കൊച്ചി: മലയാറ്റൂർ ചിത്രപ്രിയയുടെ കൊലപാതകത്തിൽ പൊലീസ് മുന്നോട്ടുവച്ച വാദങ്ങൾ സംശയാസ്പദമാണെന്ന് ആരോപിച്ച് ചിത്രപ്രിയയുടെ ബന്ധു ശരത് ലാൽ. പൊലീസിന്റെ കണ്ടെത്തലുകൾ തനിക്ക് വിശ്വസനീയമല്ലെന്നും ചില കാരണങ്ങൾ പൊരുത്തപ്പെടുന്നില്ലെന്നും അദ്ദേഹം ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു.
പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിൽ കാണുന്നത് ചിത്രപ്രിയയല്ലെന്നതാണ് ശരത് ലാലിന്റെ പ്രധാന ആരോപണം. കേസുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പലതും പ്രചരിക്കുന്നുണ്ടെന്നും പൊലീസ് നൽകിയ വിശദീകരണങ്ങളിൽ തെറ്റുകൾ കാണുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, പ്രതി അലനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാൻ പൊലീസ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.




