാട്ടുപോത്ത് വീണത്. 21 അടിയോളം താഴ്ചയുള്ള കിണറ്റിൽ കാട്ടുപോത്ത് വീണത്. 21 അടിയോളം താഴ്ചയുള്ള കിണറ്റിൽ കാട്ടുപോത്ത് വീണതോടെ മൂന്നു കുടുംബങ്ങളുടെ കുടിവെള്ളം മുട്ടി. കുറച്ചുദിവസങ്ങൾക്കു മുൻപ് ഇതേ സ്ഥലത്ത് എത്തിയ കാട്ടാന ഒരു ഷെഡ്ഡ് തകർത്തിരുന്നു. വനമേഖലയോടു […]
Read more

ചെയർമാൻ എത്തിയില്ല മുൻ ചെയർമാൻ ഉടൻ മടങ്ങി

തിരുവനന്തപുരം : ചലച്ചിത്ര അക്കാദമി ചെയർമാൻസ്ഥാനം ഏറ്റെടുത്തശേഷം നടക്കുന്ന ആദ്യ കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ റസൂൽ പൂക്കുട്ടി എത്താതിരുന്നത് കാണികൾക്കിടയിലും ചർച്ചയായി. അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടതോടെ പൂക്കുട്ടിലണ്ടനിലാണെന്ന് മന്ത്രി സജി ചെറിയാൻ അറിയിക്കുകയായിരുന്നു. ചെയർമാൻസ്ഥാനം ഏറ്റെടുക്കുന്നതിനു മുൻപുള്ള കരാർപ്രകാരമാണ് അദ്ദേഹം ലണ്ടനിൽ പോയതെന്നും സമാപനത്തിൽ എത്തുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, ഉദ്ഘാടനച്ചടങ്ങ് ആരംഭിച്ചതിനു തൊട്ടുപിന്നാലെ മുൻ ചെയർമാൻ പ്രേംകുമാർ നിശാഗന്ധിയിൽനിന്നുപോയി. വേദിയിലേക്കു ക്ഷണിച്ചെങ്കിലും അദ്ദേഹം ഇരിക്കാൻ തയ്യാറാകാതെ മന്ത്രി സജി ചെറിയാന് കൈകൊടുത്ത് ഇറങ്ങിപ്പോകുകയായിരുന്നു. ഉദ്ഘാടനത്തിന് വളരെ നേരത്തേയെത്തി […]
Read more

ജനവിധി ഇന്നറിയാം പ്രതീക്ഷയും ആശങ്കയുമായി സ്ഥാനാർഥികൾ

തിരുവനന്തപുരം :നെടുമങ്ങാട് ജനാധിപത്യത്തിന്റെ ഉത്സവത്തിന് ഇന്ന് കൊടിയിറങ്ങുമ്പോൾ നെടുമങ്ങാട്ടെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഉയരുന്നത് സ്ഥാനാർഥിമാരുടെ ചങ്കിടിപ്പിന്റെ താളം. നാലുദിവസമായി മൂന്നു കേന്ദ്രങ്ങളിലെ സ്‌ട്രോങ് റൂമുകളിൽ സുരക്ഷിത കാവലിൽ ഇരിക്കുന്ന ബാലറ്റ് പെട്ടികൾ ശനിയാഴ്ച രാവിലെ എട്ടിന് പൊട്ടിക്കും. ബാലറ്റ് പെട്ടി പൊട്ടിക്കഴിയുമ്പോൾ മിക്ക സ്ഥാനാർഥികളുടെയും മനക്കോട്ട തകരും. ത്രിതലപഞ്ചായത്തുകളിലായി 1825 സ്ഥാനാർഥിമാരുടെ വിധിനിർണയമാണ് ബുധനാഴ്ച രാവിലെ നാല് വോട്ടെണ്ണൽ കേന്ദ്രങ്ങളിലായി നടക്കുന്നത്. ഇതിൽ ആരൊക്കെ വാഴും ആരൊക്കെ വീഴും എന്ന് ഉറ്റുനോക്കുകയാണ് നാട്. നെടുമങ്ങാട് ബോയ്സ്‌ സ്കൂളിലെ […]
Read more

എംഎസ്എം സംസ്ഥാന സമ്മേളനം; പന്തൽ നിർമാണം തുടങ്ങി

കോഴിക്കോട്: 2025 ഡിസംബർ 25, 26, 27, 28 തീയ്യതികളിൽ കോഴിക്കോട് കടപ്പുറത്ത് നടക്കാനിരിക്കുന്ന എംഎസ്എം സംസ്ഥാന സമ്മേളനത്തിന്റെ പന്തൽ നിർമാണോദ്ഘാടനം കോഴിക്കോട് കടപ്പുറത്ത് നടന്നു. പന്തൽ നിർമ്മാണോദ്ഘാടനം കെ.എൻ.എം സംസ്ഥാന പ്രസിഡൻ്റ് ടി. പി. അബ്ദുല്ലക്കോയ മദനി നിർവഹിച്ചു. കെ.എൻ.എം സംസ്ഥാന ഉപാധ്യക്ഷൻ ഹുസൈൻ മടവൂർ, കെ.എൻ.എം സംസ്ഥാന സെക്രട്ടറി എ. അസ്ഗർ അലി, ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി, എം.എസ്.എം സംസ്ഥാന പ്രസിഡൻ്റ് അമീൻ അസ്‌ലഹ്, ജനറൽ സെക്രട്ടറി സുഹ്ഫി ഇംറാൻ, […]
Read more

ജനകീയാരോഗ്യ കേന്ദ്രങ്ങളുടെ സേവനങ്ങള്‍ കൂടുതല്‍ പ്രയോജനപ്രദമാക്കണം: അഡീഷണല്‍ ഡയറക്ടർ

മലപ്പുറം: ജനകീയാരോഗ്യ കേന്ദ്രങ്ങളുടെ സേവനങ്ങള്‍ സാധാരണക്കാര്‍ക്ക് ആശ്വാസകരവും പ്രയോജനപ്രദവുമാക്കാന്‍ ജീവനക്കാര്‍ ശ്രദ്ധപുലര്‍ത്തണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ. സക്കീന. ആരോഗ്യവകുപ്പിന് കീഴില്‍ ഗ്രാമ, നഗര പ്രദേശങ്ങളിലെ പൊതുജനാരോഗ്യ വെല്‍നസ് കേന്ദ്രങ്ങളുടെ സേവനങ്ങളും പ്രവര്‍ത്തനങ്ങളും കൂടുതല്‍ ഗുണഭോക്തൃ സൗഹൃദമാക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും ജില്ലാ ആരോഗ്യസംഘത്തോടൊപ്പം കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചുള്ള വിലയിരുത്തല്‍ യോഗത്തിന് മാറാക്കര ഏര്‍ക്കര ജനകീയാരോഗ്യകേന്ദ്രത്തില്‍ തുടക്കംകുറിച്ച് സംസാരിക്കുകയായിരുന്നു അവര്‍. ആരോഗ്യസംരക്ഷണം എല്ലാവര്‍ക്കും വീടിനടുത്ത് സൗജന്യവും ആശ്വാസകരവുമായി ലഭ്യമാക്കുകയാണ് ഇത്തരം കേന്ദ്രങ്ങള്‍ ലക്ഷ്യമിടുന്നത്. ഗൃഹസമ്പര്‍ക്കം ഊര്‍ജ്ജിതപ്പെടുത്തുക, നിര്‍മാര്‍ജ്ജന ലക്ഷ്യം […]
Read more

നാഷണൽ ലീഗിൽ നിന്നും പുറത്തായ പി അബ്ദുളള വഹാബിന്റെ നേതൃത്വത്തിലുള്ള പാർട്ടിയിലേക്ക്

