Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: sexual allegations

പതിനാറുകാരിക്ക് ലൈംഗികാതിക്രമം; പിതാവിനെതിരെ കേസ്

കോഴിക്കോട് പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പിതാവിനെതിരെ പൊലീസ് കേസെടുത്തു. 2023 മുതൽ പിതാവിൽ നിന്ന് തുടർച്ചയായി ലൈംഗിക അതിക്രമം നേരിടുന്നതായി പെൺകുട്ടി മൊഴി നൽകി. സ്വകാര്യ ആശുപത്രിയിലെ ഡോക്ടറോടാണ് കുട്ടി താൻ നേരിട്ട പീഡന വിവരം വെളിപ്പെടുത്തിയത്. തുടർന്ന് ഡോക്ടർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് പിതാവിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോക്‌സോ (POCSO) വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. സംഭവം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും, […]
Read more

ശീതളപാനീയത്തിൽ ലഹരി നൽകി ബോധം കെടുത്തി പീഡിപ്പിച്ചു, എൻഎസ്‍യു ഒഡിഷ പ്രസിഡന്‍റ് അറസ്റ്റിൽ

ഭുവനേശ്വർ: 19 കാരിയെ ശീതള പാനീയത്തിൽ ലഹരി കലർത്തി ബോധംകെടുത്തി ബലാത്സംഗം ചെയ്ത കേസിൽ എൻ‌എസ്‌യു‌ഐ നേതാവ് അറസ്റ്റിൽ. നാഷണൽ സ്റ്റുഡന്റ്‌സ് യൂണിയൻ ഓഫ് ഇന്ത്യ ഒഡീഷയിലെ പ്രസിഡന്റ് ഉദിത് പ്രധാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബലാത്സംഗം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നിവയുൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. മാർച്ച് 18 ന് എൻ‌എസ്‌യു‌ഐയുടെ ഒഡീഷ യൂണിറ്റ് പ്രസിഡന്റായ ഉദിത് പ്രധാൻ എന്ന് പരഞ്ഞ് ഉദിത് തന്നെ പരിചയപ്പെട്ടതെന്ന് പെൺകുട്ടി പറയുന്നു. പിന്നീട് പെൺകുട്ടിയെ ഹോട്ടലിലേക്ക് കൊണ്ടുപോയി […]
Read more

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ ആര്‍സിബി പേസര്‍ യഷ് ദയാലിനെതിരെ കേസെടുത്ത് പൊലീസ്

ലഖ്‌നൗ: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം യഷ് ദയാലിനെതിരെ കേസെടുത്തു പൊലീസ്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ ഉജ്വല സിംഗിന്റെ പരാതിയിലാണ് നടപടി. പരാതിയില്‍ നടപടിയെടുക്കാന്‍ പൊലീസിന് ജൂലൈ 21 വരെയാണ് സമയം നല്‍കിയിരിക്കുന്നത്. അന്വേഷണത്തില്‍ താരത്തിനെതിരെ വ്യക്തമായ തെളിവുകള്‍ കിട്ടിയതിനാലാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ ഗാസിയാബാദിലെ ഇന്ദിരാപുരം സര്‍ക്കിള്‍ ഓഫീസറില്‍ നിന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടിയിരുന്നു. തുടരന്വേഷണവും നടപടി ക്രമങ്ങളും തുടരുമെന്നും പൊലീസ് വ്യക്തമാക്കി. 27കാരനായ […]
Read more

പോക്സോ കേസ്; നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: പോക്‌സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെയാണ് മുന്‍കൂര്‍ ജാമ്യം തേടി കൂട്ടിക്കല്‍ ജയചന്ദ്രന്‍ സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ ബി വി നാഗരത്ന, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഇന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ പരി​ഗണിക്കുന്നത്. പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നിലനില്‍ക്കുമെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. നിലവില്‍ കൂട്ടിക്കല്‍ ജയചന്ദ്രൻ്റെ അറസ്റ്റിന് സുപ്രീം കോടതിയുടെ വിലക്കുണ്ട്. 2024 […]
Read more

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ‘തൃക്കണ്ണൻ’ കസ്റ്റഡിയിൽ

ആഴപ്പുഴ: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ തൃക്കണ്ണന്‍ കസ്റ്റഡിയില്‍. ഹാഫിസ് എന്നാണ് യഥാര്‍ത്ഥ പേര്. ആലപ്പുഴ ഇരവുകാട് സ്വദേശിയാണ് ഹാഫിസ്. സൗത്ത് പോലീസാണ് ഹാഫിസിനെ അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി റീല്‍സ് എടുത്ത് കൂടെ കൂട്ടിയെ പീഡിപ്പിച്ചതായാണ് പരാതി. ഹാഫിസിന്റെവ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. ഇന്‍സ്റ്റാഗ്രാമില്‍ നിരവധി ഫോളോവേഴ്സ് ഉള്ള ആളാണ് തൃക്കണ്ണന്‍ എന്ന പേരില്‍ ഉള്ള ഹാഫിസ്. ഒരാഴ്ച മുന്‍പ് ഇന്‍സ്റ്റഗ്രം ഇന്‍ഫ് ജുനെദിനെയും സമാനമായ […]
Read more

സിദ്ദിഖിനെതിരായ പീഡനക്കേസ്: കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും

കൊച്ചി: പീഡനക്കേസില്‍ നടന്‍ സിദ്ദിഖിനെതിരായ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. പീഡനം നടന്നതിന് കൃത്യമായ തെളിവുകളും ഉണ്ടെന്നും സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തായിരുന്നു പീഡനമെന്നും കുറ്റപത്രത്തില്‍ പറയുന്നു. ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരം മ്യൂസിയം പൊലീസാണ് സിദ്ദിഖിനെതിരെ കേസെടുത്തത്. പീഡനം നടന്നെന്ന് പറയുന്ന തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. പരാതിക്കാരിയായ നടിയുമായി എത്തിയായിരുന്നു തെളിവെടുപ്പ്. 101 ഡി എന്ന മുറിയിലായിരുന്നു 2016 ജനുവരിയില്‍ സിദ്ദിഖ് താമസിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. 2016 ജനുവരി 28 ന് […]
Read more

നിയമപരമായി രാജിവെക്കേണ്ടതില്ല, ധാർമികതയുടെ പേരിൽ രാജി വെക്കണോ എന്ന് തീരുമാനിക്കേണ്ടത് മുകേഷ്: വനിതാ കമ്മീഷന്‍

തിരുവനന്തപുരം: ലൈംഗീക പീഡന കേസില്‍ കുറ്റപത്രം സമർപ്പിക്കപ്പെട്ട മുകേഷ് എംഎൽഎ നിയമപരമായി രാജിവെക്കേണ്ടതില്ലെന്നും ധാർമികതയുടെ പേരിൽ രാജി വെക്കണോ എന്ന് തീരുമാനിക്കേണ്ടത് മുകേഷ് തന്നെ ആണെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. നിയമപരമായി രാജിവെക്കേണ്ടതിന്റെ ആവശ്യമില്ലെന്നും കോടതി കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയാല്‍ മാത്രം രാജിവെച്ചാല്‍ മതിയെന്നും സതീദേവി കൂട്ടിച്ചേർത്തു. മുകേഷിനെതിരായ കുറ്റപത്രത്തിലെ വിശദാംശങ്ങൾ പുറത്തുവരട്ടെ എന്നും അന്വേഷണം നടക്കുന്നുണ്ടെന്നും വേവലാതി വേണ്ടെന്നും പി.കെ. ശ്രീമതിയും പറഞ്ഞു. കുറ്റവാളിയെന്ന് കണ്ടാൽ സർക്കാർ ഒപ്പമുണ്ടാകില്ല. എന്നും സർക്കാർ ഇരയ്ക്ക് […]
Read more

വനിതാ മേക്കപ്പ് ആർട്ടിസ്റ്റിന്റെ പീഡന പരാതി: ചീഫ് മേക്കപ്പ് ആർട്ടിസ്റ്റ് അറസ്റ്റിൽ

കൊച്ചി: പീഡന പരാതിയില്‍ ചീഫ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് അറസ്റ്റില്‍. വനിതാ മേക്കപ്പ് ആര്‍ട്ടിസ്റ്റ് നല്‍കിയ പരാതിയിലാണ് മേക്കപ്പ് ആര്‍ടിസ്റ്റ് ആയ രുചിത് മോന്‍ എന്നയാളെയാണ് പൊലീസ് പിടികൂടിയത്. കാക്കനാട്ടെ ഫ്‌ലാറ്റില്‍ നിന്നാണ് ഇയാളെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 2021-ല്‍ കാക്കനാട്ടെ ഫ്‌ലാറ്റില്‍ വെച്ച് രുചിത് മോന്‍ പീഡിപ്പിച്ചു എന്നതാണ് പരാതി. തൃക്കാക്കര പൊലീസ് യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു. തൃശൂരിലും ഇയാള്‍ക്കെതിരെ […]
Read more

മുകേഷിനെതിരായ പീഡന പരാതിയിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം

കൊച്ചി: നടനും എംഎൽഎയുമായ മുകേഷിനെതിരായ പീഡനക്കേസിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. ആലുവ സ്വദേശിയായ ഒരു നടി നൽകിയ പരാതിയിൽ കുറ്റം സ്ഥിരീകരിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയതായി കുറ്റപത്രത്തിൽ പറയുന്നു. എംഎൽഎയ്ക്കെതിരെ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയുള്ള നിർണായക സാക്ഷ്യങ്ങൾ ലഭ്യമായിട്ടുണ്ട്. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. വാട്ട്സ്ആപ്പ് സന്ദേശങ്ങളും ഇമെയിൽ തെളിവുകളും കേസിന് അനുകൂലമായി കണ്ടെത്തിയതായി അന്വേഷണ സംഘം വ്യക്തമാക്കുന്നു. കൂടാതെ, വിവിധ സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും ലഭ്യമായിട്ടുണ്ട്.താരസംഘടനയായ അമ്മയുടെ അംഗത്വം വാഗ്ദാനം ചെയ്ത് […]
Read more

സ്ത്രീത്വത്തെ അപമാനിച്ചു; നടിയുടെ പരാതിയിൽ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ കേസ്

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി നടിയുടെ പരാതിയില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ കേസ്. നടി നല്‍കിയ പരാതിയില്‍ എളമക്കര പൊലീസാണ് കേസെടുത്തത്. തനിക്കെതിരെ തുടര്‍ച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തിയെന്നും നടി പരാതിയില്‍ പറയുന്നു. 2022 ലും ഇതേ നടിയുടെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരനെതിരെ കേസെടുത്തിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ നടിയുടെ മൊഴിയെടുത്ത പൊലീസ് സനല്‍കുമാറിനെതിരെ കേസെടുക്കുകയായിരുന്നു.
Read more

Recent News

Advertisement
WhiteswanTV Footer