Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ശീതളപാനീയത്തിൽ ലഹരി നൽകി ബോധം കെടുത്തി പീഡിപ്പിച്ചു, എൻഎസ്‍യു ഒഡിഷ പ്രസിഡന്‍റ് അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഭുവനേശ്വർ: 19 കാരിയെ ശീതള പാനീയത്തിൽ ലഹരി കലർത്തി ബോധംകെടുത്തി ബലാത്സംഗം ചെയ്ത കേസിൽ എൻ‌എസ്‌യു‌ഐ നേതാവ് അറസ്റ്റിൽ. നാഷണൽ സ്റ്റുഡന്റ്‌സ് യൂണിയൻ ഓഫ് ഇന്ത്യ ഒഡീഷയിലെ പ്രസിഡന്റ് ഉദിത് പ്രധാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബലാത്സംഗം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നിവയുൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

മാർച്ച് 18 ന് എൻ‌എസ്‌യു‌ഐയുടെ ഒഡീഷ യൂണിറ്റ് പ്രസിഡന്റായ ഉദിത് പ്രധാൻ എന്ന് പരഞ്ഞ് ഉദിത് തന്നെ പരിചയപ്പെട്ടതെന്ന് പെൺകുട്ടി പറയുന്നു. പിന്നീട് പെൺകുട്ടിയെ ഹോട്ടലിലേക്ക് കൊണ്ടുപോയി മദ്യം നൽകി. ഇത് നിരസിച്ച പെൺകുട്ടിക്ക് ഉദിത് പ്രധാൻ എനിക്ക് ഒരു ഗ്ലാസ് ശീതളപാനീയം തന്നു.

അത് കുടിച്ചപ്പോൾ തലകറക്കം അനുഭവപ്പെട്ടുവെന്നും ബോധം നഷ്ടപ്പെട്ടെന്നും പെൺകുട്ടി പറഞ്ഞു. ബോധം തിരിച്ചു കിട്ടിയപ്പോൾ ഉദിത് പ്രധാൻ എന്റെ അരികിൽ കിടക്കുന്നത് കണ്ടു. ശരീരമാകെ വേദനയായിരുന്നു. എന്തോ സംഭവിച്ചിട്ടുണ്ടെന്ന് മനസ്സിലായെന്നും അവർ കൂട്ടിച്ചേർത്തു.

Greeshma Celine Benny

Advertisement
WhiteswanTV Footer