Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പാണ്ഡ്യയെ കൂവിയാല്‍ പിടിവീഴും;നിലപാടുമായി ദില്ലി ക്രിക്കറ്റ് അസോസിയേഷന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദില്ലി: ഐപിഎല്‍ ഈ സീസണില്‍ മുംബൈയുടെ മോശം പ്രകടനത്തില്‍ ആരാധകരുടെ കൂവല്‍ ഏറ്റു വാങ്ങുകയാണ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ.രോഹിത് ശര്‍മ്മയെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയത് അംഗീകരിക്കാന്‍ പറ്റാത്തതും പാണ്ഡ്യയുടെ രീതികളോട് പൊരുത്തപ്പെടാന്‍ കഴിയാത്തതുമാണ് ആരാധകരെ ചൊടിപ്പിക്കുന്നത്.വാംഖഡെയിലെ ഹോംഗ്രൗണ്ടില്‍ വരെ മുംബൈ ഫാന്‍സ് പാണ്ഡ്യയെ കൂവി. ഈ സാഹചര്യത്തില്‍ ദില്ലിയില്‍ വച്ച് ഒരു താരത്തെയും കൂവാന്‍ ആരാധകരെ ഒരുതരത്തിലും അനുവദിക്കില്ല എന്ന കര്‍ശന നിലപാട് സ്വീകരിച്ചിരിക്കുകയാണ് ദില്ലി ക്രിക്കറ്റ് അസോസിയേഷന്‍.

‘കളിക്കുന്ന ടീമുകള്‍ക്കെതിരെയോ താരങ്ങള്‍ക്കെതിരെ മോശമായി പെരുമാറുകയോ കൂവുകയോ ചെയ്യുന്ന ആര്‍ക്കെതിരെയും മുമ്പ് നടപടിയെടുത്ത ചരിത്രമില്ല.കാരണം, മുമ്പ് ഇത്തരം സംഭവങ്ങളുണ്ടായിട്ടില്ല.എന്നാല്‍ താരങ്ങളെ കൂവുന്നതും അപമാനിക്കുന്നതും പോലുള്ള സംഭവങ്ങള്‍ ഒരിക്കലും അംഗീകരിച്ചു കൊടുക്കില്ല.അത്തരം സാഹചര്യങ്ങളുണ്ടായാല്‍ ആ സമയം കൃത്യമായ നടപടികള്‍ സ്വീകരിക്കും’ എന്നുമാണ് ദില്ലി ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് രോഹന്‍ ജെയ്റ്റ്‌ലി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് വ്യക്തമാക്കിയത്.

ഐപിഎല്‍ 2024 സീസണിന് മുന്നോടിയായാണ് രോഹിത് ശര്‍മ്മയ്ക്ക് പകരം ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനാക്കിയത്. പാണ്ഡ്യയുടെ പേര് പ്രഖ്യാപിച്ചത് മുതല്‍ മുംബൈയുടെ ആരാധകര്‍ പ്രതിഷേധത്തിലാണ്.സാമൂഹ്യമാധ്യമങ്ങളില്‍ മുംബൈ ഇന്ത്യന്‍സിനെ അണ്‍ഫോളോ ചെയ്യുന്ന ക്യാംപയിന്‍ ആരാധകര്‍ നടത്തി. സീസണിലെ മത്സരങ്ങള്‍ ആരംഭിച്ചപ്പോഴാവട്ടെ മുംബൈ ഇന്ത്യന്‍സ് കളിച്ച മൂന്ന് മത്സരങ്ങളിലും പാണ്ഡ്യയെ കൂവി.മുംബൈ കളിച്ച എല്ലാ മത്സരങ്ങളും തോല്‍ക്കുകയും ചെയ്തതോടെ രോഹിത്തിനെ വീണ്ടും ക്യാപ്റ്റനാക്കണം എന്ന ആവശ്യം ശക്തമാണ്.

Recent News

Advertisement
WhiteswanTV Footer