Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

ഇരിങ്ങല്ലൂർ നാലാഞ്ചിറത്താഴം കർപ്പൂരാഴി മഹോത്സവം

കോഴിക്കോട് : കോഴിക്കോട് ഇരിങ്ങല്ലൂർ നാലാഞ്ചിറത്താഴം അയ്യപ്പഭജനമഠത്തിന്റെ നേതൃത്വത്തിൽ ഡിസംബർ 14 ഞായറാഴ്ച്ച കർപ്പൂരാഴി മഹോത്സവം നടക്കും. ഇരിങ്ങല്ലൂർ നാലാഞ്ചിറത്താഴം അയ്യപ്പഭജനമഠത്തിന്റെ പന്ത്രണ്ടാമത് കർപ്പൂരാഴി മഹോത്സവമാണ് ഡിസംബർ 14 ഞായറാഴ്ച്ച നടക്കുക. കൊടലിൽത്താഴം ഇരിങ്ങല്ലൂരിൽ വെച്ച് നടക്കുന്ന കർപ്പൂരാഴി മഹോത്സവത്തിൽ പുലർച്ചെ ഗണപതിഹോമം നടക്കും. തുടർന്ന് പ്രത്യക പൂജകളും, ചടങ്ങുകളും നടക്കും. അതിന് ശേഷം അന്നദാനം. തുടർന്ന് ചെണ്ടമേളം, കർപ്പൂരാഴി എഴുന്നള്ളത്ത്, ഭജന, നൃത്തനൃത്യങ്ങൾ, ആഴിപൂജ, സമർപ്പണം തുടങ്ങിയ ചടങ്ങുകളും ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
Read more

രാജ്യവ്യാപക സെൻസസിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ

കോഴിക്കോട്: 2027ലെ രാജ്യവ്യാപക സെൻസസിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭായോഗം. ഡിജിറ്റൽ സാധ്യതകൾ ഉപയോഗിച്ച് നടപ്പിലാക്കുന്ന ആദ്യ സെൻസസാണിത്. ഇതിനായി 11,718.24 കോടി രൂപയാണ് നീക്കിവെയ്ക്കുക. 2011ലാണ് അവസാനമായി രാജ്യവ്യാപകമായി സെൻസസ് നടത്തിയത്. കോവിഡ് കാരണമാണ് 2021ൽ നടക്കേണ്ടിയിരുന്ന സെൻസസ് മാറ്റിവയ്ക്കേണ്ടിവന്നിരുന്നു . 2027 ലെ സെൻസസ് ഇന്ത്യയുടെ 16-ാമത് സെൻസസും സ്വാതന്ത്ര്യത്തിനു ശേഷമുള്ള എട്ടാമത്തെ സെൻസസുമായിരിക്കും. രാജ്യത്തെ ജനങ്ങളുടെ ഭവനം, സൗകര്യങ്ങൾ, ജനസംഖ്യാശാസ്‌ത്രം, വിദ്യാഭ്യാസം, സാമ്പത്തിക പ്രവർത്തനങ്ങൾ, കുടിയേറ്റം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള സൂക്ഷ്മമായ ഗ്രാമ, പട്ടണ, […]
Read more

ആലത്തൂരിൽ ഗതാഗത നിയന്ത്രണം

പാലക്കാട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ഇന്ന് ആലത്തുർ ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ആലത്തൂർ പോലീസ് അറിയിച്ചു. വടക്കഞ്ചേരി, പാലക്കാട് ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ നെല്ലിയാങ്കുന്നത്ത് നിന്ന് ആലത്തൂർ ടൗണിലേക്ക് പ്രവേശിക്കാതെ ദേശീയപാതയിലൂടെ സ്വാതി ജംഗ്ഷനിൽ എത്തി പുതിയ ബസ്റ്റാൻഡിൽ പ്രവേശിച്ച്, തിരികെ സ്വാതി ജംഗ്ഷൻ വഴിയാണ് സർവീസ് നടത്തേണ്ടത്. കാവശ്ശേരി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ മലമല മുക്കിൽ നിന്ന് നെല്ലിയാങ്കുന്നം വഴി ദേശീയപാതയിൽ പ്രവേശിച്ച് സ്വാതി ജംഗ്ഷൻ വഴി ബസ്റ്റാൻഡിലെത്തി […]
Read more

തെരഞ്ഞെടുപ്പ് ദിവസം ബിജെപി സ്ഥാനാര്‍ത്ഥി മതചിഹ്നം ഉപയോഗിച്ചു; 5000 രൂപ പിഴ ഈടാക്കി

പാലക്കാട്: പൊതുസ്ഥലത്ത് തെരഞ്ഞെടുപ്പ് ദിവസം മതചിഹ്നമുള്ള ബാനര്‍ ഉപയോഗിച്ച്‌ പ്രചരണം നടത്തിയതിന് ബിജെപിക്ക് സ്ഥാനാര്‍ത്ഥിക്ക് പിഴ.പഞ്ചായത്ത് സെക്രട്ടറി പിഴ ഈടാക്കിയത്. എലപ്പുള്ളി പഞ്ചായത്തിലെ 23ാം വാര്‍ഡിലുള്‍പ്പെട്ട മായങ്കോട്, വള്ളേക്കുളം, പള്ളത്തേരി, ഉതുവക്കാട് എന്നിവിടങ്ങളിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ ബോര്‍ഡിന് സമീപം മതചിഹ്നമുള്ള ബാനര്‍ സ്ഥാപിച്ചിരുന്നത്.
Read more

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം; കണ്ണൂരിൽ വിജയാഹ്ലാദ പ്രകടനങ്ങൾക്ക് കർശന നിയന്ത്രണം; പോലീസ് നിർദ്ദേശങ്ങൾ പുറത്തിറക്കി

കണ്ണൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നാളെ (13.12.2025) നടക്കാനിരിക്കെ, ക്രമസമാധാന പാലനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ വിജയാഹ്ലാദ പ്രകടനങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കണ്ണൂർ സിറ്റി പോലീസ്. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും, സ്കൂളുകളിൽ അർദ്ധവാർഷിക പരീക്ഷകൾ നടക്കുന്ന സാഹചര്യത്തിലുമാണ് പോലീസ് നടപടി.പരീക്ഷാ തയ്യാറെടുപ്പുകളെ ബാധിക്കാത്ത തരത്തിൽ ആഘോഷങ്ങൾ നടത്തണമെന്നും പൊതുജനങ്ങളുടെ സമാധാന ജീവിതത്തിന് തടസ്സം സൃഷ്ടിക്കരുതെന്നും പോലീസ് കർശന നിർദ്ദേശം നൽകി.
Read more

വെൽഫെയർ പാർട്ടി സ്ഥാനാർഥിക്ക് മർദ്ദനം; പിന്നിൽ സിപിഎം പ്രവർത്തകരെന്ന് പരാതി

കണ്ണൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചൊക്ലി പഞ്ചായത്തിലെ പതിനാറാം വാർഡിലെ വെൽഫെയർ പാർട്ടി സ്ഥാനാർഥിയായ ജാഫർ സാദിഖിന് മർദ്ദനമേറ്റതായി പരാതി. സി.പി.എം പ്രവർത്തകരാണ് മർദ്ദനത്തിന് പിന്നിലെന്ന് വെൽഫെയർ പാർട്ടി ഭാരവാഹികൾ ആരോപിച്ചു.പോളിംഗ് ദിനത്തിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചത് ചോദ്യം ചെയ്തതിന്റെ പ്രതികാരമായാണ് ആക്രമണം നടന്നതെന്നും നേതാക്കൾ വ്യക്തമാക്കി. സംഭവത്തിൽ പരിക്കേറ്റ ജാഫർ സാദിഖിനെ തലശ്ശേരി മണ്ഡലം പ്രസിഡന്റ് സി. അബ്ദുന്നാസിർ, ജനറൽ കൺവീനർ കെ.എം. അഷ്ഫാഖ്, ജില്ല സമിതിയംഗം സാജിദ് കോമത്ത് എന്നിവർ സന്ദർശിച്ചു.
Read more

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം; കോഴിക്കോട് റൂറലിൽ ആഹ്ലാദ പ്രകടനങ്ങൾക്ക് നിയന്ത്രണം, അനുമതി നിർബന്ധം

കോഴിക്കോട് : തദ്ദേശ തെരഞ്ഞെടുപ്പിന്റെ വിധി നാളെ പുറത്തുവരാനിരിക്കെ കോഴിക്കോട് റൂറലിൽ ആഹ്ലാദപ്രകടനങ്ങൾക്ക് നിയന്ത്രണം. സംഘർഷ സാധ്യത കണക്കിലെടുത്താണ് നിയന്ത്രണം. പലയിടങ്ങളിലും സംഘർഷ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വിജയാഹ്ലാദ പ്രകടനങ്ങൾക്ക് അനുമതി നിർബന്ധമാക്കി. പ്രകടനങ്ങൾ ഉത്തരവാദിത്തപ്പെട്ട ഭാരവാഹികൾക്കൊപ്പം മാത്രമേ പാടുള്ളൂ. നാസിക് ഡോൾ അടക്കമുള്ള ശബ്ദ സംവിധാനങ്ങൾക്കും വിലക്കുണ്ട്. ബൈക്കുകളിൽ അഭ്യാസപ്രകടനങ്ങൾ അരുതെന്നും നിർദേശമുണ്ട്. നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ ആരംഭിക്കും. ജില്ലയിൽ 20 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ നടക്കുക. ആദ്യം പോസ്റ്റൽ […]
Read more

കോഴിക്കോട് ജില്ലയില്‍ 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ (ഡിസംബര്‍ 13) ജില്ലയിലെ 20 കേന്ദ്രങ്ങളിലായി നടക്കും. രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. ആദ്യം പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണുക. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെയും നഗരസഭകളുടെയും പോസ്റ്റല്‍ ബാലറ്റുകള്‍ അതത് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ വരണാധികാരികളുടെ ടേബിളില്‍ എണ്ണും. ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ കലക്ടറേറ്റിലെ ജില്ലാ പ്ലാനിങ് ഹാളില്‍ വരണാധികാരിയായ ജില്ലാ കലക്ടറുടെ നേതൃത്വത്തിലായിരിക്കും എണ്ണുക. കോഴിക്കോട് നടക്കാവ് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് കോര്‍പറേഷനിലെ വോട്ടെണ്ണല്‍ കേന്ദ്രം. ബ്ലോക്കുകളിലെ വോട്ടെണ്ണല്‍ […]
Read more

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊന്നാനി പോലീസിന്റെ മുന്നറിയിപ്പ്

മലപ്പുറം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പും, അതിന്റെ വോട്ട് എണ്ണലും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പൊന്നാനി പോലീസിന്റെ അറിയിപ്പ്. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട എല്ലാ സാമിഗ്രികളും നീക്കം ചെയ്യണം. തിരഞ്ഞെടുപ്പ് വിജയഹ്ലാദ പ്രകടനങ്ങളിൽ ഒരു കാരണവശാലും ഓഫ്‌ റോഡ് വാഹനങ്ങൾ ഉപയോഗിക്കാൻ പാടില്ല എന്നും, ബൈക്ക് സ്റ്റൻഡ് നടത്താൻ പാടില്ല എന്നും ഉത്തരവുണ്ട്. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സ്ഥാനർഥികളുടെയും പാർട്ടി ഓഫീസുകൾക്ക് മുന്നിലും വിമത സ്ഥാനാർഥികളുടെയും സ്വതന്ത്ര സ്ഥാനാർഥികളുടെയും വീടിന് മുന്നിൽ പ്രകടനം നടത്തുന്നതിന് വിലക്കുണ്ട് എന്നും […]
Read more

ട്രെയിൻ കയറാൻ ശ്രമിച്ച റെയിൽവേ ജീവനക്കാരന്റെ കൈയറ്റു

കാസർഗോഡ്: ട്രെയിൻ കയറുന്നതിനിടയിൽ ഉണ്ടായ അപകടത്തിൽ റെയിൽവെ ജീവനക്കാരൻ്റെ കൈയറ്റു. തിരുനെൽവേലി സ്വദേശിയായ രാജശേഖര(36)ന്റെ വലതു കൈയാണ് അറ്റുപോയത്. വെള്ളിയാഴ്‌ച വൈകുന്നേരം 2.50ന് കുമ്പളയിൽ എത്തിയ തിരുവനന്തപുരം സെൻട്രൽ എക്‌സ്പ്രസിൽ കയറുന്നതിനിടയിലാണ് അപകടം. താഴേയ്ക്ക് വീണ രാജശേഖരൻ്റെ കൈ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽ കുടുങ്ങിയാണ് വലതു കൈയിൽ ഗുരുതരമായി പരിക്കേറ്റത്. രാജശേഖരനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix