Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: ഉപതിരഞ്ഞെടുപ്പ് വാർത്തകൾ

ജനാധിപത്യ മൂല്യങ്ങളുടെ ശക്തി പകർന്ന് ‘ഡെമോക്രസി വാൾ’

കോഴിക്കോട് : തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ജനാധിപത്യ പ്രക്രിയയുടെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന ‘ഡെമോക്രസി വാൾ’ കോഴിക്കോട്‌ സൃഷ്ടിച്ചു. ലീപ് കേരളയുടെ ഭാഗമായി കോഴിക്കോട് കോർപ്പറേഷൻ ഓഫീസ് പഴയ കെട്ടിടത്തിന് സമീപമുള്ള മതിലിലാണ് സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ളവർ ചേർന്ന് തയ്യാറാക്കിയ ചിത്രം അണിയിച്ചൊരുക്കിയത്. ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം, ജില്ലാ സ്വീപ് സെൽ, ഇലക്ടറൽ ലിറ്ററസി ക്ലബ്ബ്, കാലിക്കറ്റ് സർവകലാശാല എൻ. എസ്. എസ് ജില്ലാകലക്ടറുടെ ഇൻറേൺഷിപ്പ് പ്രോഗ്രാം (DCIP) എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ രൂപം കൊണ്ട ഈ […]
Read more

പോളിങ് ബൂത്തുകളുടെ പുനക്രമീകരണം; രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു

കോഴിക്കോട് :പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ (SIR) ഭാഗമായി പോളിംഗ് ബൂത്തുകളുടെ പുനഃക്രമീകരണ നിർദേശങ്ങൾ അവതരിപ്പിക്കാൻ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ്ങിന്റെ അധ്യക്ഷതയിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം കോഴിക്കോട് ചേർന്നു. പോളിംഗ് സ്റ്റേഷൻപ്രതി പരമാവധി 1200 വോട്ടർമാർ മാത്രം ഉൾപ്പെടുത്താനായുള്ള നടപടികളാണ് മുന്നോട്ടുവെയ്ക്കുന്നത്. ആവശ്യമായിടത്ത് പുതിയ പോളിംഗ് ബൂത്തുകളും സ്ഥാപിക്കുമെന്ന് കലക്ടർ അറിയിച്ചു. ഒരു കുടുംബത്തിലെ മുഴുവൻ വോട്ടർമാരും ഒരേ ബൂത്തിലായി ഉൾപ്പെടുന്ന രീതിയിലും വീടിനടുത്തായി ബൂത്ത് ലഭ്യമാക്കുന്ന രീതിയിലും ക്രമീകരണം വരുത്തും. വിതരണ […]
Read more

കുന്ദമംഗലം യുഡിഎഫ് വേദിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ കേസിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ

കോഴിക്കോട് :കുന്ദമംഗലത്ത് നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് പരിപാടിയിൽ പാലക്കാട്‌ എംൽഎ രാഹുൽ മാങ്കൂട്ടത്തിനെതിരായ ലൈംഗിക പരാതിയെ കുറിച്ച് വടകര എം പി ഷാഫി പറമ്പിൽ പ്രതികരിച്ചു. രാഹുൽ നിയമപരമായി നടപടികൾ തുടരുന്നതായി ഷാഫി പറമ്പിൽ അറിയിച്ചു. മുൻകൂർ ജാമ്യഹർജി നൽകിയത് നിയമ നടപടികളുടെ ഭാഗം മാത്രമാണെന്നും, വിഷയം നിയമപരമായി തീർപ്പാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ സി.പി.എം പ്രവർത്തനങ്ങളെതിരെ ഷാഫി പറമ്പിൽ കടുത്ത വിമർശനങ്ങളും ഉന്നയിച്ചു. ശബരിമല കൊള്ളയുമായി ബന്ധപ്പെട്ട് സി.പി.എം പ്രതിരോധത്തിലാണെന്നും, ധാർമികത പാഠം പഠിപ്പിക്കുന്നവർ സ്വന്തം […]
Read more

കുന്ദമംഗലത്ത് യുഡിഎഫ് ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി സംഗമം നടന്നു

കോഴിക്കോട് :കോഴിക്കോട് ജില്ലാ പഞ്ചായത്ത്‌ യുഡിഎഫ് സ്ഥാനാർഥി സംഗമം കുന്ദമംഗലം പഞ്ചായത്ത് ബ്ലോക്കിന്റെ നേതൃത്വത്തിൽ ജനം നിറഞ്ഞ ശക്തിയാർജ്ജിത വേദിയായി. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം എൻ. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. എം.കെ. രാഘവൻ എം.പി മുഖ്യാതിഥിയായി പങ്കെടുക്കുമ്പോൾ, ഷാഫി പറമ്പിൽ എം.പി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി യു.സി. രാമൻ, കെ.എം. അഭിജിത്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് […]
Read more

പെരുമണ്ണയിലെ യുഡിഎഫ് സ്ഥാനാർഥികൾ

കോഴിക്കോട് : വരാനിരിക്കുന്ന തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പെരുമണ്ണയിലെ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യു.ഡി.എഫ്.) 22 വാർഡുകളിലേക്കുമുള്ള വനിതകൾക്കും യുവാക്കൾക്കുംപ്രാതിനിധ്യം നൽകിക്കൊണ്ടുള്ള പട്ടികയിൽ മുതിർന്ന നേതാക്കളും പുതുമുഖങ്ങളും ഉൾപ്പെടുന്നു. ​വാർഡ് തലത്തിൽ മത്സരിക്കുന്ന പ്രമുഖർ ജില്ലാ പഞ്ചായത്ത് പന്തീരങ്കാവ് ഡിവിഷനിൽ നിന്നുംഅഡ്വക്കറ്റ് പി ഭവിത, ജില്ലാ പഞ്ചായത്ത് കുന്ദമംഗലം ഡിവിഷൻ സീന, പെരുമണ്ണ ഡിവിഷൻ ബ്ലോക്ക്പഞ്ചായത്ത് ബബിത വിനോദ്, പുത്തൂർമഠം ഡിവിഷൻ ബ്ലോക്ക് പഞ്ചായത്ത് എം സമീറ, പയ്യടിമേത്തൽ ഡിവിഷൻ ബ്ലോക്ക് പഞ്ചായത്ത് ടി കെ സിറാജുദ്ദീൻ, പൂവാട്ടുപറമ്പ് ഡിവിഷൻ ബ്ലോക്ക്പഞ്ചായത്ത് രാധ ഹരിദാസ്, ഒന്നാം വാർഡിൽ നിന്നും പി സനൂപ് പുതുക്കിടി, രണ്ടാം വാർഡിൽനിന്നും കെ പി രാജീവ്, മൂന്നാം വാർഡിൽ നിന്നും അബ്ദുൽ നിസാർ എൻ ടി, നാലാം വാർഡിൽ യുകെ റുഹൈമത്ത്, അഞ്ചാം വാർഡിൽ മുതുമന നളിനി ടീച്ചർ, ആറാം വാർഡിൽ ഫിമിലിപുൽപറമ്പൽ, ഏഴാം വാർഡിൽ നിഷ ടീച്ചർ, എട്ടാം വാർഡ് ബില്‍സി ടിപി, ഒമ്പതാം വാർഡ് ശ്രീകലകോട്ടപൊയിൽ, പത്താം വാർഡ് വടക്കേതോടിയിൽ വിടി മനോജ്, പതിനൊന്നാം വാർഡ് ആർ എംഉമ്മു ജമീല, പന്ത്രണ്ടാം വാർഡ് പ്രഭാവതി ടീച്ചർ, പതിമൂന്നാം വാർഡ് എംപി അബ്ദുൾ മജീദ്, പതിനാലാം വാർഡ് കെ ഇ മുഹമ്മദ് ഫസൽ, പതിനഞ്ചാം വാർഡ് എ ടി മുനീർ, പതിനാറാം വാർഡ്പ്രിയങ്ക, പതിനേഴാം വാർഡ് തെക്കേ തൊടികയിൽ സുബ്രഹ്മണ്യൻ, പതിനെട്ടാം വാർഡ് ആയിഷാബികുമ്മങ്ങൽ, പത്തൊമ്പതാം വാർഡ് പ്രേമരാജൻ പുത്തൻപുരയിൽ, ഇരുപതാം വാർഡ് രമ്യ തട്ടാൻ, ഇരുപത്തിയൊന്നാം വാർഡ് മുഹമ്മദ് ഫായിസ് കെ പി, ഇരുപത്തിരണ്ടാം വാർഡ് കെ പി രാജൻനെടുംപറമ്പിൽ  ഇരുപത്തിരണ്ടാം വാർഡ് കെ പി രാജൻ നെടുംപറമ്പിൽ എന്നിവരാണ് യു ഡി എഫിനായി അങ്കം കുറിക്കുന്നത്. ​സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് യു.ഡി.എഫ്. തെരഞ്ഞെടുപ്പ്പ്രചാരണം ശക്തമാക്കിക്കഴിഞ്ഞു.
Read more

തെരഞ്ഞെടുപ്പ് ഗോദയിൽ കച്ചമുറുക്കി മുകുന്ദൻ ഗുരുക്കൾ; പുറമേരിയിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വിജയപ്രതീക്ഷ

കോഴിക്കോട് : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഗോദയിൽ കച്ചമുറുക്കി ‘ആക്കച്ചുവട്’ വച്ച് മുന്നേറുകയാണ് പ്രശസ്ത കളരി ആചാര്യൻ കടത്തനാട് മുകുന്ദൻ ഗുരുക്കൾ. പുറമേരി പഞ്ചായത്തിന്റെ ഭരണത്തുടർച്ചയ്ക്ക് കരുത്തുപകരാനായി സിപിഐഎം സ്ഥാനാർത്ഥിയായിട്ടാണ് അദ്ദേഹം ജനവിധി തേടുന്നത്. പുറമേരി പോസ്റ്റ് ഓഫീസ് മൂന്നാം വാർഡിൽനിന്നാണ് മുകുന്ദൻ ഗുരുക്കൾ മത്സരിക്കുന്നത്. കഴിഞ്ഞ 10 വർഷമായി യുഡിഎഫ് കയ്യടക്കിവച്ചിരുന്ന ഈ വാർഡ് തിരിച്ചുപിടിക്കുകയെന്ന സുപ്രധാന ദൗത്യമാണ് കന്നിയങ്കത്തിൽ അദ്ദേഹത്തെ ഏൽപ്പിച്ചിരിക്കുന്നത്. കടത്തനാടൻ കളരി സംഘം പുറമേരി ശാഖയുടെ സ്ഥാപകൻ കൂടിയായ ഗുരുക്കൾക്ക് ശിഷ്യസമ്പത്ത് […]
Read more

മണ്ണാർക്കാട് അട്ടപ്പാടിയിൽ യുഡിഎഫ് സ്ഥാനാർത്ഥി സംഗമം സംഘടിപ്പിച്ചു

പാലക്കാട്: മണ്ണാർക്കാട് അട്ടപ്പാടിയിൽ യുഡിഎഫ് മുന്നണിയുടെ നേതൃത്വത്തിൽ സ്ഥാനാർഥി സംഗമം നടത്തി. ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക്‌ പഞ്ചായത്ത്,  ജില്ലാ പഞ്ചായത്ത് സ്ഥലങ്ങളിൽ മത്സരിക്കുന്ന 64 യുഡിഎഫ് സ്ഥാനാർഥികളും സംഗമത്തിൽ പങ്കെടുത്തു. പാലക്കാട് എംപി വി കെ ശ്രീകണ്ഠൻ പരിപാടി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് പ്രവർത്തകരും പ്രവർത്തകരും അട്ടപ്പാടി ബ്ലോക്ക്‌ യുഡിഎഫ് കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് അഗളിയിൽ പരിപാടി സംഘടിപ്പിച്ചത്.ചടങ്ങിൽ മണ്ണാർക്കാട് എംഎൽഎ അഡ്വ. എൻ ഷംസുദ്ദീൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. അട്ടപ്പാടിയിലെ യുഡിഎഫ് മുന്നേറ്റത്തിന്റെ ശക്തി വിളിച്ചോതുന്ന സംഗമം ആയിരുന്നു […]
Read more

