Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Greeshma Celine Benny

വിപ്ലവ സൂര്യന് വിട; മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ അന്തരിച്ചു

മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാന്ദൻ അന്തരിച്ചു. 101 വയസ്സായിരുന്നു. രക്തസമ്മർദ്ദത്തിൽ വ്യതിയാനമുണ്ടായതോടെയാണ് വി എസിന്‍റെ ആരോഗ്യനില ഗുരതരമായത്. പട്ടം എസ് യു ടി ആശുപത്രിയിൽ ചികിത്സയിലിരുന്ന വിഎസിനെ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് പരിചരിച്ചിരുന്നത്. വിഎസിന്‍റെ ആരോഗ്യാവസ്ഥ മോശമായെന്നറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ആശുപത്രിയിൽ എത്തിയിരുന്നു. വിഎസിൻ്റെ മൃതദേഹം ഇന്ന് രാത്രി വീട്ടിൽ പൊതുദർശനത്തിന് വെക്കും. നാളെ രാവിലെ ദർബാർ ഹാളിലും […]
Read more

ഗാസയിൽ 4 വയസുകാരി പട്ടിണികിടന്ന് മരിച്ചു

ഗാസ: ഗാസയിൽ ഭക്ഷണം കിട്ടാതെ നാല് വയസുകാരി മരിച്ചു. പട്ടിണിയും പോഷകാഹാരക്കുറവും മൂലം ഗുരുതരാവസ്ഥയിലായ റസാൻ അബു സഹർ എന്ന പെൺകുട്ടിയാണ് മരണപ്പെട്ടത്. മധ്യ ഗാസയിലെ ഒരു ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ദാരുണാന്ത്യം സംഭവിച്ചത്. എല്ലും തോലുമായ കുട്ടിയുടെ മൃതദേഹവും ചുമന്ന് നിൽക്കുന്ന രക്ഷിതാവിന്‍റെ ചിത്രം അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഗാസയിൽ ഭക്ഷണവും പ്രോട്ടീനും ലഭിക്കാതെ നൂറുകണക്കിന് രോഗികൾ പട്ടിണികൊണ്ട് ഉടൻ മരിക്കുന്ന സാഹചര്യം ആണെന്നാണ് പലസ്തീൻ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നത്.
Read more

വിഎസിന്‍റെ ആരോഗ്യ നില അതീവ ഗുരുതരം

തിരുവനന്തപുരം: വി എസ് അച്യുതാന്ദന്‍റെ ആരോഗ്യനില ഗുരതരമായി. രക്തസമ്മർദ്ദത്തിൽ വ്യതിയാനമുണ്ടായതോടെയാണ് വി എസിന്‍റെ ആരോഗ്യനില ഗുരതരമായത്. വിദഗ്ധ ഡോക്ടർമാരുടെ സംഘം വി എസിന്‍റെ ആരോഗ്യ സ്ഥിതി വിലയിരുത്തുകയാണ്. വി എസിന്‍റെ ആരോഗ്യാവസ്ഥ മോശമായെന്നറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ആശുപത്രിയിൽ എത്തി. ഇരുവരും വി എസിന്‍റെ ആരോഗ്യാവസ്ഥയെക്കുറിച്ച് അന്വേഷിച്ചു.
Read more

‘കിംഗ്’ ഷൂട്ടിനിടെ ഷാരൂഖ് ഖാന് പരിക്കേറ്റെന്ന വാര്‍ത്ത വ്യാജം

ബോളിവുഡിൻ്റെ കിം​ഗ് ഷാരൂഖ് ഖാന് പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റെന്ന വ‍ാ‍ർത്ത വ്യാജം. ഷാരൂഖ് ഖാന്‍ നായകനാവുന്ന പുതിയ ചിത്രം കിംഗിലെ ആക്ഷന്‍ രംഗത്തിന്‍റെ ചിത്രീകരണത്തിനിടയിൽ അദ്ദേഹത്തിന് പരിക്കേറ്റതെന്നായിരുന്നു വാര്‍ത്തകള്‍. ചികിത്സാര്‍ഥം അമേരിക്കയിലേക്ക് താരം പോയതായും ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യ്തിരുന്നു. എന്നാൽ വാർത്താ വാസ്തവവിരുദ്ധമാണെന്നും സാധാരണ ആരോഗ്യ പരിശോധനകള്‍ക്കായാണ് അദ്ദേഹത്തിന്‍റെ ഇപ്പോഴത്തെ യുഎസ് യാത്രയെന്നും താരവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി നല്‍കിയ റിപ്പോര്‍ട്ടിൽ പറയുന്നു. ഈ മാസം അവസാനം തന്നെ അദ്ദേഹം യുഎസില്‍ നിന്ന് […]
Read more

കനത്ത ചൂടിന് ആശ്വാസമായി അല്‍ ഐനിൽ മഴ

അബുദാബി: അല്‍ ഐനില്‍ കനത്ത ചൂടിന് ആശ്വാസമായി മഴയെത്തി. ഉ​മ്മു ഗ​ഫ, സാ​അ്, ഖാ​ത്തം അ​ൽ ഷി​ക്​​ല, നാഹില്‍, അല്‍ ഫഖാ തുടങ്ങി വിവിധയിടങ്ങളിൽ ഞായറാഴ്ച ശക്തമായ മഴ ലഭിച്ചു. സ്വേഹാന്‍, മേസ്യാദ്, മലാഖിത് എ​ന്നി​വി​ട​ങ്ങ​ളിലുള്‍പ്പെടെ മഴ ലഭിച്ചതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അ​ൽ​ഐ​ൻ, ഫു​ജൈ​റ എ​ന്നി​വ ഉ​ൾ​പ്പെ​ടെ തെ​ക്ക്, കി​ഴ​ക്ക്​ ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ മേ​ഘ​ങ്ങ​ൾ രൂ​പപ്പെടാൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഈ ​ഭാ​ഗ​ങ്ങ​ളി​ൽ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഷാര്‍ജയിലെ മദാം, […]
Read more

നദിയിലേക്ക് വീണ ചെരുപ്പ് എടുക്കാനുള്ള ശ്രമത്തിനിടെ 20കാരന് ദാരുണാന്ത്യം

സിയോനി: നദിയിലേക്ക് വീണ ചെരിപ്പ് എടുക്കാനുള്ള ശ്രമത്തിനിടെ യുവാവിന് ദാരുണാന്ത്യം. മധ്യപ്രദേശിലെ സിയോനി ജില്ലയിലാണ് സംഭവം. പരേവാ ഖോഹ് എന്ന സ്ഥലത്ത് അവധി ആഘോഷത്തിനായി എത്തിയ ആയുഷ് എന്ന 20 വയസുകാരനാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. നദിയിലേക്ക് ധരിച്ചിരുന്ന ചെരിപ്പുകളിലൊന്ന് വീണത് തിരിച്ചെടുക്കാനുള്ള ശ്രമത്തിനിടെ ആയുഷ് നദിയിലേക്ക് വീഴുകയും ശക്തമായ ഒഴുക്കിൽ പെടുകയുമായിരുന്നു. കൂട്ടുകാരും സമീപത്തുണ്ടായിരുന്നവരും യുവാവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വരികയായിരുന്നു. ഞായറാഴ്ചയാണ് ആയുഷിന്റെ മൃതദേഹം തെരച്ചിൽ സംഘത്തിന് കണ്ടെത്താനായ്.
Read more

ചക്രവാത ചുഴി; കേരളത്തിൽ ഇന്ന് 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ബംഗാൾ ഉൾകടലിൽ ആന്ധ്രാ-ഒഡിഷ തീരത്ത് ചക്രവാത ചുഴി രൂപപ്പെട്ടതാണ് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയായി പ്രവചിച്ചിരിക്കുന്നത്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 25ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, […]
Read more

കരിപ്പൂരിലെ MDMA വേട്ട:കൊടുത്തയച്ച ആളുകളെ കുറിച്ചുള്ള വിവരം ലഭിച്ചു

മലപ്പുറം: കരിപ്പൂരില്‍ എംഡിഎംഎ പിടികൂടിയ കേസില്‍ എംഡിഎംഎ കൊടുത്തയച്ച ആളുകളെ കുറിച്ചുള്ള വിവരം ലഭിച്ചു. കാരിയര്‍ ആയ സൂര്യ ഒമാനിലേക്ക് പോയത് ഈ മാസം 16നാണെന്നും നേരത്തെ നടന്ന പ്രധാന കേസുകളിലും സമാനമായ ഒമാന്‍ ബന്ധമുണ്ടെന്നും മലപ്പുറം എസ്പി ആര്‍ വിശ്വനാഥ്. 950 ഗ്രാമോളം എംഡിഎംഎ ആണ് പിടികൂടിയത്. മിട്ടായി പാക്കറ്റുകളില്‍ ഒളിപ്പിച്ചാണ് എംഡിഎംഎ കടത്തിയത്. പിടിയിലായ സ്ത്രീക്ക് ലഹരി ആണെന്ന് അറിയാമായിരുന്നുവെന്നും വിശ്വനാഥ് പറഞ്ഞു.വിമാനത്താവളം വഴിയുള്ള ലഹരിക്കടത്ത് തടയുമെന്നും ശക്തമായ നിരീക്ഷണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Read more

അഫ്രീദിക്കൊപ്പം സൗഹൃദ സംഭാഷണം നടത്തി അജയ് ദേവ്​ഗൺ, രൂക്ഷ വിമർശനം

ലണ്ടൻ: പാക് ക്രിക്കറ്റ് താരം ഷഹീദ് അഫ്രീദിയുമായി സൗഹൃദ സംഭാഷണം നടത്തി ബോളിവുഡ് താരം അജയ് ദേവ്​ഗൺ. ലെജന്‍ഡ്സ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന് തൊട്ടു മുമ്പ് പാകിസ്ഥാനുമായി മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ഇന്ത്യ പിന്‍മാറിയതിന് പിന്നാലെയാണ് ഇരുവരുടെയും ചിത്രങ്ങൾ സമൂഹമാധ്യങ്ങളില്‍ വൈറലായത്. വീഡിയോ വെെറാലായതിന് പിന്നാലെ അജയ് ദേവ്ഗണിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തി. സ്ക്രീനില്‍ പട്ടാളക്കാരനായും പൊലീസുകാരനായും ആരാധകരെ ആവേശത്തിലാഴ്ത്തുന്ന നടന്‍റെ ഇരട്ടമുഖമാണ് ഇതിലൂടെ വ്യക്തമാവുന്നതെന്നാണ് ആരാധകര്‍ വിമര്‍ശിച്ചത്.
Read more

ശീതളപാനീയത്തിൽ ലഹരി നൽകി ബോധം കെടുത്തി പീഡിപ്പിച്ചു, എൻഎസ്‍യു ഒഡിഷ പ്രസിഡന്‍റ് അറസ്റ്റിൽ

ഭുവനേശ്വർ: 19 കാരിയെ ശീതള പാനീയത്തിൽ ലഹരി കലർത്തി ബോധംകെടുത്തി ബലാത്സംഗം ചെയ്ത കേസിൽ എൻ‌എസ്‌യു‌ഐ നേതാവ് അറസ്റ്റിൽ. നാഷണൽ സ്റ്റുഡന്റ്‌സ് യൂണിയൻ ഓഫ് ഇന്ത്യ ഒഡീഷയിലെ പ്രസിഡന്റ് ഉദിത് പ്രധാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബലാത്സംഗം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നിവയുൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. മാർച്ച് 18 ന് എൻ‌എസ്‌യു‌ഐയുടെ ഒഡീഷ യൂണിറ്റ് പ്രസിഡന്റായ ഉദിത് പ്രധാൻ എന്ന് പരഞ്ഞ് ഉദിത് തന്നെ പരിചയപ്പെട്ടതെന്ന് പെൺകുട്ടി പറയുന്നു. പിന്നീട് പെൺകുട്ടിയെ ഹോട്ടലിലേക്ക് കൊണ്ടുപോയി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix