Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Rape case

കോണ്‍ഗ്രസ് സ്‌കൂള്‍ ഓഫ് ഇമ്മോറല്‍ സ്റ്റഡീസ്; പീഡനപരാതിയില്‍ പ്രതികരിച്ച് സിപിഎം

പാലക്കാട്: പാലക്കാട് കോണ്‍ഗ്രസ് വാര്‍ഡ് കൗണ്‍സിലര്‍ പ്രശോഭ് സി വത്സന് എതിരായ ലൈംഗിക പീഡന പരാതിയില്‍ പ്രതികരിച്ച് സിപിഎം. കേസ് ഭയപ്പെടുത്തുന്നതെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. കോണ്‍ഗ്രസ് എന്നത് ‘സ്‌കൂള്‍ ഓഫ് ഇമ്മോറല്‍ സ്റ്റഡീസ്’ ആയി മാറി. ഇങ്ങനെയുള്ള കോണ്‍ഗ്രസിനെ ജനം എങ്ങനെ വിശ്വസിക്കും? കേരളത്തില്‍ മാതൃകാപരമായ രാഷ്ട്രീയ സംസ്‌കാരമുണ്ട്. ഇത്തരക്കാര്‍ അത് ഇല്ലാതാക്കുകയാണെന്നും സുരേഷ് ബാബു കുറ്റപ്പെടുത്തി. കോണ്‍ഗ്രസില്‍ ആദ്യം ഹെഡ്മാഷ് പിന്നെ ക്ലാസ് ടീച്ചര്‍ ഇപ്പോള്‍ സ്‌കൂള്‍ […]
Read more

30 പെണ്‍കുട്ടികളെ പീഡിപ്പിച്ചു; ബിജെപി നേതാവിന്റെ മകന്‍ അറസ്റ്റില്‍

പനാജി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീ‍ഡിപ്പിച്ചെന്ന കേസിൽ ഗോവയിലെ ബിജെപി നേതാവിന്റെ മകൻ അറസ്റ്റിൽ. കുർചോറം കക്കോറ മുനിസിപ്പൽ കൗൺസിലർ സുസാന്ത് നായിക്കിന്റെ മകൻ സോഹം നായിക്കാണ് (20) അറസ്റ്റിലായത്. കഴിഞ്ഞ 3 വർഷത്തിനിടെ ഏകദേശം മുപ്പതോളം കുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചിരിക്കുന്നത്. പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. യുവാവ് തന്റെ സുഹൃത്തുക്കൾക്കൊപ്പമിരിക്കുമ്പോൾ ഈ കാര്യങ്ങൾ അവരോട് പറയുകയും വിഡിയോകൾ കാണിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. വിഷയത്തിൽ കനത്ത പ്രതിഷേധമാണ് ഉയർന്നത്. പൊലീസ് സ്റ്റേഷനു മുന്നിൽ‍ ശക്തമായ […]
Read more

യുവതിയെ പീഡിപ്പിച്ച കേസിൽ പ്രാദേശിക നേതാവിനെ പുറത്താക്കിയെന്നു സിപിഎം

പത്തനംതിട്ട: റാന്നിയിൽ വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിൽ യുവാവിനെതിരെ റാന്നി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സിപിഎം മുൻ ഏരിയ കമ്മിറ്റിയംഗമായ അലൻ മാത്യു (27)ക്കെതിരെയാണ് നടപടി. ഒളിവിലുള്ള പ്രതിയെ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 2024 ജൂണിന് ശേഷം വിവാഹവാഗ്ദാനം നൽകി 32 വയസ്സുള്ള യുവതിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. വിവാഹം കഴിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. ഡിവൈഎഫ്‌ഐ റാന്നി ഏരിയ മുൻ പ്രസിഡന്റ് കൂടിയായ […]
Read more

പരീക്ഷ വിജയിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്ത് വിദ്യാർഥിനിയെ പീഡിപ്പിച്ചു; ഡോക്ടർ അറസ്റ്റിൽ

നീലഗിരി: ഊട്ടിയിൽ, മെഡിക്കൽ പരീക്ഷയിൽ നല്ല മാർക്ക് നേടാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് വിദ്യാർഥിനിയെ പീഡിപ്പിച്ച സർക്കാർ ആശുപത്രി ഡോക്ടർ അറസ്റ്റിൽ. നീലഗിരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ എമർജൻസി വാർഡിൽ ജോലി ചെയ്തിരുന്ന ഡോ. ഓം പ്രകാശിനെ ഊട്ടി വനിതാ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ തനിക്ക് സർവകലാശാലാ അധികൃതരുമായി അടുത്ത ബന്ധമുണ്ടെന്നും സ്വാധീനം ഉപയോഗിച്ച് മാർക്ക് ലഭിക്കാമെന്നുള്ള വിശ്വാസത്തിൽ വിദ്യാർഥിനിയെ സമീപിച്ചതായും കണ്ടെത്തി. ഡോക്ടർ പരീക്ഷ വിജയിപ്പിക്കാമെന്നും നല്ല മാർക്ക് ലഭിക്കുമെന്നു വാഗ്ദാനം ചെയ്ത് […]
Read more

എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് ആണ്‍കുട്ടികള്‍

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ നടുക്കി വീണ്ടും ക്രൂര ബലാത്സംഗം. എട്ടു വയസ്സുകാരിക്ക് നേരെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളുടെ ലൈംഗിക അതിക്രമം. തെക്കന്‍ ഡല്‍ഹിയിലെ ഓഖ്ല ഫേസ്-2 മേഖലയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. വീടിന് സമീപം വെച്ച് പരിചയപ്പെട്ട പെണ്‍കുട്ടിയെ തന്ത്രപൂര്‍വ്വം ഗോഡൗണിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ 12-ഉം 13-ഉം വയസ്സുള്ള മൂന്ന് ആണ്‍കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തു. മാര്‍ച്ച് 12, 13 തീയതികളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വഴിയില്‍ വെച്ച് കണ്ട പെണ്‍കുട്ടിയെ പ്രതികള്‍ പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ ഗോഡൗണിലേക്ക് എത്തിക്കുകയായിരുന്നു. അവിടെ […]
Read more

പീഡനക്കേസിൽ പ്രതിയായ ഐ.ടി വ്യവസായി വേണു ഗോപാലകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം തുടരാൻ സുപ്രീംകോടതി

ദില്ലി: ഐടി വ്യവസായി വേണു ഗോപാലകൃഷ്ണൻ പ്രതിയായ പീഡനക്കേസിൽ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം തുടരാൻ സുപ്രീംകോടതി തീരുമാനം. കേസുമായി മുന്നോട്ട് പോകുകയാണെന്നും യാതൊരു മധ്യസ്ഥതയ്ക്കില്ലെന്നും അതിജീവിത വ്യക്തമാക്കുകയായിരുന്നു. സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥതയും പരാജയപ്പെട്ടിരുന്നു. വിഷയം മധ്യസ്ഥതയിൽ തീർക്കാനായിരുന്നു ആദ്യം സുപ്രീംകോടതി നിർദ്ദേശം. ഇത് പരാജയപ്പെട്ടതോടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം തുടരാനാണ് കോടതിയുടെ തീരുമാനം. നേരത്തെ, കേസ് മധ്യസ്ഥതയിലൂടെ തീർത്തു കൂടെയെന്ന സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിച്ചുവെന്നും ഉൾക്കൊള്ളാനായിട്ടില്ലെന്നും അതിജീവിത പ്രതികരിച്ചിരുന്നു. ദേശീയ വനിത കമ്മീഷനും, എറണാകുളം ജില്ല […]
Read more

12 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി ; മദ്രസ അധ്യാപകന് 30 വർഷം കഠിനതടവ്

