Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Local news

കളമശ്ശേരിയിൽ പോത്തിന്റെ ആക്രമണം; വയോധികൻ മരിച്ചു

കൊച്ചി: കളമശ്ശേരിയിൽ പോത്തിന്റെ ആക്രമണത്തിൽ വയോധികൻ മരിച്ചു. കൈപ്പടമുകൾ കൊല്ലംകുടി വീട്ടിൽ അബു (73) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് 7 മണിയോടെ കളമശ്ശേരി കൈപ്പടമുകളിലാണ് സംഭവം നടന്നത്. വീടിന് സമീപത്തെ മരങ്ങൾ കുത്തിമറിക്കുന്നതായി കണ്ടതിനെ തുടർന്ന് പോത്തിനെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അബുവിനെ രക്ഷിക്കാനായില്ല.
Read more

ഊട്ടി യാത്രയ്ക്കിടെ കാട്ടാന മുന്നിൽ; കാർ ഇടിച്ചെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ട് കുടുംബം

മലപ്പുറം: ഊട്ടിയിലേക്ക് വിനോദയാത്ര പോയ കുടുംബം കാട്ടാനയുടെ മുന്നിൽപ്പെട്ടു. നിലമ്പൂർ ചുങ്കത്തറ മുട്ടിക്കടവ് പമ്പിന് സമീപം അന്തർസംസ്ഥാന പാതയിലാണ് സംഭവം നടന്നത്. കോഴിക്കോട് വെള്ളിമാട്കുന്ന് സ്വദേശി എമിൽ ജോയിയും കുടുംബവും സഞ്ചരിച്ച കാർ റോഡ് മുറിച്ചുകടക്കുകയായിരുന്ന കാട്ടുകൊമ്പനെ ഇടിക്കുകയായിരുന്നു. രാവിലെ ആറരയോടെയായിരുന്നു സംഭവം. മുട്ടിക്കടവ് ജംഗ്ഷൻ പിന്നിട്ട് മുന്നോട്ട് പോകുന്നതിനിടെയാണ് ആന പെട്ടെന്ന് റോഡിലേക്ക് ഇറങ്ങിയത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ എഞ്ചിൻ നിലച്ച് വാഹനം റോഡിൽ നിൽക്കുകയായിരുന്നു. തുടർന്ന് ആക്രമണ സ്വഭാവത്തോടെ ആന കാറിന് നേരെ തിരിഞ്ഞുനിന്നതോടെ […]
Read more

മലിനീകരണ നിയന്ത്രണത്തിൽ കുടുങ്ങി ഹൗസ്ബോട്ടുകൾ; വേമ്പനാട്ടുകായലിൽ പ്രതിസന്ധി രൂക്ഷം

​ആലപ്പുഴ: മലിനീകരണ നിയന്ത്രണ സംവിധാനങ്ങളും മതിയായ സർട്ടിഫിക്കറ്റുകളും ഇല്ലാത്ത ഹൗസ്ബോട്ടുകൾക്ക് വേമ്പനാട്ടുകായലിൽ നാളെ മുതൽ വിലക്ക്. ഹൈക്കോടതിയുടെ ജനുവരി 20-ലെ ഇടക്കാല ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് തുറമുഖ വകുപ്പ് പരിശോധന കർശനമാക്കുന്നത്. എന്നാൽ, ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഉത്തരവ് എങ്ങനെ നടപ്പിലാക്കുമെന്ന ആശങ്കയിലാണ് ഹൗസ്ബോട്ട് ഉടമകൾ. ​നിലവിൽ ജില്ലയിൽ ശുചിമുറി മാലിന്യം സംസ്കരിക്കാൻ സർക്കാർ സംവിധാനങ്ങളില്ലാത്തതാണ് പ്രധാന വെല്ലുവിളി. ആർ ബ്ലോക്കിൽ ഉടമകളുടെ അസോസിയേഷൻ മുൻകൈയെടുത്ത് സ്ഥാപിച്ച പ്ലാന്റ് പ്രളയത്തിൽ നശിച്ച ശേഷം ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. ചേർത്തല […]
Read more

കളരിയാമ്മാക്കൽ ചെക്ക്ഡാം തടിപ്പലകകൾ സുരക്ഷിതം; മാലിന്യനീക്കം ഉടൻ ആരംഭിക്കാൻ നഗരസഭാ ചെയർപേഴ്സന്റെ നിർദ്ദേശം

കോട്ടയം: ചെത്തിമറ്റം കളരിയാമ്മാക്കൽ ചെക്ക്ഡാമിന്റെ ഷട്ടറുകളായി ഉപയോഗിക്കുന്ന തടിപ്പലകകൾ നശിപ്പിക്കപ്പെട്ടതായി വന്ന മാധ്യമ വാർത്തകളുടെ നിജസ്ഥിതി മനസ്സിലാക്കാൻ പാലാ നഗരസഭാ ചെയർപേഴ്സൺ സന്ദർശനം നടത്തി. ചെക്ക്ഡാമിലെ ഷട്ടറുകൾ നശിപ്പിച്ചിട്ടില്ലെന്നും, ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി അവ സുരക്ഷിതമായി മാറ്റി സൂക്ഷിച്ചിരിക്കുകയാണെന്നും സന്ദർശനത്തിൽ വ്യക്തമായി. ചെക്ക്ഡാമിൽ അടിഞ്ഞുകൂടിയിരിക്കുന്ന പ്ലാസ്റ്റിക്, കുപ്പികൾ, ഇല്ലിമുളകൾ, എക്കൽ മണ്ണ് എന്നിവ നീക്കം ചെയ്യുന്നതിനായി ഇറിഗേഷൻ വകുപ്പ് കരാർ നൽകിയിട്ടുണ്ട്. മാലിന്യങ്ങൾ മാറ്റുന്നതിനായി ഷട്ടറുകൾ മാറ്റി ജലനിരപ്പ് ക്രമീകരിക്കേണ്ടത് അനിവാര്യമായതിനാൽ, കരാറുകാരൻ തടിപ്പലകകൾ അഴിച്ച് സുരക്ഷിതമായ […]
Read more

വിജയികളായ ജനപ്രതിനിധികൾക്ക് കോട്ടയം അതിരൂപതയുടെ സ്വീകരണം

കോട്ടയം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയികളായ കോട്ടയം അതിരൂപതാംഗങ്ങളായ ജനപ്രതിനിധികൾക്ക് അതിരൂപതയുടെ നേതൃത്വത്തിൽ ഹൃദ്യമായ സ്വീകരണം നൽകി. അതിരൂപതാ അജപാലനകേന്ദ്രമായ ചൈതന്യ പാസ്റ്ററൽ സെന്ററിൽ നടന്ന അനുമോദന സമ്മേളനത്തിൽ അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് ജനപ്രതിനിധികളെ ആദരിച്ചു. അതിരൂപതാ സഹായമെത്രാന്മാരായ മാർ ജോസഫ് പണ്ടാരശ്ശേരിൽ, ഗീവർഗീസ് മാർ അപ്രേം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റുമാർ ഉൾപ്പെടെയുള്ള 81 അതിരൂപതാംഗങ്ങളാണ് സ്വീകരണമേറ്റുവാങ്ങിയത്. യോഗത്തിൽ കോട്ടയം അതിരൂപതാ […]
Read more

കുറവിലങ്ങാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

കോട്ടയം: രാജ്യത്തിന്റെ എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് കോൺഗ്രസ് കുറവിലങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് അജോ അറക്കൽ ദേശീയ പതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കമായി. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ കെ.പി.സി.സി മെമ്പർ അഡ്വ. ടി. ജോസഫ് റിപ്പബ്ലിക് ദിന സന്ദേശം നൽകി. രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളും ഭരണഘടനയുടെ പ്രാധാന്യവും സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. ആഘോഷത്തിന്റെ ഭാഗമായി മധുരപലഹാര വിതരണവും നടന്നു. യൂത്ത് കോൺഗ്രസ് ജില്ലാ […]
Read more

ശംഖുംമുഖത്ത് വീണ്ടും മണൽ വിരിക്കും

തിരുവനന്തപുരം :നാവികസേന ദിനത്തിനുവേണ്ടി ശംഖുംമുഖത്ത് നിർമിച്ച കൃത്രിമ തീരം നീട്ടുന്നു. ഡയഫ്രം മതിൽ മുതൽ ശംഖുംമുഖത്തെ കൊട്ടാരത്തിന്റെ വടക്കേയറ്റം വരെയുള്ള 370 മീറ്റർ ദൂരത്തിലുള്ള തീരമാണ് നീട്ടുന്നത്. ശക്തിയേറിയ വേലിയേറ്റത്തെ ചെറുക്കുംവിധത്തിലുള്ള കരിങ്കൽ മറയുണ്ടാക്കിയാണ് കൃത്രിമമായി തീരം പുനഃസൃഷ്ടിക്കുന്നത്. 14 കോടി രൂപയാണ് പദ്ധതിക്കായി സർക്കാർ അനുവദിച്ചത്. അടിക്കടിയുണ്ടാകുന്ന കള്ളക്കടൽ പ്രതിഭാസവും തിരയുടെ തള്ളിക്കയറ്റവും കാരണം പലപ്പോഴും തീരത്തെ മണ്ണ് പാടെ കടലെടുത്തിരുന്നു. ഇതുകാരണം നൂറ്റാണ്ടുകളായി ശംഖുംമുഖത്തുള്ള പഴയ കോഫി ഹൗസ് കെട്ടിടം, ആറാട്ടുമണ്ഡപം, ശംഖുംമുഖം കൊട്ടാരം […]
Read more

സിപിഎം ശക്തികേന്ദ്രങ്ങളിൽ ബിജെപിയുടെ കടന്നുകയറ്റം

തിരുവനന്തപുരം: സിപിഎമ്മിന്റെ ശക്തികേന്ദ്രമായിരുന്ന കഴക്കൂട്ടം നിയമസഭാ മണ്ഡലത്തിലെ തേരോട്ടമാണ് ബിജെപിയെ തലസ്ഥാന നഗരത്തിൽ 50 സീറ്റെന്ന ശക്തമായ നിലയിലേക്ക് എത്തിച്ചത്.വാർഡ് പുനർവിഭജനത്തിൽ ഇടതുപക്ഷത്തിനനുകൂലമായി വെട്ടിനിരത്തിയിട്ടുപോലും ബിജെപിയുടെ വിജയത്തിന് തടയിടാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല സ്വന്തം തട്ടകങ്ങളിൽ എൽഡിഎഫ് തകരുകയും ചെയ്തു. യുഡിഎഫിന്റെ തിരിച്ചു വരവ് ബാധിച്ചത് എൽഡിഎഫിനെയാണ്. തീരദേശത്ത് കഴിഞ്ഞതവണ നഷ്ടമായ 12-ഓളം വാർഡുകളിൽ ആറെണ്ണം തിരിച്ചു പിടിച്ചതാണ് യുഡുഎഫിന്റെ നില മെച്ചപ്പെടുത്താൻ കാരണം. കഴക്കൂട്ടം നിയമസഭാ മണ്ഡലത്തിന്റെ പരിധിയിലെ 28 വാർഡുകളിൽ 14-ഉം ബിജെപിക്ക് ഒപ്പമാണ്. ഇതിൽ […]
Read more

കോണ്‍ഗ്രസുമായി ചേര്‍ന്ന് തിരുവനന്തപുരം ഭരിക്കാന്‍ ഉദ്ദേശിക്കുന്നില്ല; എം.വി.ഗോവിന്ദന്‍

തിരുവനന്തപുരം: കോൺഗ്രസ്‌ ചേര്‍ന്ന് തിരുവനന്തപുരം ഭരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ബിജെപിയെ അധികാരത്തില്‍നിന്നു മാറ്റിനിര്‍ത്താന്‍ കോണ്‍ഗ്രസുമായി സഹകരിക്കുമോ എന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് ബിജെപിയെയോ ബിജെപിയുമായി ചേര്‍ന്ന് കോണ്‍ഗ്രസിനെയോ എതിര്‍ക്കാന്‍ നിലപാട് സ്വീകരിക്കില്ലെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. എല്‍ഡിഎഫിന്റെ ജനകീയാടിത്തറയില്‍ കാര്യമായ മാറ്റം ഒന്നും ഉണ്ടായിട്ടില്ല. വര്‍ഗീയശക്തികളുമായി നീക്കുപോക്ക് ഉണ്ടാക്കിയാണ് യുഡിഎഫ് മത്സരിക്കുന്നത്. എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ ബിജെപി വോട്ടുകള്‍ യുഡിഎഫിനും തിരിച്ച് യുഡിഎഫ് വോട്ടുകള്‍ ബിജെപിക്കും ലഭിച്ച നിരവധി സംഭവങ്ങള്‍ പുറത്തു […]
Read more

നൈറ്റ്സ് ഹെലികോപ്റ്റർ യൂണിറ്റ് തിരിച്ചെത്തി

തിരുവനന്തപുരം: ശ്രീലങ്കയിൽ ദിത്വ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ഇന്ത്യയുടെ വ്യോമസേന സംഘം തിരുവനന്തപുരത്ത് തിരിച്ചെത്തി. ഓപ്പറേഷൻ സാഗർ ബന്ധു എന്ന പേരിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ദൗത്യത്തിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ നടത്തിയ ടീമാണ് മടങ്ങിയെത്തിയത്. തിരച്ചിൽ, രക്ഷാപ്രവർത്തനം, പുനരധിവാസ പ്രവർത്തനങ്ങൾ, ദുരിതാശ്വാസ സാധനങ്ങൾ എത്തിക്കൽ എന്നിവയ്ക്കായി തിരുവനന്തപുരത്തെ ദക്ഷിണ വ്യോമസേന ആസ്ഥാനത്തെ നൈറ്റ്‌സ് ഹെലികോപ്റ്റർ യൂണിറ്റാണ് നേതൃത്വം നൽകിയത്. സമുദ്രമേഖലയിലെ സഹകരണം, ദുരന്തനിവാരണ പ്രവർത്തനങ്ങൾ, സന്നദ്ധ ദൗത്യങ്ങൾ എന്നിവയിൽ മികവുറ്റ സംഭാവനകൾക്ക് പേരുകേട്ട […]
Read more
Advertisement
WhiteswanTV Footer