ടൊറന്റോ: കാനഡയിലെ ടൊറന്റോയിൽ നടന്ന ഒരു ഇന്ത്യൻ സാംസ്കാരിക പരിപാടിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. പിന്നാലെ സോഷ്യൽ മീഡിയയിൽ കടുത്ത വംശീയ അധിക്ഷേപവും കുടിയേറ്റ വിരുദ്ധ ചർച്ചകളും പുകയുന്നു. നൂറുകണക്കിന് ഇന്ത്യക്കാർ പരമ്പരാഗത സംഗീതത്തിനൊപ്പം നൃത്തം ചെയ്യുന്നതും ഇന്ത്യൻ ഭക്ഷണസ്റ്റാളുകൾ ആസ്വദിക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിൽ.
പൊതുസ്ഥലത്തു നടന്ന ആഘോഷത്തിന്റെ വീഡിയോ ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് വിവാദപരമായ അടിക്കുറിപ്പോടെ പങ്കുവെച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ‘കാനഡ ഇപ്പോൾ ഒരു ഇന്ത്യൻ കോളനിയായി മാറിയിരിക്കുകയാണ്… ഇത് അനുവദിക്കരുത്’ എന്നായിരുന്നു കുറിപ്പ്. വൻതോതിലുള്ള കുടിയേറ്റം കാരണം കാനഡയിലെ യഥാർത്ഥ പൗരന്മാർ സ്വന്തം നാട്ടിൽ ന്യൂനപക്ഷമായി മാറിക്കൊണ്ടിരിക്കുകയാണെന്നും പോസ്റ്റിൽ ആരോപിക്കുന്നു.
Canada has turned into an Indian colony!!!!
— Știrile Rezistenței 🇷🇴 🇷🇺 (@RomaniaMare1918) June 2, 2026
Canadians are now a minority in Toronto and the flood of immigrants is larger than ever before.
We cannot let this happen to us. Wake up!!!! pic.twitter.com/TIxnzuLeS7
പിന്നാലെ കടുത്ത കുടിയേറ്റ വിരുദ്ധ മാനസികാവസ്ഥയുള്ള വലിയൊരു വിഭാഗം ആളുകൾ വീഡിയോയ്ക്ക് താഴെ വംശീയ അധിക്ഷേപങ്ങളുമായി രംഗത്തെത്തി. തങ്ങളുടെ സംസ്കാരം കുടിയേറ്റക്കാർ നശിപ്പിക്കുന്നു എന്നാണ് ഇവർ പറയുന്നത്. എന്നാൽ ഇന്ത്യക്കാരെ അനുകൂലിച്ചും കമന്റുകൾ വരുന്നുണ്ട്.





