Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പഞ്ചാബിലെ വയലില്‍ നിന്ന് 5.73 കിലോ ഹെറോയിന്‍ പിടിച്ച് ബിഎസ്എഫ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചണ്ഡീഗഢ്: പഞ്ചാബിലെ ഫാസില്‍ക്ക ജില്ലയിൽ വൻ ലഹരിവേട്ട .ഒരു വയലിൽ മഞ്ഞ ടേപ്പ് ചുറ്റിയ നിലയിൽ 5.73 കിലോഗ്രാം ഹെറോയിനാണ് ഇന്ന് ബിഎസ്എഫ് പിടിച്ചെടുത്തത്. 5.73 കിലോഗ്രാം ഭാരമുള്ള 10 പാക്കറ്റുകളാണ് ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിക്കടുത്ത് ഈ വയലിൽ നിന്ന് കണ്ടെടുത്തത്.

ബിഎസ്എഫിന്റെ രഹസ്യാന്വേഷണ വിഭാഗം നൽകിയ രഹസ്യ വിവരത്തെ തുടർന്നാണ് സ്ഥലത്ത് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത് .ഇന്ന് പുലര്‍ച്ചെ 2:40 ഓടെയായിരുന്നു ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തിരച്ചില്‍ നടത്തി ലഹരി മരുന്ന് കണ്ടെത്തിയത് . ബിഎസ്എഫിന്റെ അചഞ്ചലമായ പ്രതിബദ്ധതയും മയക്കുമരുന്ന് തടയുന്നതിനുള്ള ജാഗ്രതയും ഈ വിജയകരമായ പ്രവര്‍ത്തനം അടിവരയിടുന്നെന്ന് സേന പ്രതികരിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix