Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

പി.വി അൻവർ എം.എൽ.എയും പാർട്ടി ഡി എം കെയും കാണാമറയത്ത്

ചേലക്കര : യുആര്‍ പ്രദീപ് സക്രീനില്‍ നിന്ന് മാറാതെ മുന്നേറി നില്‍ക്കുമ്പോള്‍ ചേലക്കരയില്‍ ചലനമുണ്ടാക്കാനെത്തിയ പി.വി. അൻവർ എം.എൽ.എയും പാർട്ടി ഡി എം കെയും കാണാമറയത്ത്. അൻവർ രൂപീകരിച്ച ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള യുടെ സ്ഥാനാർഥി എൻ.കെ. സുധീറിന് മൂന്ന് റൗണ്ട് പിന്നിട്ടപ്പോൾ 1025 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ചേലക്കരയിൽ 8567 വോട്ടിന്റെ ലീഡുമായി എൽ.ഡി.എഫ് സ്ഥാനാർഥി യു.ആർ. പ്രദീപാണ് മുന്നിലുള്ളത്. സ്വതന്ത്രനായി ഓട്ടോറിക്ഷ ചിഹ്നത്തിലാണ് എന്‍.കെ. സുധീര്‍ ചേലക്കരയിൽ മത്സരിച്ചത്. ആദ്യ റൗണ്ടിൽ 325 […]
Read more

മഹാരാഷ്ട്രയില്‍ എൻഡിഎ തരംഗം

നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മഹാരാഷ്ട്രയില്‍ എന്‍ഡിഎയുടേയും ജാർഖണ്ഡില്‍ ഇന്ത്യാസഖ്യത്തിന്റേയും മുന്നേറ്റം. ആദ്യ ലീഡ് നില പുറത്തുവന്നു തുടങ്ങുമ്പോൾ മഹാരാഷ്ട്രയില്‍ എൻഡിഎ തരംഗം. മഹാരാഷ്ട്രയിൽ ലീഡ് നില പുറത്ത് വന്ന 259 സീറ്റുകളിൽ 211 ഇടത്ത് എൻഡിഎ സഖ്യം മുന്നിലാണ്. ഇതോടെ എൻഡിഎ കേവലഭൂരിപക്ഷത്തിന് വേണ്ട സീറ്റുകളിലേക്ക് എത്തിക്കഴിഞ്ഞു. ഇന്ത്യാ സഖ്യം 68 സീറ്റുകളിലില്‍ മാത്രമാണ് എത്തിയിരിക്കുന്നത്. എന്നാല്‍ ജാർഖണ്ഡില്‍ ലീഡ് നില പുറത്ത് വന്നു തുടങ്ങുമ്പോൾ 37 സീറ്റുകളില്‍ ഇന്ത്യാസഖ്യം മുന്നേറി നില്‍ക്കുകയാണ്. 22 സീറ്റുകളാണ് എന്‍ഡിഎയ്ക്ക് നേടാനായിരിക്കുന്നത്. […]
Read more

വോട്ടെണ്ണൽ ആരംഭിച്ചു ; ചങ്കിടിപ്പില്‍ മുന്നണികള്‍

പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. എട്ടു മണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. അരമണിക്കൂറിനുള്ളിൽ ആദ്യ ഫലസൂചനകൾ പുറത്തുവരും. ഇത്തവണ പാലക്കാട് പോളിങ് 70.51 ശതമാനവും വയനാട്ടില്‍ 64.27 ശതമാനവും ചേലക്കരയില്‍ 72.29 ശതമാനവുമാണ് . പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങൾക്കുപുറമെ മഹാരാഷ്‌ട്ര, ജാർഖണ്ഡ്‌ നിയമസഭ പൊതുതെരഞ്ഞെടുപ്പുകളുടെയും മഹാരാഷ്‌ട്രയിലെ നാന്ദേഡ്‌ ലോക്‌സഭ മണ്ഡലത്തിലെയും വിവിധ സംസ്ഥാനങ്ങളിലായി 48 നിയമസഭ ഉപതെരഞ്ഞെടുപ്പുകളുടെയും വോട്ടെണ്ണലും ഇതിനൊപ്പം നടക്കുകയാണ് .
Read more

സൂക്ഷ്മദർശിനി; നിഷ്കളങ്കതക്കപ്പുറം വെളിവാകുന്ന സത്യങ്ങൾ

ജിതിൻ എംസി സംവിധാനം ചെയ്ത കോമഡി ത്രില്ലെർ മൂവി ആണ് സൂക്ഷ്മദർശിനി. . ഹാപ്പി അവേഴ്‌സ് എൻ്റർടൈൻമെൻ്റ്‌സിൻ്റെയും എവിഎ പ്രൊഡക്ഷൻസിൻ്റെയും ബാനറിൽ സമീർ താഹിർ, ഷൈജു ഖാലിദ്, എവി അനൂപ് എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ഇനി സൂക്ഷ്മദർശിനിയിലേക്ക് സൂക്ഷ്മമായി വരുമ്പോൾ, ‘നിങ്ങൾക്കെത്ര നന്നായി നിങ്ങളുടെ അയക്കാരെ അറിയാം’ ഈ ചോദ്യത്തിനാണ് സിനിമ ഉത്തരം തരാൻ ശ്രമിക്കുന്നത്. പ്രിയദർശിനി എന്ന വീട്ടമ്മയായി നസ്രിയയും പുതിയ അയൽക്കാരനായി താമസത്തിനു വരുന്ന മാനുവൽ ആയി ബേസിലും ചിത്രത്തിൽ എത്തുന്നു. sinimayil […]
Read more

കേന്ദ്രത്തിനെതിരായ വ്യാജപ്രചരണം; സംസ്ഥാന സർക്കാർ മാപ്പ് പറയണം

വയനാട് ദുരന്തനിവാരണത്തിന് കേന്ദ്ര അവഗണന നേരിട്ടുവെന്നത് വ്യാജപ്രചരണമാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പരസ്യമായി മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹൈക്കോടതിയിൽ കേന്ദ്രം സമർപ്പിച്ച രേഖകൾ പിണറായി സർക്കാരിൻ്റെ മുഖത്തേറ്റ പ്രഹരമാണ്. തിരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടി വയനാട് ദുരന്തത്തെ ഉപയോഗിച്ച സർക്കാരും പ്രതിപക്ഷവും ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്. വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് ദിവസമായ നവംബർ 13നാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് പിഡിഎൻഎ റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ ഇത് നേരത്തെ തന്നെ സമർപ്പിച്ചിരുന്നുവെന്നായിരുന്നു ഇടതുപക്ഷത്തിൻ്റെ വാദം. […]
Read more

ഓംചേരിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

കേരളത്തിൽ നിന്ന് അതിദീർഘകാലം വിട്ടുനിന്നിട്ടും ഓരോ ശ്വാസത്തിലും കേരളീയതയെ സംരക്ഷിച്ചുനിർത്തിയ സമാനതകളില്ലാത്ത സാംസ്‌കാരിക നായകനായിരുന്നു ഓംചേരി. ദേശീയതലത്തിൽ മലയാളത്തിന്റെ സാംസ്‌കാരിക ചൈതന്യം പ്രസരിപ്പിച്ചിരുന്ന വ്യക്തിത്വമായിരുന്നു ഓംചേരിയുടേത്. കേരളത്തിലെ പ്രതിഭാധനരായ നാടകകൃത്തുക്കളുടെ ഒന്നാം നിരയിൽ സ്ഥാനമുള്ള വ്യക്തിയായിരുന്നു ഓംചേരി. നമ്മുടെ നാടക ഭാവുകത്വതത്തെ നവീകരിക്കുകയും പരിഷ്‌ക്കരിക്കുകയും ചെയ്യുന്നതിൽ അദ്ദേഹം ചരിത്രപരമായ പങ്കാണു വഹിച്ചത്. മാസ് കമ്യൂണിക്കേഷൻ എന്ന വിഷയത്തിൽ ഇംഗ്ലണ്ടിൽ പോയി പഠിച്ച് ഉന്നത ബിരുദം നേടി ഇന്ത്യയിൽ തിരിച്ചുവന്ന വ്യക്തിയായിരുന്നു. നൂറാം വയസ്സിലും ഉണർന്നിരിക്കുന്ന ധിഷണയോടെ മാസ് […]
Read more

മുനമ്പം ഭൂമിപ്രശ്‌നം: ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച് സര്‍ക്കാര്‍, അംഗീകരിക്കില്ലെന്ന് സമരസമിതി

തിരുവനന്തപുരം: മനമ്പത്തെ ഭൂമിപ്രശ്‌നം പരിഹരിക്കാന്‍ ജൂഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല സമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്. റിട്ടയേഡ് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരെയാണ് കമ്മീഷനായി സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. കമ്മീഷന്‍ മൂന്ന് മാസത്തിനകം കാര്യങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സര്‍ക്കാരിന്റെ തുടര്‍ നടപടികള്‍. അതുവരെ ആരെയും കുടിയിറക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. നിലവില്‍ വഖഫ് ബോര്‍ഡ് താമസക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നോട്ടീസിന്മേൽ തുടര്‍നടപടികള്‍ വേണ്ടെന്നും യോഗത്തില്‍ തീരുമാനമായി. അതേസമയം, […]
Read more

പെര്‍ത്തില്‍ വിക്കറ്റ് പെയ്ത്ത്, ഓസ്‌ട്രേലിയയ്ക്കും ബാറ്റിംഗ് തകര്‍ച്ച

പെര്‍ത്ത്: ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം അരങ്ങുവാണ് ബൗളര്‍മാര്‍. ആദ്യദിനം മൊത്തം പതിനേഴ് വിക്കറ്റുകള്‍ വീണു. ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 150 റണ്‍സിന് പുറത്തായപ്പോള്‍ മറുപടി ബാറ്റിംഗ് ആരംഭിച്ച ഓസീസ് ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റിന് 67 എന്ന ദയനീയ അവസ്ഥയിലാണ്. മൂന്ന് വിക്കറ്റ് മാത്രം ശേഷിക്കെ ഇന്ത്യന്‍ സ്‌കോര്‍ മറികടക്കാന്‍ ഇനിയും 84 റണ്‍സ് കൂടി വേണം. വെറും 17 റണ്‍സിന് നാല് വിക്കറ്റുകള്‍ വീഴ്ത്തിയ നായകന്‍ ജസ്പ്രീത് ബൂംറയാണ് ആതിഥേയരെ […]
Read more

കേരളത്തിലെ ആദ്യത്തെ ‘വർക്ക് നിയർ ഹോം’ പദ്ധതിയുമായി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് തൊഴിലാളി സൗഹൃദ അന്തരീക്ഷമൊരുക്കുന്ന ‘വർക്ക് നിയർ ഹോം’ പദ്ധതിയുടെ ആദ്യ കേന്ദ്രത്തിന്റെ നിർമാണത്തിന് നാളെ തുടക്കം കുറിക്കും. 2025 മാർച്ചോടെ പൂർത്തിയാകും. അത്യാധുനിക വർക്ക് സ്‌പേസുകൾ സൃഷ്ടിച്ച് വിദൂര തൊഴിൽ അവസരങ്ങളെ വീടിനടുത്തേക്ക് അടുപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. രാജ്യത്തെ മെട്രോനഗരങ്ങളിൽ ലഭ്യമാകുന്ന തരത്തിലുള്ള മികച്ച തൊഴിൽ സൗകര്യം കേരളത്തിൽ സാധ്യമാക്കുകയാണ്. തൊഴിലാളി സൗഹൃദമായ അന്തരീക്ഷം സൃഷ്ടിക്കാനും അതുവഴി വിജ്ഞാന സമ്പത്ത് വ്യവസ്ഥയിലേയ്ക്കുള്ള […]
Read more

ശബരിമലയിൽ വൻ തീർത്ഥാടന പ്രവാഹം

പത്തനംതിട്ട: മണ്ഡലകാല പൂജക്ക് നട തുറന്ന ശേഷം ശബരിമലയിലേക്ക് വൻ തീർഥാടക പ്രവാഹം. ഏറ്റവും വലിയ ഭക്തജന തിരക്കിനാണ് സന്നിധാനം ഇന്നലെ സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ ഒരു ലക്ഷത്തിലധികം പേരാണ്‌ ഇത്തവണ ശബരിമലയിൽ എത്തിയത്‌. 77,026 തീർഥാടകരാണ് ഇന്നലെ ദർശനം നടത്തിയത്. സ്പോട്ട് ബുക്കിങ്ങിലൂടെ ഏറ്റവും അധികം തീർഥാടകർ ദർശനം നടത്തിയതും ഇന്നലെയായിരുന്നു. 9254 പേരാണ് ഇന്നലെ സ്പോട്ട് ബുക്കിംഗ് മുഖേന ദർശനം നടത്തിയത്. വൃശ്‌ചികം ഒന്നിന്‌ മണ്ഡലകാലം ആരംഭിച്ച്‌ ദിവസങ്ങൾ പിന്നിടുമ്പോൾ 3,17,923 […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix