കൊച്ചി: കളമശ്ശേരിയിൽ പോത്തിന്റെ ആക്രമണത്തിൽ വയോധികൻ മരിച്ചു. കൈപ്പടമുകൾ കൊല്ലംകുടി വീട്ടിൽ അബു (73) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് 7 മണിയോടെ കളമശ്ശേരി കൈപ്പടമുകളിലാണ് സംഭവം നടന്നത്.
വീടിന് സമീപത്തെ മരങ്ങൾ കുത്തിമറിക്കുന്നതായി കണ്ടതിനെ തുടർന്ന് പോത്തിനെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അബുവിനെ രക്ഷിക്കാനായില്ല.