കണ്ണൂർ: 12 വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകന് 30 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ അഞ്ചുമാസം കൂടി തടവനുഭവിക്കണം.പഴയങ്ങാടി ചുമടുതാങ്ങി മദ്രസത്തുൽ നബീൽ മദ്രസയിൽ പഠിച്ചുകൊണ്ടിരുന്ന ആൺകുട്ടിയെ ഒരുവർഷക്കാലയളവിൽ അഞ്ചാറ് തവണ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ മലപ്പുറം സ്വദേശിയും മദ്രസാധ്യാപകനായിരുന്ന നസീബിനെയാണ് (39) കണ്ണൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി എം.ടി. ജലജാറാണി ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. പ്രീതാകുമാരി […]
Read more

പീഡനക്കേസില്‍ ശിക്ഷ കഴിഞ്ഞിറങ്ങി, പിന്നാലെ 15കാരനെ പീഡിപ്പിച്ചു

തിരുവനന്തപുരം: മനോരോഗിയായ യുവതിയെ പീഡിച്ച കേസില്‍ ഏഴ് വര്‍ഷത്തെ ശിക്ഷ അനുഭവിച്ച് പുറത്തിറയ പ്രതി പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസില്‍ വീണ്ടും ജയിലില്‍. മുട്ടത്തറ സ്വദേശി ജയകുമാറിനെ (65) ഏഴ് വര്‍ഷം കഠിന തടവിനാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. 2025 ഏപ്രില്‍ എട്ടിനാണ് കേസിന് ആസ്പദമായ സംഭവം. തനിച്ച് നടന്നുപോകുകയായിരുന്ന കുട്ടിയെ വഴിയരികില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു. 2012ല്‍ ഇതേ പ്രതി ഒരു മനോരോഗിയായ യുവതിയെ പീഡിപ്പിച്ചതിന് ജയില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയതാണ്.
Read more

മഞ്ഞുമ്മല്‍ ബോയ്‌സ് സംവിധായകനെതിരെ ലൈംഗികാതിക്രമ കേസ്

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സംവിധായകന്‍ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്. എറണാകുളം സൗത്ത് പൊലീസാണ് യുവതിയുടെ പരാതിയില്‍ കേസെടുത്തിരിക്കുന്നത്. 2022ല്‍ യുവതിയുടെ ഫ്ലാറ്റില്‍ അതിക്രമിച്ച് കയറി ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയെന്നാണ് കേസ്. ബിഎന്‍എസ് 74,75,79 തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് സൗത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്. എളംകുളത്ത് യുവതി താമസിക്കുന്ന ഫ്ളാറ്റില്‍ അതിക്രമിച്ച് കടന്നെന്നും ഉപദ്രവിച്ചെന്നുമാണ് പരാതി.
Read more

സുപ്രീം കോടതി ഇന്ന് വീണ്ടും വാദം കേൾക്കും;ഉന്നാവ് ബലാത്സംഗക്കേസിൽ കുൽദീപ് സെൻഗാറിന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ സിബിഐ

ന്യൂഡൽഹി: ഉന്നാവ് ബലാത്സംഗക്കേസില്‍ ബി.ജെ.പി മുന്‍ എം.എല്‍.എ കുൽദീപ് സെൻഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി. ഉത്തരവിനെതിരായ സിബിഐയുടെ അപ്പീല്‍ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. രണ്ടാഴ്ച മുമ്പ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ അവധിക്കാല ബെഞ്ച് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തിരുന്നു.കേസ് ഗുരുതര സ്വഭാവത്തിലുള്ളതാണെന്നും ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചതിനുള്ള കാരണങ്ങളിൽ വിശദമായി വാദം കേൾക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നതിനാൽ ഇന്നത്തെ അപ്പീലില്‍ കോടതി കൂടുതല്‍ വാദം കേള്‍ക്കും. കേസിൽ കക്ഷി ചേരാൻ അതീജീവിതയ്ക്ക് കോടതി അനുമതിയും […]
Read more

Recent News

Advertisement
WhiteswanTV Footer