തദ്ദേശ തെരഞ്ഞെടുപ്പ്; ഹരിതചട്ടം ലംഘിച്ചു; കോഴിക്കോട് 550 കിലോ നിരോധിത ഫ്ലക്‌സ് പിടികൂടി

കോഴിക്കോട് : തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ ഹരിതചട്ടം കർശനമാക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ വൻതോതിൽ നിരോധിത ഫ്ലക്സ് പിടികൂടി. എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ വിവിധ വൻകിട പ്രിന്റിംഗ് മെറ്റീരിയൽ വിൽപ്പനശാലകളിൽ നിന്നായി 550 കിലോ നിരോധിത ഫ്ലക്‌സാണ് പിടിച്ചെടുത്തത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പ്ലാസ്റ്റിക്, ഫ്ലക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കൾ ഒഴിവാക്കണമെന്ന കർശന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തദ്ദേശ സ്വയംഭരണ വകുപ്പിലെ ഇന്റേണൽ വിജിലൻസ് ഓഫീസർ ടി. ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലാണ് […]
Read more

തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഫറോക്ക് നഗരസഭയിലെ പതിനാലാം ഡിവിഷനിൽ കുടുംബ സംഗമം സംഘടിപ്പിച്ചു‎

കോഴിക്കോട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഫറോക്ക് നഗരസഭയിലെ പതിനാലാം ഡിവിഷൻ എൽഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. റിയാസ് പരിപാടി ഉദ്ഘാടനം ചെയ്തു.​ പതിനാലാം ഡിവിഷനിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ അഡ്വക്കേറ്റ് ജൂറൈജിന് വേണ്ടി വോട്ടഭ്യർഥിച്ചുകൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.​ പതിനാലാം ഡിവിഷൻ സി.പി.ഐ.എം. ഏരിയ സെക്രട്ടറി സി. ബാലകൃഷ്ണൻ സ്വാഗതം ആശംസിച്ചു. ആർ.ജെ.ഡി. നേതാവ് പരിപാടിയുടെ അധ്യക്ഷത വഹിച്ചു.​ ഫറോക്ക് നഗരസഭയിലെ 39 ഡിവിഷനുകളിലും ഇത്തരത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചതായി […]
Read more

തദ്ദേശ തെരഞ്ഞെടുപ്പ്; കോഴിക്കോട് ജില്ലയിൽ 4011 നാമനിർദ്ദേശ പത്രികകൾ പിന്‍വലിച്ചു

കോഴിക്കോട്: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകൾ പിന്‍വലിക്കാനുള്ള അവസാന ദിവസമായ ഇന്നലെ, കോഴിക്കോട് ജില്ലയിൽ 4011 പത്രികകൾ പിന്‍വലിക്കപ്പെട്ടു. പുരുഷ സ്ഥാനാർഥികളിൽ നിന്ന് 1831 പേരുടെയും വനിതകളിൽ നിന്ന് 2180 പേരുടെയും പത്രികകളാണ് അവസാന നിമിഷം വരെ പിന്‍വലിക്കപ്പെട്ടത്. കോഴിക്കോട് കോർപറേഷനിൽ 203, ജില്ലാ പഞ്ചായത്തിൽ 52, 12 ബ്ലോക്കുകളിലായി 329, ഏഴ് മുനിസിപ്പാലിറ്റികളിലായി 554, 70 ഗ്രാമപഞ്ചായത്തുകളിലായി 2873 പത്രികകളും പിന്‍വലിക്കപ്പെട്ടു. പിന്‍വലിക്കൽ പ്രക്രിയ പൂർത്തിയായെങ്കിലും സ്ഥാനാർഥികളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കാൻ ഇനിയും വൈകും എന്നാണ് […]
Read more
Advertisement
WhiteswanTV Footer