കാസർഗോഡ്: പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് പ്രാ ഥമികാംഗത്വം നഷ്ടപ്പെട്ട് ഇ ന്ത്യൻ നാഷണൽ ലീഗ് പുറത്താക്കിയ കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാൻ പി അബ്ദുള്ള, എ.പി.അബ്ദുൾ വഹാബിന്റെ നേതൃത്വത്തിലുള്ള നാഷണൽ ലീഗിൽ ചേരുമെന്ന് സൂചന. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് സീറ്റ് വിഭജനം പൂർത്തിയായ സമയത്ത് തന്നെ അബ്‌ദുള്ള യെ പുറത്താക്കാൻ ഐ എൻ എൽ നേതാക്കൾക്കിടയിൽ ധാരണയുണ്ടായിരുന്നു. പടന്ന ക്കാട് വാർഡിൽ മത്സരിച്ച ഐ എൻ എൽ സ്ഥാനാർത്ഥി സുലൈഖക്കെതിരെ ഇന്നലെ പരസ്യമായി പ്രവർത്തിച്ചു. ഇതിന് പിന്നാലെ വൈകീട്ടോടെ […]
Read more

വട്ടക്കിണർ അയ്യപ്പഭക്ത സമിതിയുടെ കർപ്പൂരാഴി മഹോത്സവം

കോഴിക്കോട് : കോഴിക്കോട് വട്ടക്കിണർ അയ്യപ്പഭക്ത സമിതിയുടെ കർപ്പൂരാഴി മഹോത്സവം ഡിസംബർ 13 ശനിയാഴ്ച്ച നടക്കും. വട്ടക്കിണർ അയ്യപ്പഭക്ത സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന 16-ാമത് കർപ്പൂരാഴി മഹോത്സവമാണിത്. പുലർച്ചെ ഗണപതിഹോമത്തോടെ തുടങ്ങുന്ന ചടങ്ങുകളിൽ, ഭജന, അന്നദാനം, തുടർന്ന് വൈകീട്ട് താലപ്പൊലി, ചെണ്ട-വാദ്യമേളങ്ങളുടെ അകമ്പടിയോടെ കർപ്പൂരാഴി വരവ്, നിശ്ചല ദൃശ്യങ്ങൾ, അയ്യപ്പ നാമജപവും ഉണ്ടാകും.
Read more

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. സൗത്ത് കൊടുവള്ളി സ്വദേശി പുതുക്കുടി ചാലിൽ ഗഫൂറിന്റെ മകൻ മുഹമ്മദ് റിഷാൽ (15) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ ഗുരുതരമായി ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ചക്കാലാക്കൽ ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു റിഷാൽ.
Read more

കോഴിക്കോട് കമ്പിളിപ്പറമ്പിൽ കള്ളവോട്ട് ചെയ്തതായി ആരോപണം

കോഴിക്കോട് : കോഴിക്കോട് കമ്പിളിപ്പറമ്പിൽ കള്ളവോട്ട് ചെയ്തതായി പരാതി. കമ്പിളിപ്പറമ്പ് സ്കൂളിലെ 1-ാം നമ്പർ ബൂത്തിലാണ് കള്ളവോട്ട് നടന്നതായി ആരോപണം ഉയർന്നത്. വൈകുന്നേരം വോട്ട് രേഖപ്പെടുത്താൻ എത്തിയ വ്യക്തിയുടെ പേരിൽ മറ്റൊരാൾ വോട്ട് ചെയ്തു എന്നാണാരോപണം. തുടർന്ന് ആരോപണം ഉന്നയിച്ചയാൾക്ക് ബാലറ്റ് വോട്ട് അനുവദിച്ച് പ്രിസൈഡിങ് ഓഫീസർ പ്രശ്നത്തിൽ നിന്നും തലയൂരാൻ ശ്രമിക്കുകയായിരുന്നു.
Read more

ഗുരുവായൂർ നഗരസഭയിൽ ആദ്യ വിജയം എൽഡിഎഫിന് 27ാം വാർഡിൽ

തൃശ്ശൂർ: ഗുരുവായൂർ നഗരസഭ തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ ഒൻപത് മണിയോടെ പുറത്തു വന്നു തുടങ്ങിയപ്പോൾ ആദ്യ വിജയം എൽഡിഎഫിന്. 27ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി പി. പാർവതി വിജയിച്ചു. തുടക്കം മുതൽ തന്നെ ലീഡ് നിലനിർത്തിയാണ് പി. പാർവതി വിജയം ഉറപ്പാക്കിയത്. ഈ വിജയത്തോടെ നഗരസഭയിൽ എൽഡിഎഫിന്റെ മുന്നേറ്റത്തിന് തുടക്കമായതായി നേതാക്കൾ പ്രതികരിച്ചു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix