Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: ഉപതിരഞ്ഞെടുപ്പ് വാർത്തകൾ

പെരുമണ്ണയിൽ 22 വാർഡുകളിൽ നിന്ന് 174 നാമനിർദ്ദേശ പത്രികകൾ

കോഴിക്കോട്: തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പിലേക്ക് പെരുമണ്ണ ഗ്രാമ പഞ്ചായത്തിൽ 22 വാർഡുകളിൽ നിന്ന് 174 നാമ നിർദ്ദേശ പത്രികകൾ ലഭിച്ചു. രണ്ട്, പതിനാല് വാർഡുകളിൽ നിന്ന് പത്ത് പത്രികകൾ വീതം ലഭിച്ചിട്ടുണ്ട്. ഒന്നാം വാർഡിൽ 8, രണ്ടാം വാർഡിൽ 10, മൂന്നാം വാർഡിൽ 9, നാലാം വാർഡിൽ 7,അഞ്ചാം വാർഡിൽ 7, ആറാം വാർഡിൽ 7,ഏഴാം വാർഡിൽ 7,എട്ടാം വാർഡിൽ 7,ഒൻപതാം വാർഡിൽ 8,പത്താം വാർഡിൽ 9,പതിനൊന്നാം വാർഡിൽ 8,പന്ത്രണ്ടാം വാർഡിൽ 8, പതിമൂന്നാം വാർഡിൽ 7,പതിനാലാം […]
Read more

തദ്ദേശ തിരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥിക്ക് ചെലവഴിക്കാവുന്ന തുക 25000 രൂപ

ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി ചെലവഴിക്കാവുന്ന തുക ഗ്രാമപഞ്ചായത്തില്‍ 25000 രൂപയും ബ്ലോക്ക് പഞ്ചായത്ത്, മുന്‍സിപ്പാലിറ്റികളില്‍ 75000 രൂപയും ജില്ലാ പഞ്ചായത്ത്, കോര്‍പ്പറേഷനുകളില്‍ 1,50000 രൂപയുമാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് അറിയിച്ചു. സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട തീയതിക്കും തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കപ്പെടുന്ന തീയതിക്കും ഇടയില്‍ സ്ഥാനാര്‍ഥിയോ തിരഞ്ഞെടുപ്പ് ഏജന്റോ വഹിച്ചതോ അധികാരപ്പെടുത്തിയതോയായ എല്ലാ ചെലവുകളുടെയും പ്രത്യേകം കണക്ക് സൂക്ഷിക്കേണ്ടതാണ്. ചെലവ് നടന്ന തീയതി, ചെലവിന്റെ […]
Read more

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥി നിർണയം; യുഡിഎഫിലെ മുസ്ലിം ലീഗിൽ കടുത്ത ഭിന്നത

കോഴിക്കോട്: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ സ്ഥാനാർത്ഥി നിർണയ ഘട്ടത്തിൽ യുഡിഎഫിലെ മുസ്ലിം ലീഗിൽ ശക്തമായ ഭിന്നത ഉടലെടുത്തിരിക്കുകയാണ്. രണ്ട് വർഷത്തെ വിജയകരമായ ഭരണാനുഭവവുമായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ച അരിയിൽ അലവിയുടെ പേരിനെ കേന്ദ്രമാക്കിയാണ് തർക്കം രൂക്ഷമായത്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസനത്തിൽ വളരെ ശക്തമായി പ്രവർത്തിച്ച വ്യക്തിയാണ് അരിയിൽ അലവി. കുന്ദമംഗലം വാട്ടർ എടിഎം,കുന്ദമംഗലം നഗര ഹൃദയത്തിൽ ഓപ്പൺ സ്റ്റേഡിയം, ഷീ ലോഡ്ജ് ഓഡിറ്റോറിയം തുടങ്ങിയ നിരവധി വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത വ്യക്തിയാണ് അദ്ദേഹം. […]
Read more

“ആദ്യം റോഡ് പിന്നെ വോട്ട്” പെരുവാട്ടിലെ നാട്ടുകാർ പ്രതിഷേധത്തിൽ

കോഴിക്കോട്: ചാത്തമംഗലം പഞ്ചായത്തിലെ പത്താം വാർഡിലെ പെരുവാട്ടിൽ പ്രദേശവാസികൾ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചു. ചെറിയൊരു മഴപെയ്താൽ പോലും റോഡ് മുഴുവൻ വെള്ളത്തിനടിയാകുന്ന അവസ്ഥയോടുള്ള അസഹനമാണ് പ്രതിഷേധമായി മാറിയത്. വർഷങ്ങളോളമായി റോഡ് ഉയർത്തി പുനർനിർമ്മിക്കണമെന്ന ആവശ്യം നാട്ടുകാർ മുന്നോട്ടുവച്ചത്. എംഎൽഎക്കും പഞ്ചായത്ത് ഭരണസമിതിക്കുമൊക്കെ പലതവണ പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.“വർഷങ്ങളായി കാത്തിരിപ്പ്. ഞങ്ങൾക്കാവശ്യമായത് വോട്ട് അല്ല, റോഡാണ്” ഈ മുദ്രാവാക്യവുമായി നാട്ടുകാർ സ്ഥാനാർഥികൾക്ക് മുന്നറിയിപ്പും നൽകി. അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാകുന്നത് വരെ വോട്ടെടുപ്പിൽ […]
Read more

ഗുരുവായൂർ മുൻസിപ്പാലിറ്റിയിൽ ആദ്യഘട്ട നാമനിർദ്ദേശ സമർപ്പണം പൂര്‍ത്തിയായി

തൃശൂർ: ഗുരുവായൂർ മുൻസിപ്പാലിറ്റി തെരഞ്ഞെടുപ്പിന്റെ ഭാഗമായി ആദ്യഘട്ട സ്ഥാനാർഥികൾ ഇന്ന് നാമനിർദേശം സമർപ്പിച്ചു. വരണാധികാരിയായ നിഷി ദേവദാസിന്റെ മുൻപാകെയാണ് സ്ഥാനാർഥികൾ പത്രികകൾ സമർപ്പിച്ചത്. രാവിലെ തന്നെ വിവിധ പാർട്ടികളിലെ സ്ഥാനാർഥികളും പിന്തുണക്കാരും ചേർന്ന് മുൻസിപ്പാലിറ്റി ഓഫീസിൽ ആവശ്യമായ രേഖകളുമായി ഹാജരായതോടെ ഓഫീസിൽ തിരക്ക് വർധിച്ചു. ഗുരുവായൂർ നിയോജക മണ്ഡലത്തിലെ ആദ്യ നാമനിർദ്ദേശ സമർപ്പണമായിരുന്നു ഇന്ന്. നാമനിർദ്ദേശ സമർപ്പണം അടുത്ത ദിവസങ്ങളിലും തുടരുമെന്ന് അധികൃതർ അറിയിച്ചു. പരിശോധനയും പിൻവലിക്കലും പൂർത്തിയായ ശേഷം അന്തിമ സ്ഥാനാർഥിപ്പട്ടിക പ്രസിദ്ധീകരിക്കും.
Read more

തദ്ദേശ തെരഞ്ഞെടുപ്പ് ; തോക്കുകൾ നവംബർ 26 നു മുൻപ് സമർപ്പിക്കണം

ആലപ്പുഴ : ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തതുമായ മുഴുവൻ ആയുധ ലൈസന്‍സികളുടെ കൈവശമുളള തോക്കുകൾ നവംബര്‍ 26 നകം ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ മുമ്പാകെയോ അംഗീകൃത ആര്‍മറികളിലോ സമർപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍, ജില്ലാ പൊലീസ് മേധാവി, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എന്നിവരടങ്ങിയ സ്‌ക്രീനിംഗ് കമ്മിറ്റി അറിയിച്ചു ജില്ലയിലെ ദേശസാല്‍കൃത ബാങ്കുകളുടെ മാനേജര്‍മാരുടെ പേരിലുള്ള ആയുധ ലൈസന്‍സുകള്‍ സമർപ്പിക്കേണ്ടതില്ല. ജില്ലയില്‍ സ്ഥിരതാമസമായിട്ടുള്ള വ്യക്തികള്‍ ജില്ലയ്ക്ക് പുറത്ത് നിന്നും നേടിയിട്ടുള്ളതും ജില്ലയിലേയ്ക്ക് റീ-രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തുമായ ലൈസന്‍സുകള്‍ എത്രയും […]
Read more

ജോലിഭാരം സമ്മർദം കുറയ്ക്കണം; പ്രതിഷേധിച്ച് ബിഎൽഒമാർ

തിരുവനന്തപുരം: ബിഎൽഒ അനീഷ് ജോർജിന്റെ മരണത്തിനു പിന്നാലെ,  ജോലിഭാരവും സമ്മർദവും ലഘൂകരിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ബിഎൽഒമാർ സംസ്ഥാന വ്യാപകമായി പ്രതിഷേധവും പണിമുടക്കും നടത്തി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ ഓഫിസിലേക്കും പ്രതിഷേധ പ്രകടനം നടത്തി.  കേരള എൻജിഒ അസോസിയേഷൻ   മാർച്ച് കെപിസിസി വർക്കിങ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. ഒരു മാസം കൊണ്ട് പൂർത്തിയാക്കാൻ കഴിയുന്നതല്ല എസ്ഐആറെന്നും ഇക്കാര്യം ബോധ്യപ്പെട്ടിട്ടും നിലപാട് മാറ്റാൻ കമ്മിഷൻ തയാറാവുന്നില്ലെന്നും വിഷ്ണുനാഥ് കുറ്റപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് എ.എം.ജാഫർ ഖാൻ അധ്യക്ഷത വഹിച്ചു. […]
Read more

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റംഗം യു പോക്കർ സി. പി. ഐ. എമ്മിലേക്ക്

കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷൻ ഡിവിഷൻ 43, നല്ലളത്ത് ടിവി സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെട്ടിരുന്ന മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും എസ്. ടി യു മുൻ ദേശീയ സെക്രട്ടറിയുമായ യു. പോക്കർ ലീഗ് വിട്ട് സി. പി. ഐ. എമ്മിൽ ചേർന്നു. നല്ലളം ജയന്തി നഗർ ശാഖയിൽ നിന്നും ഇദ്ദേഹത്തിന്റെ പേരായിരുന്നു പാർട്ടി നിർദ്ദേശിച്ചിരുന്നത്. എന്നാൽ ഇവിടെ സ്ഥാനാർത്ഥിയായി വി പി ഇബ്രാഹിമിന്റെ പേരാണ് പാർട്ടി പ്രഖ്യാപിച്ചത്. നല്ലളം ഡിവിഷനിൽ എം.സി. മായിൻ ഹാജിയുടെ താല്പര്യം അടിച്ചേൽപ്പിച്ചതായി […]
Read more

എൽ.ഡി.എഫ് കോടഞ്ചേരി പഞ്ചായത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കോഴിക്കോട്: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോടഞ്ചേരി പഞ്ചായത്തിലേക്ക് മത്സരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കോടഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്ന എൽ. ഡി. എഫ് പഞ്ചായത്ത് കൺവെൻഷനിലാണ് പ്രഖ്യാപനം നടത്തിയത്. കോൺഗ്രസ് പാർട്ടിയുടെ രാഷ്ട്രീയ നിലപാടുകളിൽ പ്രതിഷേധിച്ച് സി.പി.ഐ.എമ്മിൽ ചേർന്ന യു ഡി എഫ് മുൻ പഞ്ചായത്ത് അംഗവും ദളിത് കോൺഗ്രസ് നേതാവുമായ കരിമ്പിൽ കുമാരന് പരിപാടിയിൽ സ്വീകരണം നൽകി. സിപിഐഎം ജില്ലാ കമ്മിറ്റി അംഗവും എംഎൽഎയുമായ ലിന്റോ ജോസഫ് എം.എല്‍.എ […]
Read more

തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ദമ്പതികൾ

കണ്ണൂർ: കൂത്തുപറമ്പ് നഗരസഭയിൽ എൽഡിഎഫ് സ്ഥാനത്തികളായി ദമ്പതികൾ. കൂത്തുപറമ്പിലെ പന്യോറയിലെ മാണിക്യത്തിലെ വി രാജീവനും പി ഷൈജയുമാണ് മത്സര രംഗത്ത് ഉള്ളത്. കുടുംബകാര്യം പോലെ തന്നെയാണ് ഇവർക്ക് പൊതുകാര്യവും. വി രാജീവൻ പാന്യോറ വാർഡിൽ നിന്നാണ് ജനവിധി തേടുന്നത്. നേരത്തെ കൗൺസിലറും സ്ഥിരം സമിതി അധ്യക്ഷയുമായ ഷൈജ പ്രവർത്തക മികവിൽ അംഗീകാരം നേടിയിട്ടുണ്ട്. നഗരസഭ കുടുംബശ്രീ ചെയർപേഴ്സൺ എന്ന നിലയിലും മികച്ച പ്രവർത്തനം കാഴ്ചവച്ചിട്ടുണ്ട്.
Read more
Advertisement
WhiteswanTV Footer