Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നൈറ്റ്സ് ഹെലികോപ്റ്റർ യൂണിറ്റ് തിരിച്ചെത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ശ്രീലങ്കയിൽ ദിത്വ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ഇന്ത്യയുടെ വ്യോമസേന സംഘം തിരുവനന്തപുരത്ത് തിരിച്ചെത്തി.

ഓപ്പറേഷൻ സാഗർ ബന്ധു എന്ന പേരിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ദൗത്യത്തിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ നടത്തിയ ടീമാണ് മടങ്ങിയെത്തിയത്. തിരച്ചിൽ, രക്ഷാപ്രവർത്തനം, പുനരധിവാസ പ്രവർത്തനങ്ങൾ, ദുരിതാശ്വാസ സാധനങ്ങൾ എത്തിക്കൽ എന്നിവയ്ക്കായി തിരുവനന്തപുരത്തെ ദക്ഷിണ വ്യോമസേന ആസ്ഥാനത്തെ നൈറ്റ്‌സ് ഹെലികോപ്റ്റർ യൂണിറ്റാണ് നേതൃത്വം നൽകിയത്.

സമുദ്രമേഖലയിലെ സഹകരണം, ദുരന്തനിവാരണ പ്രവർത്തനങ്ങൾ, സന്നദ്ധ ദൗത്യങ്ങൾ എന്നിവയിൽ മികവുറ്റ സംഭാവനകൾക്ക് പേരുകേട്ട യൂണിറ്റാണ് മീഡിയം-ലിഫ്റ്റ് ഹെലികോപ്റ്ററുകളും ഉയർന്ന പരിശീലനം ലഭിച്ച വൈമാനികരും അടങ്ങിയ നൈറ്റ്‌സ് ഹെലികോപ്റ്റർ യൂണിറ്റ്. 10 ദിവസം നീണ്ടുനിന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ 264 പേരെ ഒഴിപ്പിക്കുകയും 50 ടൺ സാധനങ്ങൾ എത്തിക്കുകയും ചെയ്തു.

Recent News

Advertisement
WhiteswanTV Footer