Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Greeshma Celine Benny

‘ഭ‍ർത്താവിന്റെ ലൈംഗിക വൈകൃതങ്ങൾ’, റിധന്യ നേരിട്ടത് കൊടിയ മാനസിക, ശാരീരിക പീഡനം

തിരുപ്പൂർ: തിരുപ്പൂരിൽ 27കാരി സ്ത്രീധന പീഡനത്തേ തുട‍ർന്ന് ജീവനൊടുക്കിയ സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. വിവാഹം കഴി‌ഞ്ഞ് വെറും 78 ദിവസം പിന്നിടുമ്പോഴാണ് തിരുപ്പൂരിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് വ്യാപാരിയായ അണ്ണാദുരൈയുടെ മകളായ റിധന്യ ജീവനൊടുക്കിയത്. തിരുപ്പൂരിലെ കോൺഗ്രസ് നേതാവായ കൃഷ്ണന്റെ ചെറുമകനായ കവിൻ കുമാറായിരുന്നു റിധന്യയുടെ വരൻ. വിവാഹശേഷം റിധന്യയുമായി കവിൻ ആദ്യ ദിവസങ്ങളിൽ തന്നെ കലഹം ആരംഭിച്ചിരുന്നു. കവിന്റെ ലൈംഗിക പീഡനവും ഭർതൃവീട്ടുകാരുടെ മാനസിക പീഡനവും താങ്ങാനാവാതെ വന്നതോടെയാണ് 27കാരി ജീവനൊടുക്കിയത്. ഭർത്താവിന്റെ വീട്ടിൽ […]
Read more

മൂന്ന് വർഷത്തിനിടെ 25 കസ്റ്റഡി മരണങ്ങൾ; സ്റ്റാലിൻ സർക്കാരിനെതിരെ വിമർശനം

ചെന്നൈ: സംസ്ഥാനത്ത് വർധിച്ചുവരുന്ന കസ്റ്റഡി മരണത്തിൽ എം കെ സ്റ്റാലിൻ സർക്കാരിനെതിരെ വിമർശനം ശക്തമായി. തമിഴ്നാട് ശിവഗംഗയിലെ കസ്റ്റഡി മരണത്തോടെയാണ് വിമർശനം ഉയർന്നത്. പൊലീസിന് മേൽ മുഖ്യമന്ത്രിക്ക് നിയന്ത്രണമില്ലെന്നാണ് പ്രധാന ആക്ഷേപം. 2021ൽ എം.കെ. സ്റ്റാലിൻ അധികാരത്തിലെത്തി മൂന്ന് വർഷത്തിനിടെ പൊലീസ് കസ്റ്റഡിയിൽ ജീവൻ നഷ്ടമായത് 25 പേർക്കാണ്. കഴിഞ്ഞ വർഷം മാത്രം പൊലീസ് കസ്റ്റഡിയിലിരിക്കെ കയ്യോ കാലോ ഒടിഞ്ഞ നിലയിൽ 300ലേറെ പേരാണ് ചെന്നൈ പുഴൽ ജയിലിലെത്തിയത്. ശിവഗംഗയിൽ മദപുരം കാളിയമ്മന്‍ ക്ഷേത്രത്തിൽ മോഷണകേസിൽ സെക്യൂരിറ്റി […]
Read more

മലപ്പുറത്തെ ഒരു വയസുകാരൻ്റെ മരണം: മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

മലപ്പുറം: മലപ്പുറത്തെ ഒരു വയസുകാരൻ്റെ മരണം മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്നെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. നവാസ് – ഹിറ ഹറീറ ദമ്പതിമാരുടെ മകൻ ഇസെൻ ഇർഹാൻ ചൊവ്വാഴ്ച്ചയാണ് മരിച്ചത്. സാമ്പിൾ രാസപരിശോധന ഫലം വന്നതിനു ശേഷം തുടർ നടപടികളിലേക്ക് പൊലീസ് കടക്കുമെന്നാണ് വിവരം. കുഞ്ഞിന് മാതാപിതാക്കൾ ചികിത്സ നൽകിയില്ലെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് അന്വേഷിക്കുന്നത്. പാല് കുടിച്ചതിന് ശേഷം കുഞ്ഞ് കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നുവെന്നാണ് മാതാപിതാക്കൾ ആരോപിച്ചത്. മരിച്ചതിന് ശേഷം കുഞ്ഞിൻ്റെ മൃതദേഹം ഖബറടക്കിയിരുന്നു. ചിലർ […]
Read more

ചൂരൽമലയിലെ പ്രതിഷേധം: ദുരന്തബാധിതൻ ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ

കൽപ്പറ്റ: വയനാട് ചൂരൽമലയിലെ പ്രതിഷേധ സമരം നടത്തിയ ആറു പേരെ അറസ്റ്റ് ചെയ്തു. ചൂരൽമല സ്വദേശികളായ ആറു പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം മേപ്പാടി പൊലീസാണ് കേസെടുത്തത്. അറസ്റ്റ് ചെയ്തവരിൽ ദുരന്തബാധിതരും ഉൾപ്പെടും. ജാമ്യമില്ല വകുപ്പുപ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്തു, വാഹനത്തിന് കേടുപാട് വരുത്തി എന്നിവ കുറ്റങ്ങൾ. ഉരുൾപൊട്ടൽ ധനസഹായവുമായി ബന്ധപ്പെട്ട് സർക്കാർ വാക്ക് പാലിച്ചില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ധനസഹായം വിതരണം ചെയ്തതിൽ പാകപ്പിഴ ഉണ്ടായെന്നും സുരക്ഷിതമല്ലാത്ത സ്ഥലങ്ങൾ പോലും സുരക്ഷിതമെന്ന് അറിയിച്ചെന്ന് […]
Read more

മണികണ്ഠൻ‌ചാലിൽ ഒഴുക്കിൽപെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

എറണാകുളം: കോതമംഗലം മണികണ്ഠൻ‌ചാലിൽ ഒഴുക്കിൽപെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബസ് ജീവനക്കാരനായ ബിജുവിനെയാണ് ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായത്. പൂയംകുട്ടി, ബ്ലാവനക്കടവിന് സമീപത്ത് പുഴയിൽ നിന്ന് ആറ് ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ 5 ദിവസങ്ങളിൽ നേവിയുടെയും ഫയർഫോഴ്സ് സ്കൂബ, എൻ ഡി ആർ എഫ് ടീമിന്റെയും നേതൃത്വത്തിൽ മേഖലയിൽ ആകെ വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നു. ബസ് ജീവനക്കാരനായ ബിജു രാവിലെ ചപ്പാത്തിലൂടെ മറുവശത്തേക്ക് പോകുന്നതിനിടെയാണ് അപകടംമുണ്ടായ‌ത്. കുട്ടമ്പുഴ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
Read more

ക്ഷേത്രത്തിലെ മോഷണക്കേസില്‍ പൊലീസ് ചോദ്യംചെയ്യാന്‍ കൊണ്ടുപോയ യുവാവ് മരിച്ചു

ചെന്നൈ: ക്ഷേത്രത്തിലെ മോഷണക്കേസില്‍ പൊലീസ് ചോദ്യംചെയ്യാന്‍ കൊണ്ടുപോയ യുവാവ് മരിച്ച നിലയിൽ. തമിഴ്‌നാട്ടിലെ ശിവഗംഗയിലാണ് സംഭവം. മദപുരം കാളിയമ്മന്‍ ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ അജിത് കുമാര്‍ എന്ന 27-കാരനാണ് മരിച്ചത്. ക്ഷേത്രത്തിലെത്തിയ ഭക്തയുടെ പരാതിയിലാണ് പൊലീസ് അജിത്തിനെ കസ്റ്റഡിയിലെടുത്തത്. കുടുംബത്തോടൊപ്പം ക്ഷേത്രത്തിലെത്തിയ സ്ത്രീ അജിത് കുമാറിനോട് കാര്‍ പാര്‍ക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടു. പിന്നാലെ കാറിലുണ്ടായിരുന്ന പത്തുപവനോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായെന്ന് ആരോപണം. ആദ്യം ചോദ്യംചെയ്ത് വിട്ടയച്ചെങ്കിലും വീണ്ടും കസ്റ്റഡിയിലെടുത്തു. താമസിയാതെ അജിത്ത് മരണപ്പെട്ടു എന്ന് പൊലീസ് കുടുംബത്തെ […]
Read more

