Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കശ്മീരിന് സംസ്ഥാനപദവി നൽകാൻ ബില്ല് കൊണ്ടുവരും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ജമ്മു-കശ്മീരിന് സംസ്ഥാനപദവി നൽകുന്നതിനായി പാർലമെന്റ് സമ്മേളനത്തിൽ ബിൽ കൊണ്ടുവരാൻ കേന്ദ്രസർക്കാർ. ജമ്മു-കശ്മീരിന് പ്രത്യേകപദവി നൽകിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം കേന്ദ്രസർക്കാർ റദ്ദാക്കിയതിന്റെ ആറാം വാർഷികമായിരുന്നു ചൊവ്വാഴ്ച. സുപ്രീംകോടതി വെള്ളിയാഴ്ച കശ്മീർ വിഷയം പരിഗണിക്കും. അടുത്ത മന്ത്രിസഭായോഗത്തിൽ ബില്ലിന് അംഗീകാരം നൽകി ഈ മാസം 21-ന് അവസാനിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കാനാണ് സർക്കാർനീക്കം.

2019 ഓഗസ്റ്റ് അഞ്ചിനാണ് 370-ാം അനുച്ഛേദം റദ്ദാക്കിയത്. ഇതോടൊപ്പം സംസ്ഥാനത്തിനെ ജമ്മു-കശ്മീർ, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്തു. കേന്ദ്രനടപടി 2023 ഡിസംബർ 11-ന് സുപ്രീംകോടതി ശരിവെച്ചെങ്കിലും സംസ്ഥാനപദവി സമയബന്ധിതമായി പുനഃസ്ഥാപിക്കണമെന്ന് നിർദേശിച്ചിരുന്നു.

ജമ്മു-കശ്മീരിനെ കേന്ദ്രഭരണപ്രദേശങ്ങളാക്കിയത് താൽക്കാലികമാണെന്നും സംസ്ഥാനപദവി തിരിച്ചുനൽകുമെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. സുപ്രീംകോടതി നിർദേശപ്രകാരം, പത്തുവർഷത്തിനുശേഷം 2024 സെപ്റ്റംബറിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ അധികാരത്തിലെത്തിയെങ്കിലും സംസ്ഥാനപദവി നൽകിയിരുന്നില്ല.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer