Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Local news

കസ്റ്റഡി മരണം; മുൻ ഡിവൈഎസ്പിക്ക് മൂന്നുമാസം തടവ്

തിരുവനന്തപുരം: മാല മോഷണത്തിന് കസ്റ്റഡിയിലെടുത്തയാൾ മരിച്ച കേസിൽ മുൻ ഡിവൈഎസ്പി കൊല്ലം മടത്തറ സ്വദേശി വൈ.ആർ. റസ്റ്റത്തിന് മൂന്നു മാസം തടവും 1000 രൂപ പിഴയും. പിഴ ഒടുക്കിയില്ലെങ്കിൽ 15 ദിവസം തടവും സിബിഐ സ്പെഷൽ കോടതി ജഡ്ജി കെ.എസ്.രാജീവ് വിധിച്ചു.  വൈ.ആർ.റസ്റ്റം ഉൾപ്പെടെ 6 പൊലീസ് ഉദ്യോഗസ്ഥർ ആരോപണ വിധേയരായ കേസിൽ 3 പേർക്ക് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി മാപ്പു നൽകിയിരുന്നു. പ്രതിപ്പട്ടികയിലുണ്ടായിരുന്ന രണ്ടുപേർ കേസ് നടത്തിപ്പിനിടെ മരിച്ചു.  വൈ.ആർ.റസ്റ്റം കീഴ്‌വായ്പൂര് പൊലീസ് സ്റ്റേഷനിൽ എസ്ഐയായിരിക്കെ 1999ലായിരുന്നു […]
Read more

വിധികർത്താക്കൾക്കെതിരേ പ്രതിഷേധം; തടഞ്ഞ് പോലീസ്

തിരുവനന്തപുരം: റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ വിധികർത്താക്കളെ വേദിയിൽ ചോദ്യംചെയ്യാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. പ്രതിഷേധക്കാർ വളഞ്ഞതോടെ വിധികർത്താക്കൾ വേദിയിൽ ഓടിക്കയറി. പോലീസെത്തി പ്രതിഷേധക്കാരോട് പുറത്തുപോകാൻ ആവശ്യപ്പെട്ടെങ്കിലും ഒരുകൂട്ടർ പോലീസിനുനേരേയും കയർത്തു. കൂടുതൽ പോലീസെത്തി ബഹളമുണ്ടാക്കിയവരെ മുഴുവൻ സ്കൂളിനു പുറത്തിറക്കിവിട്ടു. നാടൻപാട്ട് മത്സരം നടന്ന ആറ്റിങ്ങൽ ഗവ. ഗേൾസ് എച്ച്എസ്എസിലെ ഓഡിറ്റോറിയത്തിനുള്ളിൽ വെള്ളിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ്യായിരുന്നു സംഭവം. നാടൻപാട്ടുമത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കൻഡറി വിഭാഗത്തിലും കിളിമാനൂർ ആർആർവിജിഎച്ച്എസ്എസിലെ കുട്ടികളെയാണ് സംസ്ഥാന കലോത്സവത്തിലേക്കു തിരഞ്ഞെടുത്തത്. ഇത് അഴിമതിയാണെന്നാരോപിച്ചായിരുന്നു ഒരു […]
Read more

അവസാന ലാപ്പിൽ അഴിമതിക്കഥകൾ, വിവരാവകാശരേഖകൾ നിരത്തി ബിജെപി; പ്രതിരോധിച്ച് സിപിഎം

തിരുവനന്തപുരം: പ്രചാരണം കത്തിക്കയറുന്ന അവസാന നാളുകളിൽ അഴിമതിയും തട്ടിപ്പും അടക്കം ആരോപണ പ്രത്യാരോപണങ്ങളുമായി മുന്നണികൾ. കോർപ്പറേഷൻ ഭരണത്തിനെതിരേ അഴിമതി ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ തന്നെയാണ് ആദ്യ വെടി പൊട്ടിച്ചത്. തൊട്ടുപിന്നാലെ മറുപടിയുമായി രംഗത്തെത്തിയ സിപിഎം ജില്ലാ നേതൃത്വം അനന്തപുരം സഹകരണ സംഘത്തിനെതിരേ അന്വേഷണം നടത്താനുള്ള ഉത്തരവും പുറത്തിറക്കി. ബിജെപിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് നേതൃത്വം നൽകുന്ന ആർഎസിഎസിനെ ലക്ഷ്യമാക്കിയുള്ളതായിരുന്നു അനന്തപുരം ബാങ്കിനുനേരേയുള്ള നീക്കം. സാധാരണ വാർഡുതലത്തിലും തദ്ദേശസ്ഥാപനതലത്തിലും നടക്കുന്ന ആരോപണങ്ങൾ ഇപ്പോൾ മുതിർന്ന നേതാക്കൾ തന്നെ ഏറ്റെടുത്തിരിക്കുകയാണ്. […]
Read more

മാജിക് പ്ലാനറ്റിൽ ഇൻക്ലൂസീവ് ഇന്ത്യ ഫോട്ടോഗാലറി പ്രദർശനം

തിരുവനന്തപുരം : ഗോപിനാഥ് മുതുകാട് നടത്തിയ ഇൻക്ലൂസീവ് ഇന്ത്യ ഭാരതയാത്രയുടെ ഫോട്ടോ പ്രദർശനം മാജിക് പ്ലാനറ്റിൽ ആരംഭിച്ചു. അവോക്കി എംഡി ഗണേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. ലോക ഭിന്നശേഷിദിനത്തിൽ നടന്ന പരിപാടിയിൽ ഡിഫറന്റ് ആർട് സെന്റർ എക്സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്, മാജിക് പ്ലാനറ്റ് മാനേജർ സി.കെ. സുനിൽരാജ്, ക്രിയേറ്റീവ് ഹെഡ് ഭരതരാജൻ, സിഎഫ്ഒ അശ്വതി നിഷാന്ത് തുടങ്ങിയവർ പങ്കെടുത്തു. മാജിക് പ്ലാനറ്റിലെ സന്ദർശകർക്ക് സൗജന്യമായി ഫോട്ടോഗാലറി സന്ദർശിക്കാം. ഭിന്നശേഷിവിഭാഗത്തിനായി രാജ്യത്തിന്റെ വിവിധയിടങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, അവയുടെ പ്രവർത്തനങ്ങൾ […]
Read more

തിരുവനന്തപുരത്തെ സർക്കാർ തീയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങൾ പോൺ സൈറ്റിൽ; ഡൗൺലോഡിംഗ് പണം നൽകിയാൽ

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ ഉടമസ്ഥയിൽ പ്രവർത്തിക്കുന്ന തീയേറ്ററുകൾക്കുള്ളിലെ സിസിടിവി ദൃശ്യങ്ങൾ പോൺ സൈറ്റിലും ടെലഗ്രാം ഗ്രൂപ്പിലും വ്യാപകമായി പ്രചരിക്കുന്നു. ദി ന്യൂസ് മിനിറ്റ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിവിധ തീയേറ്ററുകളിൽ സിനിമ കാണാനെത്തുന്ന കമിതാക്കളുടെ ദൃശ്യങ്ങളാണ് മുഖം പോലും ബ്ലർ ചെയ്യാതെ പ്രചരിക്കുന്നത്. ഈ ദൃശ്യങ്ങൾക്കൊപ്പം ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യാനുള്ള ലിങ്കുകളും പങ്കുവയ്ക്കുന്നുണ്ട്. ഇത്തരം ടെലഗ്രാം ചാനലിൽ അംഗമായാൽ നിരവധി സബ് ചാനലുകളും കാണാൻ സാധിക്കും. പണം നൽകിയാൽ ഒട്ടേറെ സിസിടിവി […]
Read more

കുത്തി പരിക്കേൽപ്പിച്ചതായി പരാതി

തിരുവനന്തപുരം : വെഞ്ഞാറമൂട് നടന്ന തർക്കത്തിനിടെ സിപിഎം പ്രവർത്തകർ ഇന്ത്യൻ കോഫിഹൗസ് ജീവനക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ചതായി പരാതി. പരിക്കേറ്റ കാപ്പിച്ചിറ കോലിയക്കോട് രഞ്ജിത്ത് ഭവനിൽ രജി (32) ആശുപത്രിയിൽ ചികിത്സ തേടി. ഞായറാഴ്ച രാത്രിയോടെയാണ് കോലിയക്കോട് ജങ്ഷനു സമീപം സുഹൃത്തുമായി സംസാരിച്ചുനിന്ന രജിത്തും പാർട്ടി ഓഫീസിലുണ്ടായിരുന്ന മൂന്ന് സിപിഎം പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായത്. രജിത്തിനെ മർദിക്കുകയും അതിൽ ഒരാളുടെ കൈയിലുണ്ടായിരുന്ന കീച്ചെയിനിലുള്ള കത്തിയുപയോഗിച്ച് കുത്തുകയും ചെയ്‌തെന്നാണ് പരാതി. നെഞ്ചിലും കൈയിലും കുത്തേറ്റ രജിത് ആശുപത്രിയിൽ ചികിത്സ തേടി. പരാതിയുടെ […]
Read more

പൊന്നിനേക്കാൾ തിളക്കമുള്ള സത്യസന്ധത; കളഞ്ഞു കിട്ടിയ 4 പവൻ തൂക്കമുള്ള സ്വർണ മാല ഉടമയ്ക്ക് തിരികെ നൽകി

തിരുവനന്തപുരം : പവന് വില എത്ര കൂടിയാലും സത്യസന്ധതയ്ക്ക് തന്നെയാണ് പൊന്നിനേക്കാൾ മൂല്യമെന്ന് ഒരിക്കൽക്കൂടി തെളിയിക്കുകയാണ് വിതുര കേന്ദ്രമായ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ വിജയൻ നായരും മാഹീനും. സാമ്പത്തിക പ്രതിസന്ധി ജീവത്തിൽ വില്ലനാകുമ്പോഴും ജോലി ചെയ്യുന്ന സ്ഥാപനത്തിനു മുന്നിൽ നിന്നും കളഞ്ഞു കിട്ടിയ 4 പവൻ തൂക്കമുള്ള സ്വർണ മാല ഉടമയ്ക്ക് തിരികെ നൽകിയാണ് ഇരുവരും മാതൃകയായത്. വിതുര സ്വദേശിയും എൽഐസിയിലെ എംഡിആർടി അംഗവുമായ ബാലചന്ദ്രൻ നായരുടെ സ്വർണ മാലയാണ് കഴിഞ്ഞ ദിവസം നഷ്ടപ്പെട്ടത്‌. വിതുര കലുങ്ക് […]
Read more

20 വർഷത്തെ ഇടതുഭരണത്തിന് അറുതിവരുത്താൻ യുഡിഎഫും ഭരണം നിലനിർത്താൻ എൽഡിഎഫും; മംഗലപുരം പഞ്ചായത്ത് ഒരുങ്ങി, തീപാറും പോരാട്ടത്തിന്

തിരുവനന്തപുരം: പഞ്ചായത്തിന്റെ 4 മുൻ പ്രസിഡന്റുമാരടക്കം ഒരു ഡസനിലധികം മുൻ ജനപ്രതിനിധികളും 6 ഇടത്ത് ജനസമ്മതിയുള്ള റിബലുകളും തിരഞ്ഞെടുപ്പിൽ പത്രിക നൽകിയതോടെ മംഗലപുരം പ‍ഞ്ചായത്തിൽ ഇക്കുറി പോരാട്ടം തീപാറും. 20 വർഷത്തെ ഇടതുഭരണത്തിന് അറുതിവരുത്താൻ യുഡിഎഫും ഭരണം നിലനിർത്താൻ എൽഡിഎഫും പുതിയൊരു മാറ്റത്തിന് എൻഡിഎയും പലവിധ അടവുനയങ്ങളുമായി പ്രചാരണ രംഗത്തു സജീവമായി. ഇടതുപക്ഷത്തിന്റെ രണ്ട് മുൻ പഞ്ചായത്ത് പ്രസിഡന്റുമാർ ഇത്തവണ നേർക്കുനേർ ഏറ്റുമുട്ടുന്നത് എൽഡിഎഫിനും മുൻ പഞ്ചായത്ത് അംഗങ്ങളായ 3 പേരടക്കം 4 നേതാക്കൾ റിബലായി മത്സരിക്കുന്നതു […]
Read more

മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വേഷം മാറി; കുടുങ്ങി വിദ്യാർഥികൾ

തിരുവനന്തപുരം: ബൈക്കുകളുമായി അമിത വേഗതയിൽ സൈലൻസർ മാറ്റി വലിയതോതിൽ ശബ്ദമുണ്ടാക്കിയും നമ്പർ പ്ലേറ്റ് ഇല്ലാതെയും വിലസിയ ‘യൂത്തന്മാർ ” വേഷപ്രഛന്നരായ മോട്ടർ വെഹിക്കിൾ ഉദ്യോഗസ്ഥരുടെ വലയിൽ കുടുങ്ങി. വർക്കല താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ നടന്ന പരിശോധനയിൽ 103 ൽ അധികം കേസുകളിൽ രണ്ടു ലക്ഷത്തോളം രൂപയാണ് പിഴ ഈടാക്കിയത്. ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ, ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കൽ, ഫിറ്റ്നസ്, നമ്പർ പ്ലേറ്റ് ഇല്ലാത്തത്, എയർ ഹോൺ, കാൽനടയാത്രക്കാരുടെ ക്രോസിങ്ങുകളിൽ വേഗത കുറയ്ക്കാത്ത 10 വാഹനങ്ങൾ എന്നിവയ്ക്കാണ് […]
Read more
Advertisement
WhiteswanTV Footer