ഇന്ത്യ – യുഎസ് വ്യാപാര കരാർ പ്രഖ്യാപിച്ചേക്കും

വാഷിംഗ്ടൺ: ഇന്ത്യ – യുഎസ് ഇടക്കാല വ്യാപാര കരാർ ജൂലൈ എട്ടിന് പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. വാണിജ്യ വകുപ്പിലെ പ്രത്യേക സെക്രട്ടറിയും ചീഫ് നെഗോഷ്യേറ്ററുമായ രാജേഷ് അഗർവാളിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം വാഷിംഗ്ടണിലുണ്ട്. ഇരുപക്ഷവും എല്ലാ നിബന്ധനകളും അംഗീകരിച്ചുവെന്നാണ് പുറത്തു വരുന്ന വാർത്തകൾ പറയുന്നത്. ചർച്ചകൾക്ക് അന്തിമരൂപം നൽകുന്നതിനായി, ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്ക് മേൽ പരസ്പരം താരിഫ് ചുമത്താനുള്ള ചർച്ചകൾക്കായിരിക്കും ഇന്ത്യൻ സംഘം നേതൃത്വം നൽകുന്നത്. ട്രംപിന്‍റെ സമയപരിധി ജൂലൈ ഒമ്പതിന് അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് ഈ കരാർ സാധ്യമാകുന്നത്. ഏപ്രിൽ […]
Read more

ഒമാൻ ഉൾക്കടലിൽ കപ്പലിന് തീപിടിച്ചു; 14 പേരെ രക്ഷപ്പെടുത്തി

മസ്കറ്റ്: അറബിക്കടലിൽ ഒമാൻ ഉൾക്കടലിൽ കപ്പലിന് തീപിടിച്ചു. എംടി യി ചെങ് 6 എന്ന കപ്പലിലാണ് തീപിടിത്തമുണ്ടായത്. കപ്പലിലെ പതിനാല് ജീവനക്കാരെ ഇന്ത്യൻ നാവികസേന രക്ഷപ്പെടുത്തി. സമുദ്ര സുരക്ഷാ പ്രവർത്തനങ്ങൾക്കായി ഒമാൻ ഉൾക്കടലിൽ വിന്യസിച്ചിരിക്കുന്ന ഇന്ത്യൻ നാവിക കപ്പലാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ഐഎൻഎസ് ടബാർ എന്ന കപ്പലാണ് രക്ഷപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ഐഎൻഎസ് ടബാറിലെ 13 ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരും യി ചെങ്ങിലെ അഞ്ച് ഉദ്യോഗസ്ഥരും തീയണയ്ക്കാൻ ശ്രമം തുടരുകയാണ്.
Read more

21കാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ

മൈസൂരു: മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. ശിവമോഗ ജില്ലയിലെ കനഹള്ളി ഗ്രാമത്തിനടുത്താണ് സംഭവം നടന്നത്. വിവാഹത്തിന് മുൻപ് ഗർഭിണിയായതിനാണ് മകളെ കയറുപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ പിതാവ് ശ്രമിച്ചത്. 21 വയസ്സുള്ള മകളെ കാട്ടിലെത്തിച്ച് കയറുപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്താനാണ് പിതാവ് ശ്രമിച്ചത്. ബോധം നഷ്ടപ്പെട്ടതോടെ മകളെ മരിച്ചുവെന്ന് കരുതി കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. ബോധം വന്ന പെൺകുട്ടി റോഡിലേക്ക് നടക്കുകയും നാട്ടുകാരുടെ സഹായം തേടുകയുമായിരുന്നു. നാട്ടുകാർ ചേർന്നാണ് ഉലാവി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയതെന്നും പൊലീസ് പറഞ്ഞു. […]
Read more

വിഎസിന്റെ ആരോ​ഗ്യനിലയിൽ മാറ്റമില്ല

തിരുവനന്തപുരം: വി എസ് അച്യുതാനന്ദന്റെ ആരോ​ഗ്യനില മാറ്റമില്ലാതെ തുടരുന്നതായി റിപ്പോർട്ട്. വൃക്കയുടെ പ്രവർത്തനത്തിൽ‌ നേരിയ പുരോ​ഗതി ഉണ്ടെന്നാണ് വിലയിരുത്തൽ. ശ്വാസോച്ഛാസവും ഹൃദയമിടിപ്പും സാധാരണ നിലയിലേക്ക് എത്തിക്കാൻ ശ്രമം ഡോക്ടർമാർ‌ തുടരുകയാണ്. ഇപ്പോഴും വെന്റിലേറ്ററിന്റെ സഹായമുണ്ട്. പട്ടം എസ് യു റ്റി ആശുപത്രിയിൽ തീവ്രപരിചരണ വിഭാ​ഗത്തിലാണ് വിഎസ് ഇപ്പോഴുള്ളത്. പ്രത്യേക മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ ആരോ​ഗ്യനില നിരീക്ഷിച്ചുവരികയാണ്. രാവിലെ 11 മണിയോടെ മെഡിക്കൽ ബോർഡ് യോ​ഗം ചേരുമെന്ന് അറിയിച്ചിട്ടുണ്ട്. 12 മണിയോടെ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കുമെന്നാണ് വിവരം.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix