Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

താരങ്ങൾക്ക് പുതിയ പെരുമാറ്റചട്ടവുമായി ബിസിസിഐ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്ത്യന്‍ ക്രിക്കറ്റ് ടീമിലെ താരങ്ങള്‍ക്ക് പുതിയ നിര്‍ദ്ദേശവുമായി ബിസിസിഐ. താരങ്ങള്‍ ആഭ്യന്തര മത്സരങ്ങളില്‍ പങ്കെടുക്കണമെന്നതടക്കം നിരവധി പുതിയ നിയന്ത്രണങ്ങളാണ് ബിസിസിഐ കൊണ്ടുവരുന്നത്. ഇതുമായി ബന്ധപ്പെട്ട് ബിസിസിഐ യോഗം ചേര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണ് പെരുമാറ്റച്ചട്ടം പുറത്തിറക്കിയത്.

മത്സരത്തിനായി പങ്കെടുക്കാന്‍ പോകുമ്പോള്‍ താരങ്ങള്‍ ഒന്നിച്ച് യാത്ര ചെയ്യണമെന്നും കുടുംബത്തിനൊപ്പം തനിച്ച് യാത്ര അനുവദിക്കില്ലെന്നും പെരുമാറ്റച്ചട്ടത്തില്‍ പറയുന്നു. ആഭ്യന്തര മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ ഇളവ് വേണമെങ്കില്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്റെ അനുമതി വേണം. പരമ്പര അവസാനിക്കുന്നത് വരെ ടീമിനൊപ്പം താരങ്ങള്‍ തുടരണം. പരമ്പരയ്ക്കിടെ പരസ്യ ചിത്രീകരണം അനുവദിക്കില്ല.

ബിസിസിഐയുടെ അനുമതിയില്ലാതെ പേഴ്‌സണല്‍ സ്റ്റാഫിനെ പര്യടനങ്ങള്‍ക്ക് താരങ്ങള്‍ കൊണ്ടുവപോകാന്‍ പാടില്ല. 45 ദിവസത്തെ വിദേശ പര്യടനത്തില്‍ 14 ദിവസം കുടുംബത്തിനു ഒപ്പം താമസിക്കാം. കോച്ചും ക്യാപ്റ്റനും മുന്‍കൂട്ടി അനുമതി നല്‍കുന്ന ദിവസങ്ങളില്‍ മാത്രമേ കുടുംബത്തിന് വരാനാകു.വിദേശ യാത്രക്ക് ഉള്‍പ്പെടെ ഈ നിബന്ധന ബാധകമായിരിക്കും.പര്യടനത്തിനിടെ വ്യക്തിപരമായ ഷൂട്ടിങുകള്‍ അനുവദിക്കില്ല.

പര്യടനത്തിന് പോകുമ്പോള്‍ കൊണ്ടുപോകുന്ന ലഗേജിന്റെ പരിധിയിലും നിബന്ധനയുണ്ട്. ടീമിന് അനുവദിച്ചിട്ടുള്ള ലഗേജില്‍ കൂടുതല്‍ കൊണ്ടുപോകാന്‍ പാടില്ല. അങ്ങനെ കൊണ്ടുപോയാല്‍ അതിന്റെ ചിലവ് താരങ്ങള്‍ സ്വന്തം വഹിക്കണം. പെരുമാറ്റച്ചട്ടങ്ങളില്‍ വീഴ്ച വരുത്തിയാല്‍ അച്ചടക്ക നടപടിയുണ്ടാകുമെന്നും ബിസിസിഐ വ്യക്തമാക്കുന്നുണ്ട്.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer